Thursday 14 February 2019 05:01 PM IST : By സ്വന്തം ലേഖകൻ

’പ്രേമ’ത്തിന്റെ കിടിലൻ ആനിമേറ്റഡ് ട്രെയ്‌ലർ കാണാം

premam

മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമാണ് അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ പ്രേമം. നിവിൻ പോളി സൂപ്പർതാരനിരയിലേക്ക് ചേക്കേറിയതും പ്രേമം സിനിമയിലൂടെയിരുന്നു. കൂടാതെ മൂന്ന് പുതുമുഖ നായികമാർ, മ്യൂസിക് ഡയറക്റ്റർ, പാട്ടെഴുത്ത്.. അങ്ങനെ വിവിധ മേഖലകളിൽ മലയാള സിനിമയ്‌ക്ക് ’പ്രേമം’ നൽകിയ സംഭാവനകളും ചെറുതല്ല.

പ്രേമത്തിന്റെ കിടിലൻ ആനിമേറ്റഡ് ട്രെയ്‌ലറാണ് ഇപ്പോൾ യൂട്യൂബിൽ സൂപ്പർഹിറ്റ്. നിവിനും സായ് പല്ലവിയും കാർട്ടൂൺ കഥാപാത്രങ്ങളായി എത്തുന്ന വിഡിയോയ്ക്ക് ആരാധകരിൽ നിന്ന് വൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ട്രെയ്‌ലർ കാണാം;