Saturday 04 May 2019 04:41 PM IST : By സ്വന്തം ലേഖകൻ

’യന്തിരൻ 2.0’ വിലെ ആമി ജാക്‌സന്റെ ഫസ്റ്റ് ലുക്ക് കാണാം

amy-jackson667

സൂപ്പർസ്റ്റാർ രജനീകാന്ത് നായകനാവുന്ന ’യന്തിരൻ 2.0’ വിലെ നായിക ആമി ജാക്‌സന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സിനിമയിൽ ആമിയെത്തുന്നത് റോബോ ഗേളിന്റെ ഗെറ്റപ്പിലാണ്. ചിത്രത്തിൽ വില്ലനായെത്തുന്നത് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറാണ്. രജനി, ആമി ജാക്സൺ, അക്ഷയ് കുമാർ എന്നിവരുടെ കിടിലൻ മേക്കോവറുകളാണ് സിനിമയിൽ.

രജനിക്ക് അക്ഷയ് കുമാർ വില്ലനായി എത്തുന്നു എന്നതാണ് യന്തിരൻ 2വിന്റെ പ്രധാന ആകർഷണ ഘടകം. ഒരു ബോളിവുഡ് സൂപ്പർതാരം വില്ലനായി എത്തുന്നത് ഇതാദ്യമായിരിക്കും. 450 കോടി മുതൽമുടക്കിലാണ് ചിത്രം നിർമ്മിക്കുന്നത്. നിരവ് ഷാ ഛായാഗ്രഹണവും എ ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു.

മുത്തുരാജ് ആണ് കലാസംവിധാനം. ആന്റണിയാണ് എഡിറ്റിങ്. വിഷ്വൽ ഇഫക്റ്റ്സ് ശ്രീനിവാസ് മോഹൻ കൈകാര്യം ചെയ്യും. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്. ത്രീഡിയിൽ ചിത്രീകരിക്കുന്ന സിനിമയിൽ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നു. ജുറാസിക് പാർക്, അയൺമാൻ, അവഞ്ചേഴ്സ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്സ് കമ്പനിയായ ലെഗസി ഇഫക്റ്റ്സ് ആണ് സിനിമക്ക് വേണ്ടി പ്രവർത്തിക്കുന്നത്.