Monday 29 April 2019 11:38 AM IST : By സ്വന്തം ലേഖകൻ

ഒടുവിൽ മമ്മൂട്ടിക്കൊപ്പം മഞ്ജു! ലേഡി സൂപ്പർസ്റ്റാറിന്റെ ആഗ്രഹം സഫലമാകുമോ?

manju-mammotty23

മഞ്ജു വാര്യർ ‘വനിത’യിൽ വീട്ടമ്മമാരുമായി നടത്തിയ സംഭാഷണത്തിൽ ഒരു ചോദ്യമുണ്ടായിരുന്നു. എന്നാണ് മമ്മൂട്ടിക്കൊപ്പം ഒരു ചിത്രത്തിൽ ഒന്നിക്കുന്നതെന്ന്. തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്ന് അഭിമുഖത്തിൽ മഞ്ജു വാരിയർ പറഞ്ഞിരുന്നു. അതിനുള്ള അനുവാദം മമ്മൂക്ക തരട്ടെ എന്നായിരുന്നു ചോദ്യത്തോടുള്ള മഞ്ജുവിന്റെ മറുപടി.

manju-mammotty45

മഞ്ജുവിന്റെ ആഗ്രഹം സഫലമാകാൻ പോവുകയാണോ? ഉത്തരം ഉടൻ ലഭിക്കില്ലെങ്കിലും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു ആരാധകർക്ക് പ്രതീക്ഷ നൽകിയിരിക്കുകയാണ്. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള കല്യാൺ ജൂവലേഴ്സിന്റെ ഫാമിലി ഗെറ്റ് ടുഗദർ ചടങ്ങിലാണ് മമ്മൂട്ടിയും മഞ്ജുവും ഒന്നിച്ചത്. മമ്മൂട്ടിയും മഞ്ജുവും ഒരുമിച്ചുള്ള ചിത്രങ്ങൾ പോലും അപൂർവമാണ്. അതുകൊണ്ടുതന്നെ ഈ ചിത്രത്തിന് വലിയ പ്രാധാന്യമാണ് ഇരുവരുടെയും ആരാധകർ നൽകുന്നത്.

manju-mammotty67

അതിനുള്ള അനുവാദം മമ്മൂക്ക തരട്ടെ; വനിതയിലൂടെ നയം വ്യക്തമാക്കി മഞ്ജു വാരിയർ