Wednesday 27 February 2019 03:23 PM IST : By സൂര്യ.വി

’എന്റെ ലക്ഷ്യം മുഖ്യധാര സിനിമ, എല്ലാം ചെയ്തത് അവിടെയെത്താൻ!’ ത്രില്ലടിച്ച് സന്തോഷ് പണ്ഡിറ്റ്

santhosh-pandit-new

സന്തോഷ് പണ്ഡിറ്റ് സന്തോഷത്തിലാണ്. മമ്മൂട്ടിയുടെ സിനിമയിൽ സ്വപ്നറോൾ കിട്ടിയ സന്തോഷത്തിലാണ് സന്തോഷ് പണ്ഡിറ്റ്. ഇത് ആദ്യമായാണ് മുഖ്യധാരസിനിമകളുടെ ഭാഗമായി സന്തോഷ് പണ്ഡിറ്റ് മാറുന്നത്. രാജാധിരാജ എന്ന സൂപ്പർഹിറ്റിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മെഗാസ്റ്റാറിനൊപ്പം പണ്ഡിറ്റ് എത്തുക. പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡചിത്രത്തിന് ശേഷം ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. പുതിയ സിനിമയെക്കുറിച്ചും സിനിമ വന്ന വഴിയെക്കുറിച്ചും സന്തോഷ് പണ്ഡിറ്റ് സംസാരിക്കുന്നു.

പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണോ?

തീർച്ചയായും. ഇതുപോലൊരു അവസരം ആഗ്രഹിച്ചിരുന്നു. പക്ഷെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഏതൊരു അഭിനേതാവിന്റെയും ആഗ്രഹമാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമയിൽ അഭിനയിക്കുക എന്നുള്ളത്. അതിന്റെ ത്രില്ലിലാണ് ഞാൻ. പ്യൂണിന്റെ റോളാണ്. നിരവധി കോംബിനേഷൻ രംഗങ്ങളുണ്ട്. നന്നായിട്ട് ചെയ്യാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.

മുഖ്യധാര സിനിമകളെ പരിഹസിച്ച ആൾ മുഖ്യധാര സിനിമയുടെ ഭാഗമാകുമ്പോൾ?

ഞാൻ സിനിമയെ പരിഹസിച്ചിട്ടില്ല.  ഇങ്ങനെയും സിനിമയെടുത്ത് വിജയം നേടാം എന്നുകാണിച്ചു തന്നുവെന്ന് മാത്രം. എന്നും എപ്പോഴും എന്റെ ലക്ഷ്യം മുഖ്യധാരസിനിമകൾ തന്നെയായിരുന്നു. പക്ഷെ ആരോടും നേരിട്ട് പോയി വേഷം ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നു. ഇപ്പോഴും ഇല്ല. അങ്ങനെ ചോദിക്കണമെങ്കിൽ അഭിനയത്തിൽ മുൻപരിചയം വേണം. ഞാൻ ഇത്രയും സിനിമകൾ എടുത്തത് എക്സ്പീരിയൻസിന് വേണ്ടിയാണ്. എന്റെ സിനിമകളാണ് എന്നെ മുഖ്യധാരയിലേക്ക് എത്തിച്ചത്. മാർഗം ലക്ഷ്യത്തെ സാധൂകരിക്കുന്നു എന്നാണല്ലോ. എന്റെ ലക്ഷ്യം എന്നും ഇതായിരുന്നു.

അഭിമുഖം പൂർണ്ണമായും വായിക്കാം