Monday 18 March 2019 03:21 PM IST : By സ്വന്തം ലേഖകൻ

കടവത്തൊരു തോണിയിരിപ്പൂ...പൂമരത്തിലെ പാട്ടിലെ വേറിട്ട വേർഷന്‍ കേൾക്കാം

poomaram_song2

ഗിത്താറിന്റെ താളത്തിൽ കാളിദാസൻ പണിത പൂമരം കൊണ്ടുള്ള കപ്പൽ കേരളം ഏറ്റുവാങ്ങിയത് ചരിത്രം. രണ്ടു കോടി വ്യൂസുമായി യൂട്യൂബിൽ മലയാളി ഏറ്റവും കൂടുതൽ കണ്ട ഗാനമായി പൂമരം പാട്ട് ചരിത്രം സൃഷ്ടിക്കുമ്പോൾ രണ്ടാമത്തെ ഗാനവും അതിന്റെ വഴിയേ നീങ്ങുകയാണ്. ‘കടവത്തൊരു തോണിയിരിപ്പൂ, പാട്ടില്ലാതെ’ എന്ന ഗാനം യൂ ട്യൂബിൽ പത്തു ലക്ഷത്തോട് അടുക്കുകയാണ്.

അജീഷ് ദാസന്റെ വരികൾക്ക് കാഴ്ച പരിമിതിയുള്ള ലീല എൽ. ഗിരിക്കുട്ടൻ നൽകിയ ഈണം കേരളം ഏറ്റുപാടുമ്പോൾ ഇതിന്റെ മറ്റൊരു വേർഷൻ വനിത ഓൺലൈൻ പുറത്തു വിടുകയാണ്. സിനിമയിൽ കാർത്തിക് പിന്നണി ആലപിച്ച ഗാനം സംഗീത സംവിധായകന്റെ ശബ്ദത്തിൽ കേൾക്കാം..

ലീല എൽ. ഗിരി! പൂമരത്തിലെ സംഗീത സംവിധായകൻ വ്യത്യസ്തനാകുന്നത് പേരിൽ മാത്രമല്ല