Monday 08 April 2019 03:51 PM IST : By സ്വന്തം ലേഖകൻ

’സിമ്രാനി’ൽ ഗംഭീര പ്രകടനം കാഴ്‌ചവച്ച് കങ്കണ; കിടിലൻ ട്രെയ്‌ലർ കാണാം

simran-kankana

ബോളിവുഡ് താരങ്ങൾക്ക് അഭിനയശേഷിയില്ല എന്ന വിലയിരുത്തൽ നടത്തുന്നവർക്ക് അപവാദമാണ് കങ്കണ റണാവത്ത്. കങ്കണയുടെ ഏറ്റവും പുതിയ സിനിമ ’സിമ്രാന്റെ’ ട്രെയ്‌ലർ പുറത്തിറങ്ങി. കങ്കണയുടെ മറ്റു സിനിമകൾ പോലെത്തന്നെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിലും. മൂന്ന് ദേശീയ അവാർഡുകൾ നേടിയ നടിയെ തേടി നാലാമതും അവാർഡ് എത്തുമോ എന്നാണു ബോളിവുഡിലെ അടക്കിപ്പിടിച്ച സംസാരം.

’ക്വീന്‍’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ പോലെ നാച്ചുറൽ ലുക്കിലാണ് ’സിമ്രാനി’ലും കങ്കണ എത്തുന്നത്. ഷാഹിദ് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ ഹന്‍സാല്‍ മേത്തയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. രാജ്കുമാര്‍ റാവുവാണ് സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രത്തിലെത്തുന്നത്. കിടിലൻ ട്രെയ്‌ലർ കാണാം;