Monday 29 April 2019 12:57 PM IST : By സ്വന്തം ലേഖകൻ

’വിക്രംവേദ’യുടെ ഹിന്ദി പതിപ്പ് ഇറങ്ങുന്നു; നായകനായി കിങ് ഖാൻ

sethupathy-sharukh

വിജയ് സേതുപതിയുടെ സൂപ്പർഹിറ്റ് ചിത്രം ’വിക്രംവേദ’ ഹിന്ദിയിലേക്ക് റീ-മേക്ക് ചെയ്യുന്നു. തമിഴിൽ ചിത്രം നിർമിച്ച വൈ നോട്ട് സ്റ്റുഡിയോസ് തന്നെയായിരിക്കും ഹിന്ദിയിലും സിനിമ നിർമ്മിക്കുക. സംവിധാനത്തിലും മാറ്റം ഉണ്ടാവില്ല. പുഷ്കർ– ഗായത്രി ദമ്പതികൾ തന്നെയാകും ഹിന്ദിയിലും ചിത്രം ഒരുക്കുക.

ഷാരൂഖ് ഖാനെയാണ് വിജയ് സേതുപതിയുടെ വേഷത്തിലേക്ക് പരിഗണിക്കുന്നത്. ഇതിനായി അണിയറപ്രവർത്തകർ ഷാരൂഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താരത്തിന് മുന്നിൽ സിനിമയുടെ സ്പെഷൽ പ്രദർശനവും നടത്തി. ചിത്രം ഒരുപാട് ഇഷ്ടപ്പെട്ട ഷാരൂഖ് സമ്മതം മൂളിയിട്ടുണ്ട്. അതേസമയം ഔദ്യോഗിക സ്ഥിരീകരണം നടന്നിട്ടില്ല.