Thursday 21 March 2019 03:13 PM IST : By സ്വന്തം ലേഖകൻ

ഈ അവാർഡ് നിശയിൽ താരമായത് ഒരു താരപുത്രി! ലിസിക്കൊപ്പം കല്യാണി എത്തിയത് താരപ്പകിട്ടിൽ

film_fare10

താരനിബിഡമായ ഫിലിം ഫെയർ അവർഡ് നിശയിൽ താരമായത് പ്രിയദർശൻ– ലിസി ദമ്പതികളുടെ മകൾ കല്യാണി. ലിസിക്കൊപ്പം എത്തിയ കല്യാണിയെ കാണാനും പരിചയപ്പെടാനും ഒട്ടുമിക്ക താരങ്ങളും എത്തിയതോടെ ഏവരുടെയും ശ്രദ്ധാകേന്ദ്രം ഈ സുന്ദരിയിലായി. ബ്രൗൺ ഗൗൺ അണിഞ്ഞെത്തിയ കല്യാണി അമ്മയ്ക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യാനും മടിച്ചില്ല.

ഇതിനിടയിൽ കല്യാണി താൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടു. മറ്റാരുമല്ല എ.ആർ.റഹ്മാനെ. സെൽഫി എടുത്തോടെ എന്ന ചോദ്യത്തിന് നൂറും വട്ടം സമ്മതമെന്ന് റഹ്മാൻ. ഏറ്റവും അധികം ആരാധിക്കുന്ന വ്യക്തിയെ ക്യാമറയിൽ പകർത്തുന്നതിന്റെ സന്തോഷം കല്യാണിയുടെ മുഖത്തു കാണാമായിരുന്നു. അമേരിക്കയിലെ ന്യൂയോർക്ക് പാർസൺ സ്കൂൾ ഓഫ് ഡിസൈനിങ്ങിൽ നിന്നും ആർക്കിടെക്ചർ ഡിസൈനിങിൽ ബിരുദം നേടിയിരുന്നു. മാസ്‌റ്റേഴ്സ് നേടാൻ രണ്ടു വർഷത്തെ പരിശീലനം വേണം. ഇതിന്റെ ഭാഗമായി സാബു സിറിളിന്റെ അസിസ്റ്റന്റായി പ്രവർത്തിക്കുകയാണ്.

film_fare09
film_fare11
film_fare08

നിവിൻ പോളി, നയൻതാര, വിനായകൻ, ഗായത്രി സുരേഷ്, ആശ ശരത്, സ്രിന്റ തുടങ്ങി മലയാളത്തിൽനിന്നും വൻതാരനിര തന്നെ അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ എത്തി. നേരത്തെ പ്രണവ് മോഹൻലാലിനൊപ്പമുളള കല്യാണിയുടെ സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുകുടുംബങ്ങളും ഒന്നിച്ച ഒരു സ്വകാര്യചടങ്ങിനിടെ എടുത്ത ചിത്രമാണ് വൈറലമായി മാറിയത്.

film_fare01
film_fare05
film_fare03
film_fare02
film_fare06
film_fare07
film-fare04