Tuesday 26 February 2019 05:25 PM IST : By സ്വന്തം ലേഖകൻ

’കനവെ കലയാതെ..’ സച്ചിൻ വാരിയർ ആലപിച്ച മനോഹര പ്രണയഗാനം; വിഡിയോ കാണാം

sachin-w1

സച്ചിൻ വാരിയർ ആലപിച്ച "കനവെ കലയാതെ" എന്ന റൊമാന്റിക് തമിഴ് മ്യൂസിക് വിഡിയോ പുറത്തിറങ്ങി. ശ്രുതിമധുരമായ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് അബീ ജോയാണ്. മഗേശ്വരൻ വരികൾ രചിച്ചിരിക്കുന്നു. ലിയോൺ പൗലോസ്, ശ്വേതാ രാജ്, ആകാശ് തോമസ്, നീതുകൃഷ്ണ വി ആർ, ക്രിസ്റ്റി വാഴപ്പിള്ളി, അൽത്താഫ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

പ്രേക്ഷകരിലേക്ക് തീവ്രമായ അനുരാഗത്തിന്റെ അനുഭവം പകരുകയും, യഥാർത്ഥ പ്രണയമുണ്ടാകുന്നത് മറ്റൊരാളുടെ സന്തോഷം നമ്മുടെ സ്വപ്നങ്ങളായി മാറുമ്പോഴാണ് എന്ന തിരിച്ചറിവിലേയ്ക്ക് എത്തുകയും ചെയ്യുന്നതാണ് വിഡിയോയുടെ തീം. ഡീൻ ഷിഫാസും ആഷിത് വിൽസണും ചേർന്ന് സംവിധാനവും അബീ ജോ, ഡീൻ ഷിഫാസ് എന്നിവർ സംയുക്തമായി ഛായാഗ്രഹണവും ആഷിത് വിൽസൺ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. നിധിൻ ഷായാണ് മ്യൂസിക് വിഡിയോ നിർമിച്ചിരിക്കുന്നത്.