Saturday 04 May 2019 03:39 PM IST : By സ്വന്തം ലേഖകൻ

മനം കവർന്ന ജോഡികളായി മഞ്ജുവും മോഹൻലാലും! ’വില്ലനി’ലെ മനോഹര ഗാനം കാണാം

manju-lal-villian33

മോഹൻലാൽ നായകനാകുന്ന ’വില്ലനി’ലെ മനോഹര ഗാനം പുറത്തിറങ്ങി. ’കണ്ടിട്ടും കണ്ടിട്ടും..’ എന്നുതുടങ്ങുന്ന ഗാനത്തിൽ മഞ്ജുവും മോഹൻലാലും ജോഡികളായി അഭിനയിക്കുന്നു. ഒറ്റദിവസം കൊണ്ട് ആറര ലക്ഷത്തോളം പേരാണ് ഈ ഗാനം കണ്ടത്. സമൂഹ മാധ്യമങ്ങളിലും ഈ ഗാനം സൂപ്പർഹിറ്റായി. ബി കെ ഹരിനാരായണന്റെ വരികൾ ആലപിച്ചിരിക്കുന്നത് യേശുദാസാണ്. 4 മ്യൂസിക്സ് ആണ് സംഗീതം നൽകിയിരിക്കുന്നത്.

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ’വില്ലൻ’. ചിത്രത്തിൽ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. 'ഗുഡ് ഈസ് ബാഡ്' എന്നാണ് സിനിമയുടെ ടാഗ്‍‌ലൈൻ. മഞ്ജു വാര്യർ ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയായി വേഷമിടുന്നു. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജുവും ജോഡികളായി അഭിനയിക്കുന്നത്.

സിനിമയിൽ വളരെ പ്രധാനപ്പെട്ടതും ശക്തവുമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുക. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുക. തമിഴ് നടൻ വിശാൽ ആണ് മറ്റൊരു താരം. കൂടാതെ ഹൻസിക, തെലുങ്ക് നടി റാഷി ഖന്ന, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും അണിനിരക്കുന്നു.

പുലിമുരുകനിലെ മാസ്മരിക സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ ‍ആണ് ഈ സിനിമയുടെയും സംഘട്ടനം‍. സ്റ്റണ്ട് സില്‍വയും ചിത്രത്തിലെ സ്റ്റണ്ട് ഡയറക്ടർമാരിൽ ഒരാളാണ്. സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തിന്റെ ബജറ്റ് 25–30 കോടിയാണ്. വിഎഫ്എക്സിനും സ്പെഷൽ ഇഫക്ടിനും പ്രാധാന്യമുള്ള ചിത്രം പെർഫെക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കുക. ഗാനം കാണാം;