Saturday 16 February 2019 04:33 PM IST : By സ്വന്തം ലേഖകൻ

കുസൃതിച്ചിരിയുമായി നിവിൻ പോളി; 'സഖാവ്' സിനിമയുടെ ടീസര്‍ കാണാം

nivin-sakhavu

നിവിൻ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന 'സഖാവ്' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. യുവ രാഷ്ട്രീയ പ്രവർത്തകനായ സഖാവ് കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തിലാണ് നിവിന്‍ പോളി എത്തുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് നിർമിച്ച്, സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സഖാവ്’.

കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പുവും ചിത്രത്തിൽ അഭിനയിക്കുന്നു. ശ്രീനിവാസൻ, മണിയൻപിള്ള രാജു, ജോജോ, ഐശ്വര്യ രാജേഷ്, അപർണ ഗോപിനാഥ്, ഗായത്രി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായഗ്രഹണം ജോർജ് വില്യംസ്, സംഗീതം പ്രശാന്ത് പിള്ള. ടീസർ കാണാം;