Thursday 13 September 2018 05:10 PM IST : By സ്വന്തം ലേഖകൻ

ജോലിത്തിരക്കുകളില്‍ നിന്ന് ജനീവയിലേക്ക് പറന്ന മൂന്നു കൂട്ടുകാരികള്‍; ഇതാ ഒരു കിടിലന്‍ പെണ്‍യാത്ര

geneva

ഇനിയും വരാം’ എന്നാണ് അവസാനമായി ഞാൻ ജനീവയോട് പറഞ്ഞത്. ഞങ്ങൾ മൂന്നു കൂട്ടുകാരികള്‍. ഞാനും സിന്ധു സജീവും സിന്ധു രാകേഷും.  വേനൽച്ചൂടിലാണ് ജനീവയിലെത്തിയത്. െെഹക്കോടതിയിലെ മുഷിഞ്ഞ േജാലിത്തിരക്കുകള്‍ക്കിടയില്‍ വ ലിയൊരു ആശ്വാസമാണ് ഇത്തരം ‘ഒളിച്ചോട്ട’ങ്ങള്‍. മാസങ്ങൾക്കു മുൻപു വലിയ രോമക്കുപ്പായങ്ങൾ നിറച്ച പെട്ടികളുമായി ഞങ്ങൾ ഇംഗ്ലണ്ടിലേക്ക് ഒരു യാത്ര പോയിരുന്നു. അ ത്തരം തയാറെടുപ്പുകളൊന്നും  ഇത്തവണ ഇല്ലായിരുന്നു. ഒരു െചറിയ െപട്ടി മാത്രമായിരുന്നു കൂട്ട്.

ഞങ്ങളെത്തുമ്പോൾ ജനീവ മഴയിൽ കുളിക്കുകയാണ്. എയർപോർട്ടിൽ ഞങ്ങളെയും കാത്ത് മീനാക്ഷി. സിന്ധുസ ജീവിന്റെ മകൾ. എൻജിനീയർ, എഴുത്തുകാരി, ഐക്യരാഷ്ട്ര സഭയിലെ ദുരന്തനിവാരണ വിഭാഗത്തിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു അവൾ. തണുപ്പു കൊണ്ട് വിറയ്ക്കുന്നു. ഞങ്ങളെ നോക്കി മീനാക്ഷി പൊട്ടിച്ചിരിച്ചു െകാണ്ടു പറഞ്ഞു, ‘കഷ്ടം, ഇന്നലെ വരെ നല്ല വെയിലായിരുന്നു.’ മീനാക്ഷിയുടെ ഒരു സുഹൃത്തിന്റെ അപ്പാർട്മെന്റിലായിരുന്നു താമസം. വൈകാതെ തന്നെ അവിടുത്തെ അടുക്കള ഞങ്ങൾ കൈയേറി. സാമ്പാറിന്‍റെയും രസത്തിന്‍റെയുമൊക്കെ മണം അടുത്ത താമസക്കാരെല്ലാം അറിഞ്ഞു.

woman_travel02

 

ജനീവയിലെത്തുന്ന മിക്ക സഞ്ചാരികളും ജനീവ തടാകത്തിനരികിലേക്കാവും ആദ്യം പോകുക. സ്ഫടിക ജലമുള്ള തടാകത്തിൽ നീന്തി നടക്കുന്ന അരയന്നങ്ങൾ, അരികിലുള്ള പുൽത്തകിടിയിൽ വിശ്രമിക്കുന്നവര്‍. നടപ്പാതയിലൂടെ ജോഗ് ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും. വളർ‍ത്തുനായ്ക്കളുമായി വെറുതെ നടക്കാനിറങ്ങിയവര്‍. ലോകത്തിലെ ഏറ്റവും വലിയ വാട്ടർ ഫൗണ്ടെയ്ൻ ഈ തടാകത്തിലാണ്. തടാകത്തിന്റെ വൃ ത്തിയും വെടിപ്പും കണ്ട് കൊച്ചിക്കാരിയായ ഞാൻ മോഹാലസ്യപ്പെട്ടു വീണില്ല‌ എന്നത് തന്നെ വലിയ കാര്യം.

