Monday 06 May 2019 04:41 PM IST : By സ്വന്തം ലേഖകൻ

യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്! ’പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്’ ട്രെയിലർ കാണാം

jaya-punya

ജോയി താക്കോൽക്കാരനായി ജയസൂര്യ തിളങ്ങിയ സൂപ്പർഹിറ്റ് ചിത്രം ’പുണ്യാളൻ അഗർബത്തീസി’ന്റെ രണ്ടാംഭാഗം ’പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡി’ന്റെ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്തെത്തി. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിലൂടെയും ഫെയ്സ്ബുക്കിലൂടെയും ലക്ഷങ്ങളാണ് കണ്ടത്. ഇത്തവണ പുണ്യാളന്‍ വെള്ളവുമായാണ് ജയസൂര്യ വരുന്നത്.

ദിവസങ്ങൾക്ക് മുൻപേ പുണ്യാളന്റെ വരവറിയിച്ചു കൊണ്ട് മഞ്ഞ കുഞ്ഞാനകൾ തിയറ്ററുകളിൽ ഇടംപിടിച്ചിരുന്നു. നാലു വർഷം മുൻപാണ് രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവ്വഹിച്ച പുണ്യാളൻ അഗർബത്തീസ് പുറത്തിറങ്ങിയത്. ജയസൂര്യ, നൈല ഉഷ, ഇന്നസെന്റ്, അജു വർഗ്ഗീസ്, രചന നാരായണൻകുട്ടി, ടി ജി രവി, ശ്രീജിത്ത് രവി എന്നിവർ അഭിനയിച്ച സിനിമ നിർമ്മിച്ചത് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ്.

തൃശൂരുകാരനായ ജോയി താക്കോൽക്കാരൻ പല ബിസിനസും നടത്തി പൊളിഞ്ഞ് ഒടുവിൽ ആനപ്പിണ്ടത്തിൽ നിന്ന് ചന്ദനത്തിരി നിർമ്മിച്ച് വിജയം കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കോമഡിക്ക് പ്രാധാന്യം നൽകിയെത്തിയ ചിത്രം ബോക്സ്ഓഫീസിൽ വിജയം നേടിയിരുന്നു.

നടൻ ജയസൂര്യയുമായി ചേർന്ന് രഞ്ജിത്ത് ശങ്കർ ’പുണ്യാളൻ സിനിമാസ്’ എന്ന പേരിൽ പുതിയ വിതരണ കമ്പനി ആരംഭിച്ചിരുന്നു. ആദ്യമായി പുണ്യാളൻ സിനിമാസ് വിതരണത്തിനെടുക്കുന്ന ചിത്രം ’പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്’ ആയിരിക്കും. നവംബര്‍ 17ന് ചിത്രം പുറത്തിറങ്ങും. വിഡിയോ കാണാം;