Thursday 18 January 2018 03:29 PM IST : By സ്വന്തം ലേഖകൻ

‘ശിക്കാരി ശംഭു’ ശനിയാഴ്ച റിലീസ് ചെയ്യും; മനോഹരമായ ഗാനങ്ങള്‍ കേള്‍ക്കാം

shikkari

കുഞ്ചാക്കോ ബോബൻ ചിത്രം ‘ശിക്കാരി ശംഭു’ ജനുവരി 20 ശനിയാഴ്ച റിലീസ് ചെയ്യുന്നു. മനോഹരമായ ഗാനങ്ങളുമായാണ് ചിത്രമെത്തുന്നത്. സന്തോഷ് വർമ്മയുടെ രചനയിൽ ശ്രീജിത്ത് ഇടവന ഈണം പകർന്നിരിക്കുന്ന ഗാനങ്ങള്‍  മ്യൂസിക് ലേബൽ ആയ മ്യൂസിക്247 റിലീസ് ചെയ്തു.  അഞ്ചു ഗാനങ്ങളാണ് ആൽബത്തിലുള്ളത്. 1. മഴ- ഹരിചരൺ, റോഷ്‌നി സുരേഷ്, 2. കാണാച്ചെമ്പകപ്പൂ- വിജയ് യേശുദാസ്, 3. താരം - ദീപക്, 4. തരരാതര മൂളണ കാറ്റിന് -വിനീത് ശ്രീനിവാസൻ, നബീൽ അസീസ്, 5. പുലിയുണ്ടേ നരിയുണ്ടേ - ശ്രീജിത്ത് ഇടവന, റംഷി അഹമ്മദ്, രഞ്ജിത് ഉണ്ണി. പൂര്‍ണമായി കേള്‍ക്കാം ഈണവും താളവും ചേര്‍ന്ന ഗാനങ്ങള്‍.  
 


സുഗീത് സംവിധാനം നിർവഹിച്ച ‘ശിക്കാരി ശംഭു’വിൽ കുഞ്ചാക്കോ ബോബൻ, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണൻ, അൽഫോൻസാ, ഹരീഷ്, ധർമജൻ ബോള്‍ഗാട്ടി, ജോണി ആന്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് നിഷാദ് കോയയാണ്. ഛായാഗ്രഹണം ഫൈസൽ അലിയും ചിത്രസംയോജനം വി സാജനുമാണ് നിർവഹിച്ചിരിക്കുന്നത്. ഏഞ്ചൽ മറിയ സിനിമാസിന്റെ ബാനറിൽ എസ് കെ ലോറൻസ് നിർമിച്ചിരിക്കുന്ന ‘ശിക്കാരി ശംഭു’ ജനുവരി 20 ന് തീയേറ്ററുകളിൽ എത്തും.