ഫോണ്ടുവിന്‍റെ രുചി

ഐക്യരാഷ്ട്ര സഭയുടെ യൂറോപ്പിലെ ആസ്ഥാനത്തിന് പുറ മെ പല അന്താരാഷ്ട്ര സംഘടനകളുടെയും ആസ്ഥാനമാണ് ജനീവ. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ല ഘൂകരണ വിഭാഗം തലവനും എഴുത്തുകാരനുമായ  മുരളി തുമ്മാരുകുടിയാണ് ഞങ്ങൾക്ക് ‘ഫോണ്ടു’ എന്ന പരമ്പരാഗത സ്വിസ് വിഭവത്തെ പരിചയപ്പെടുത്തിയത്. ‘സൂഫ്ലേ’ പോലുള്ള ഒരു ആഹാര പദാർഥമാണിത്. സ്വി സ് ചീസും ബ്രഡുമാണ് ഇതിലെ പ്രധാന താരങ്ങൾ.സ്വിസ് ചീസിനെ വൈറ്റ് വൈൻ അലിയിച്ചപ്പോൾ കിട്ടിയ സ്വർഗീയ രുചി, ഒപ്പം േവവിച്ച ഇറച്ചിയും.


‘ഫോണ്ടു പോട്ട്’ എന്ന വലിയ പാത്രത്തിലാണ് ഈ വിഭവംവിളമ്പുക. നീളൻ ഫോർക്കു കൊണ്ടു ബ്രഡ് കുത്തിയെടുത്ത് ചീസിൽ മുക്കി ശ്രദ്ധയോടെ കഴിക്കണം. ആരുടെ കൈയിൽ നി ന്നാണോ ബ്രഡ് ഫോർക്കിൽ നിന്ന് കുതറി ചീസിൽ വീഴുന്നത് അയാൾ വേണം അന്നത്തെ ബില്ല്ടയ്ക്കാന്‍.

സ്വിറ്റ്സർലൻഡിലും  ഫ്രാൻസിലുമായി സ്ഥിതി ചെയ്യുന്ന ബ്രസ്സിറോ ഫ്രാങ്കോ സുസി റസ്റ്ററന്റിൽ പോയതും വലിയ അനുഭവമായി. ഒരു മുൾവേലി കൊണ്ട് പോലും വേർതിരിക്കാ തെ റോഡിന് അപ്പുറവും ഇപ്പുറവുമായി രണ്ട് രാജ്യങ്ങൾ. ആ അറിവ് എന്നെ ആശ്ചര്യപ്പെടുത്തുകയും സന്തോഷിപ്പിക്കുക യും ചെയ്തു. ദേശാഭിമാനം എന്ന വാക്ക് നമ്മൾ പുന: നിർവചനം ചെയ്യേണ്ടിയിരിക്കുന്നു എന്നു കൂടി തോന്നി.

woman_travel05 യാത്രയ്ക്കിടയിൽ ചിരി നിമിഷം


ഒറ്റയ്ക്ക് സഞ്ചരിച്ചാൽ മാത്രമേ എന്നിലെ യാത്രക്കാരിക്ക് പൂർണ തൃപ്തി വരികയുള്ളൂ. ആകെ അറിയാവുന്ന ഫ്രഞ്ച് വാക്കുകൾ അഞ്ചിൽ താഴെ വരും. അതിന്റെ ബലത്തിൽ ഞാ ൻ പഴയ ജനീവ നഗരം കാണാൻ ഇറങ്ങി. സെന്റ് പീറ്റേഴ്സ് കത്തീഡ്രലാണ് ഒരു പ്രധാന കാഴ്ച. 12–ാം നൂറ്റാണ്ടിലാണ് ക ത്തീഡ്രലിന്റെ പണി ആരംഭിച്ചത്. പതിനാറാം നൂറ്റാണ്ടിൽ ഇ വിടെ വച്ചാണ് പ്രൊട്ടസ്റ്റന്റ് വിഭാഗം രൂപപ്പെട്ടത്. ആഡംബര ഹോട്ടലായ ഡിവില്ലെയും ഇവിടെയാണ്.  പഴയ ജനീവ നഗര ത്തിന്റെ വീഥികളിൽ നൂറ്റാണ്ടുകൾക്കു മുൻപ് റോമാക്കാർ ക ച്ചവടം നടത്തിയിരുന്നത്രെ. ചരിത്രത്തിലേക്ക് തിരിഞ്ഞ് നടക്കാ ൻ ഒരു വാതിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് വെറുതെ തോ ന്നിയ നിമിഷം.
പഴയ ജനീവ നഗരത്തിൽ പുഴയ്ക്കരികെയുള്ള അതിമ നോഹരമായ പട്ടണമാണ് നിയോൺ. ഇവിടെ ഒരു പഴയ പ ള്ളിയിൽ വച്ച് ഫ്രഞ്ച് കല്യാണം കണ്ടു. പത്തിൽ താഴെ ആളുകളേയുള്ളൂ.

