Wednesday 03 April 2019 04:43 PM IST : By സ്വന്തം ലേഖകൻ

ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ ’പരോക്ഷ്’; സോഷ്യൽ മീഡിയയിൽ തരംഗമായ ഹ്രസ്വചിത്രം കാണാം

paroksh09

’പരോക്ഷ്’ എന്ന പേരിൽ പുറത്തിറങ്ങിയ തുളു ഭാഷയിലുള്ള ഷോർട് ഫിലിമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. ഒരു കോടി 10 ലക്ഷത്തോളം പേരാണ് യൂട്യൂബിലൂടെ ഈ ഷോർട് ഫിലിം കണ്ടുകഴിഞ്ഞത്. യഥാർത്ഥത്തിൽ നടന്ന ഒരു കഥയെ ആസ്പദമാക്കിയാണ് ഹ്രസ്വചിത്രം ഒരുക്കിയിട്ടുള്ളത്. മംഗലാപുരത്തെ കുന്ദപ്പുരിലെ ഉഡുപ്പി ജില്ലയിൽ 2015 ൽ നടന്ന യഥാർത്ഥ സംഭവമാണ് ചിത്രത്തിനാധാരം. ഗണേഷ് ഷെട്ടിയാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

തെങ്ങിൻ മുകളിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നതോടെയാണ് ഹ്രസ്വചിത്രം തുടങ്ങുന്നത്. വീട്ടുകാരി തെങ്ങിൻ മുകളിലേക്ക് നോക്കിയെങ്കിലും ആരെയും കാണുന്നില്ല. പിന്നീട് കാണുന്നത് ഭയത്തോടെ വീട്ടിൽ കഴിഞ്ഞുകൂടുന്ന കുടുംബത്തെയാണ്. ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഹ്രസ്വചിത്രം 12 മിനിറ്റ് ദൈർഘ്യമുണ്ട്. സസ്‌പെൻസും ത്രില്ലും നിറഞ്ഞ ഹ്രസ്വചിത്രം കാണാം;