Tuesday 07 May 2019 12:52 PM IST : By സ്വന്തം ലേഖകൻ

’മീ ടൂ’ എന്ന് പറയാനറിയാതെ അഞ്ചു വയസുകാരി; ’മാപ്പ്’ ശ്രദ്ധേയമാകുന്നു! വിഡിയോ കാണാം

mappu98

സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളായി ’മീ ടൂ’ ക്യാംപെയ്ൻ നടന്നുകൊണ്ടിരിക്കുകയാണ്. നടിമാരും സാധാരണക്കാരും ഉൾപ്പെടെ നിരവധി സ്ത്രീകളാണ് തങ്ങൾക്ക് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമങ്ങൾ തുറന്നുപറയുന്നത്. എന്നാൽ പീഡനത്തിന്റെ അർത്ഥവും വ്യാപ്തിയും അറിയാത്ത ഒരു വിഭാഗമുണ്ട്, കുട്ടികൾ.. ഇത്തരം സന്ദർഭങ്ങളിൽ എന്താണ് നടക്കുന്നതെന്നും, എങ്ങനെ പെരുമാറണമെന്നും അറിയാത്തവരാണ് കുരുന്നുകൾ. അവരുടെ ദയനീയത ആസ്പദമാക്കി നിർമ്മിച്ച ഷോർട്ട് ഫിലിം ’മാപ്പ്’ ശ്രദ്ധേയമാകുന്നു.

സിനിമാ- സീരിയൽ താരം അഞ്ജു അരവിന്ദിനെ മുഖ്യകഥാപാത്രമാക്കി സഞ്ജയ് ഒരുക്കിയ ഹ്രസ്വചിത്രമാണ് ’മാപ്പ് (apology).’ സഞ്ജയ് എ പറമ്പത്താണ് ക്യാമറ ചെയ്തിരിക്കുന്നത്. അമ്മയ്‌ക്കൊപ്പം ബസിൽ യാത്ര ചെയ്യുമ്പോള്‍ അഞ്ചാം ക്ലാസുകാരിയായ മകള്‍ക്കുണ്ടാകുന്ന ദുരനുഭവമാണ് ഹ്രസ്വ ചിത്രത്തിൽ കാണിക്കുന്നത്. മകളായി അഭിനയിച്ചത് അക്ഷയ എ.എസാണ്. ഹ്രസ്വചിത്രം കാണാം;