woman_travel04 ജനീവയിലെ സെന്റ് പീറ്റേഴ്സ് ചർച്ച്



കല്യാണ മാമാങ്കങ്ങളുടെ നാട്ടിൽ നിന്നു വന്നവരായ ഞ ങ്ങൾക്ക് അതൊരു വിസ്മയക്കാഴ്ച ആയിരുന്നു. ഏറ്റവും നല്ല ഭക്ഷണം കിട്ടുന്ന സ്ഥലം തേടി അലയാൻ സഹയാത്രികർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. അലച്ചിലിനൊടുവിൽ നിയോനിൽ ഒരിടത്ത് ബോംബെ ഹോട്ടൽ എന്ന ബോർഡ് കണ്ടു. ഞങ്ങൾ മലയാളികളാണെന്ന് എങ്ങനെയോ മനസ്സിലാക്കിയിട്ടാവാം ഒരു വിദേശി ഷെഫ് അകത്തേക്കു േനാ ക്കി ഒരു വിളി. ‘ജോർജേ, ഒന്നിങ്ങ് വാ...’

ഫോർട്ട് കൊച്ചിക്കാരൻ ജോർജ് വർഷങ്ങളായി അവിടെ ഷെഫാണ്. ഞങ്ങളെ കണ്ടയുടന്‍ നാട്ടുസ്േനഹം കൊണ്ടാകും േജാര്‍ജ് ഒരുപദേശം തന്നു, ‘‘കത്തി റേറ്റാണ് കേട്ടോ...’ അ തോെട ചെന്നതിലും സ്പീഡില്‍ ഞങ്ങൾ ഹോട്ടലിന്റെ പടിയിറങ്ങി. നിയോണിൽ നിന്ന് ബോട്ടിൽ ജനീവയ്ക്ക് മടങ്ങാമെന്ന ഞങ്ങളുടെ തീരുമാനം മാറ്റേണ്ടി വന്നത് സാമ്പത്തിക അച്ചടക്കംകൊണ്ടാണ്. ഓരോരുത്തർക്കും 60 സ്വിസ് ഫ്രാങ്ക് ആണ് ബോട്ട് ചാര്‍ജ്. (ഏതാണ്ട് 5000 രൂപ.) പകരം ആറ് സ്വിസ് ഫ്രാ ങ്കിന് ഒരു ട്രാമിൽ കയറി അടുത്തുള്ള റെയിൽവേ സ്റ്റേഷനി ലേക്ക് പോയി. ആ യാത്രയും മനോഹരമായിരുന്നു. 21–ാം നൂ റ്റാണ്ടിൽ നിന്ന് പന്ത്രണ്ടാം നൂറ്റാണ്ടിലേക്ക് ഒരു രഥത്തിൽ കയറി ഒഴുകുന്ന സുഖം.
ലോകത്തെ ഒരുപാടു ധനികരുെട കള്ളപ്പണം ആരുമറിയാ തെ സൂക്ഷിക്കുന്ന ഭൂതങ്ങളാണ് ഇവിടുെത്ത ബാങ്കുകള്‍.  മുക ളിലേക്കു ബാങ്ക് കെട്ടിടങ്ങൾ വളരാൻ പരിമിതി വന്നപ്പോൾ അനവധി നിലകളുള്ള ഭൂഗർഭ അറകളിലേക്ക് ഇത്തരം ബാങ്കുകൾ ഇറങ്ങി ചെന്നിരിക്കുന്നു.  റോൺ നദിയുടെ കരയിലാണ് ജനീവയുടെ ബാങ്ക് കെട്ടിടങ്ങൾ.

