Wednesday 17 April 2019 10:44 AM IST : By സ്വന്തം ലേഖകൻ

’ഈ കാറ്റുവന്നു കാതിൽ പറഞ്ഞു..’ അടുത്തകാലത്തു കണ്ട പൃഥ്വിയുടെ മനോഹര പ്രണയഗാനം (വിഡിയോ)

adam-john12

​പൃഥ്വിരാജ് ചിത്രം 'ആദം ജോണി'ലെ പാട്ട് പുറത്തിറങ്ങി. ’ഈ കാറ്റുവന്നു കാതിൽ പറഞ്ഞു..’ എന്ന മനോഹരമായ പ്രണയഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക്കാണ്. ഹരിനാരായണൻ ബികെയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ദീപക് ദേവ്. യൂട്യൂബിൽ 21 ലക്ഷത്തോളം ആളുകളാണ് ഈ പാട്ട് കണ്ടത്. 

ജിനു എബ്രഹാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാവന, രാഹുൽ മാധവ്, നരേൻ, ലെന, മിഷ്‌ടി, ജയ മേനോൻ, സിദ്ധാർത്ഥ ശിവ, മണിയൻപിള്ള രാജു തുടങ്ങിയ പ്രമുഖരും  പ്രധാന വേഷങ്ങളിൽ എത്തുന്നു. ഈ ഡ്രാമ-ത്രില്ലറിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും ചിത്രസംയോജനം രഞ്ജൻ അബ്രഹാമുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റെതാണ്. ജയരാജ് മോഷൻ പിക്ചർസിന്റെ കൂടെ ബി സിനിമാസിന്റെ ബാനറിലാണ് 'ആദം ജോൺ' നിർമിച്ചിരിക്കുന്നത്. ഗാനം കാണാം;