Monday 29 April 2019 12:56 PM IST : By സ്വന്തം ലേഖകൻ

ഫ്രീക്കൻ കാമുക വേഷത്തിൽ ദുൽഖർ, ക്യൂട്ടായി ധൻസിക; ’സോലോ’യുടെ പുത്തൻ ടീസർ കാണാം

solo-dq-dhansika1

ഫ്രീക്കൻ കാമുക വേഷത്തിൽ ദുൽഖറിന്റെ ’സോലോ’യുടെ പുതിയ ടീസർ പുറത്തുവന്നു. തെന്നിന്ത്യൻ താരം ധൻസികയും ദുൽഖറും ഒന്നിക്കുന്ന രംഗങ്ങളും മനോഹരമായ പ്രണയവും ഉൾക്കൊള്ളുന്നതാണ് ടീസർ. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് എബ്രഹാം മാത്യുയാണ്. ദുൽഖർ സൽമാനെ നായകനാക്കി മലയാളി കൂടിയായ ബിജോയ് നമ്പ്യാർ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ’സോലോ’.

പ്രണയം പ്രമേയമാകുന്ന ചിത്രം പ്രതികാര കഥയാണ് പറയുന്നത്. ഇതുവരെ മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായൊരു അവതരണ ശൈലിയായിരിക്കും ഈ സിനിമയുടേതെന്ന് ബിജോയ് പറഞ്ഞിരുന്നു. പുതിയ ടീസറുകൾ അതിന് അടിവര ഇടുന്നതാണ്. നാല് ചിത്രങ്ങള്‍, അഞ്ച് നായികമാര്‍. നാല് ഹ്രസ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ആന്തോളജിയാണ് ’സോലോ’.

ആര്‍തി വെങ്കിടേഷ്, നേഹ ശര്‍മ്മ, ദീപ്തി സതി, ധന്‍സിക, ശ്രുതി ഹരിഹരന്‍, സുഹാസിനി, നാസര്‍, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനും അമ്മയുമായി നാസറും സുഹാസിനിയും വേഷമിടും. ടീസർ കാണാം;