Tuesday 26 February 2019 05:23 PM IST : By സ്വന്തം ലേഖകൻ

മോഹന്‍ലാലിന്റെ ചിത്രം സഹിതം നൽകി കടുത്ത പരിഹാസവുമായി വീണ്ടും കെആര്‍കെ

lal-krk1

മോഹന്‍ലാലിനെതിരെ വീണ്ടും പരിഹാസവുമായി നടനും ബോളിവുഡ് നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ രംഗത്തെത്തി. ഇത്തവണ മോഹൻലാലിന്റെ ചിത്രം സഹിതം നൽകിയാണ് കെആര്‍കെയുടെ പരിഹാസ ട്വീറ്റ്. "ദയവായി ഈ ഛോട്ടാഭീമിനെ ഒന്ന് കാണൂ... ഈ ജോക്കർ മഹാനായ ഭീമന്റെ കഥാപാത്രം അവതരിപ്പിക്കുകയാണെങ്കിൽ അത് ഭീമന് തന്നെ വലിയ നാണക്കേടാകും.."കെആർകെ പറയുന്നു.  

"രാം ഗോപാൽ വർമ സംവിധാനം ചെയ്ത ചിത്രങ്ങള്‍ മാത്രമാണ് താങ്കളുടേതായി ഞാൻ കണ്ടിട്ടുള്ളത്. അങ്ങനെയാണ് താങ്കളെ എനിക്ക് അറിയുന്നതും. ഈ ചിത്രങ്ങളിലെല്ലാം ഒരു ജോക്കറിനെപ്പോലെയാണ് താങ്കൾ ഇരിക്കുന്നത്. രാവിലെ മുതൽ മലയാളികൾ എന്നെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഭീമനാകാൻ മോഹൻലാലിന് കഴിയില്ല എന്ന് പറഞ്ഞതാണോ ഞാൻ ചെയ്ത തെറ്റ്? നിങ്ങൾ എന്നോട് ഇങ്ങനെ പെരുമാറുന്നത് ശരിയല്ല." കെആർകെ പറഞ്ഞു.

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ പരിഹസിച്ചുകൊണ്ടുള്ള കെആർകെയുടെ ആദ്യ ട്വീറ്റാണ് വിവാദമായത്. ലാലിനെ കണ്ടാല്‍ ഛോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങിനെയാണ് ഭീമനെ അവതരിപ്പിക്കുക എന്നുമായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. മഹാഭാരതം സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മോഹന്‍ലാലിനെ കളിയാക്കി കമാല്‍ രംഗത്തെത്തിയത്. ചിത്രത്തിന്റെ നിര്‍മാതാവ് ബി.ആര്‍. ഷെട്ടി എന്തിനാണ് ഇത്രയും പണം ചെലവാക്കുന്നതെന്നും കെആര്‍കെ ചോദിക്കുന്നു.

എന്നാൽ ഇതോടെ കെആര്‍കെയ്‌ക്ക് ശനിദശ ആരംഭിച്ചു. മലയാളികൾ ഹിന്ദിയിലും മലയാളത്തിലും ഇംഗ്ളീഷിലുമൊക്കെ കെആർകെയെ ചീത്തവിളിച്ചു തുടങ്ങി. ഒരു മലയാള ചിത്രത്തിന് വേണ്ടി 1000 കോടി മുടക്കുന്നു എന്നത് ദേശീയതലത്തിൽ ചർച്ചയായി മാറിയിരിക്കുകയാണ്. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കിയാണ് മഹാഭാരതം ഒരുങ്ങുന്നത്. പരസ്യ സംവിധായകന്‍ വി.എ. ശ്രീകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്.