Friday 27 July 2018 10:34 AM IST : By സ്വന്തം ലേഖകൻ

ബ്ലൂവെയിൽ കളിച്ച യുവാവിനെതിരെ കേസെടുത്തു; ലിങ്കുകൾ വാട്ട്സ് ആപ്പിൽ പ്രചരിക്കുന്നു, ജാഗ്രതൈ

blue-w

ബ്ലൂവെയിൽ ഗെയിമിന്റെ അപകടകരമായ ഘട്ടങ്ങൾ കളിച്ചതായി അറിവ് ലഭിച്ചതിനെ തുടർന്ന് യുവാവിനെതിരെ കേസെടുത്തു. ഇടുക്കി മുരിക്കാശേരി സ്വദേശിക്കെതിരെയാണ് കേസെടുത്തത്. അതേ സമയം അടിമയാകുന്നവരെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന ബ്ലൂവെയ്ല്‍ ഗെയിമിന്റേതെന്നു കരുതുന്ന ലിങ്കുകള്‍ വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്നുണ്ട്. യുവാക്കളുടെ ഗ്രൂപ്പുകളിലും സ്വകാര്യ മെസേജായുമൊക്കെയാണ് ഇതു പ്രചരിക്കുന്നത്. ദി െസെലന്റ് ഹൗസ്, ദി വെയില്‍ ഇന്‍ ദി സീ എന്നീ പേരുകളിലും ബ്ലൂവെയ്ല്‍ പ്രചരിക്കുന്നുണ്ടെന്നാണ് ടെക് ലോകത്തുനിന്നുള്ള വിവരം.

തലയിലും ശരിരത്തിലും മുറിവേല്‍പ്പിക്കുക, സാഹസികതയും െധെര്യവും പരീക്ഷിക്കാന്‍ പുലര്‍ച്ച ഒറ്റയ്ക്കിരുന്നു പ്രേത സിനിമകള്‍ കാണുക എന്നിങ്ങനെയുള്ള ടാസ്‌കുകളിലൂടെ ഗെയിമിനു പൂര്‍ണമായും അടിമപ്പെടുകയും ഗെയിമിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള മാനസിക നിലയിലേക്കു വ്യക്തികള്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഇടയ്ക്ക് എപ്പോഴെങ്കിലും അപകടസാധ്യത മനസിലാക്കി പിന്മാറാനോ നിര്‍ത്താനോ ശ്രമിച്ചാല്‍ നേരത്തേ എപ്പോഴെങ്കിലും ഹാക്ക് ചെയ്തു വച്ചിട്ടുള്ള വിവരങ്ങള്‍ വച്ചു ഭീഷണിപ്പെടുത്തുന്നതിനു പുറമേ ചെയ്യാത്ത കുറ്റങ്ങള്‍ ചെയ്തു എന്നു കാണിച്ചു ഭയപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ ഗെയിമിന്റെ അപകടകരമായ അവസ്ഥ.

ഗെയിം കളിച്ചു എന്ന് അവകാശപ്പെടുന്ന യുവാവിന്റെ ഫോണ്‍ ഉള്‍പ്പടെ പോലീസ് പിടിച്ചെടുത്തതായാണ് വിവരങ്ങൾ. ഇതു വിശദമായ പരിശോധനയക്ക് െകെമാറിയിരിക്കുകയാണ്. എന്നാൽ ഈ യുവാവിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും വ്യക്തമായതായി പൊലീസ് പറയുന്നു. പോലീസ് സ്‌റ്റേഷനില്‍ വച്ചു ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ വിദഗ്ധ ചികില്‍സയ്ക്ക് പരിഗണിച്ചിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് വഴി തെറ്റായസന്ദേശം പ്രചരിപ്പിച്ചതിനാണ് ഇയാൾക്കെതിരെ ഐ.ടി ആക്ട് പ്രകാരം കേസ് എടുത്തിരിക്കുന്നത്. എന്നാൽ ബ്ലൂവെയിൽ കളിച്ച് തന്നെയാണോ ഇയാൾ മുറിവേൽപ്പിക്കുന്നത് എന്ന അന്വേഷണവും സുഹൃത്തുക്കൾ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.