woman_travel3 ഷേക്സ്പിയര്‍ മ്യൂസിയത്തിനു മുന്നില്‍ ലേഖിക



ജനീവ യൂണിവേഴ്സിറ്റിയിലെ പൂർവ വിദ്യാർഥിയായ ജൊ നാഥന്‍ എന്നോട് ചോദിച്ചു, ‘‘നിങ്ങൾക്ക് എന്റെ രാജ്യത്തിനോടു ദേഷ്യം തോന്നുന്നില്ലേ, നിങ്ങളുടെ നാട്ടിലെ കള്ളപ്പണം കാ ക്കുന്ന ഭൂതങ്ങളായ ഞങ്ങളോട്.’’ എന്ത് ഉത്തരം പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി. ‘അ ഴിമതിയിൽ കൊഴുത്തു പുഷ്പിക്കുന്ന ഭരണസംവിധാനം ക ണ്ടു പരിചയിച്ചതു െകാണ്ടാകാം, എനിക്കു വലിയ ദേഷ്യമൊ ന്നും തോന്നുന്നില്ല’ എന്നാണു ഞാന്‍ പറഞ്ഞത്. ആ മറുപടി അവനെ തൃപ്തനാക്കിയില്ല എന്നു മുഖഭാവം െകാണ്ടു മനസ്സി ലായി. പിരിയും മുന്‍പ് ഒരുകാര്യം കൂടി ഞാന്‍ അവനോടു പറ ഞ്ഞു, ‘‘നിന്റെ രാജ്യം കള്ളപ്പണത്തിന്റെ കാവലാളാണെന്ന് പറഞ്ഞ് നീ  വേദനിക്കുന്നു. എന്നാൽ, നിന്‍റെ രാജ്യം ഒരു സാധാരണ പൗരന് നൽകുന്ന അടിസ്ഥാന സൗകര്യങ്ങളെയോർത്തു ഞാൻ അസൂയപ്പെടുന്നു.’’

‘അവന്‍ ഞങ്ങളെ പറ്റിച്ചല്ലോ’

ജനീവ സത്യസന്ധതയ്ക്ക് പേരു കേട്ട നഗരമാണ്. ഒരിക്കൽ ബസിൽ വച്ച് മറന്നു പോയ എന്റെ ജാക്കറ്റ് രണ്ട് ദിവസത്തിനു ശേഷം ബസ്  സ്റ്റേഷനടുത്തുള്ള നഷ്ടപ്പെട്ട വസ്തുക്കൾ സൂക്ഷിക്കുന്നിടത്തു നിന്നു തിരികെ കിട്ടി. എന്നാല്‍ ഈ സ ത്യസന്ധത പാരിസിൽ പ്രതീക്ഷിക്കരുത് എന്ന് മീനാക്ഷി കൂടെക്കൂടെ പറയുന്നുണ്ടായിരുന്നു.  

ജനീവയിൽ നിന്നു ബസിലാണ് പാരീസിലെത്തിയത്.  നേ രം വെളുത്തു തുടങ്ങിയപ്പോൾ ഫ്രാൻസിലെ ഗോതമ്പ് വയലു കൾക്കിടയിലൂടെയുള്ള യാത്രയുടെ അഭൗമസുഖം അധികം താമസിയാതെ ഇല്ലാതായി. മെട്രോ സ്റ്റേഷനിലെത്തി ടിക്കറ്റ് എടുക്കാന്‍ േനരം കാർഡ് പണി മുടക്കി. അന്നേരം മാന്യമാ യ വേഷം ധരിച്ച്, സ്കൂൾ കുട്ടിയെ പോലൊരു സഹായി ഞ ങ്ങൾക്കരികിലെത്തി മനോഹരമായ ഇംഗ്ലീഷില്‍ ചോദിച്ചു, ‘എന്താണ് പ്രശ്നം’



പിന്നീട് ആ കുട്ടി അവന്റെ കാർഡ് ഇട്ട് ഞങ്ങൾക്ക് മൂന്നു ദിവസത്തേയ്ക്കുള്ള ട്രാവൽ കാർഡ് എടുത്തു തരികയും അ തിനുള്ള പണം വാങ്ങുകയും െചയ്തു. അടുത്ത സ്റ്റേഷനിൽ വരാമെന്ന അവന്റെ  ഉദാരമനസ്ഥിതിയെ ഒരു നിമിഷം സം ശയിച്ചെങ്കിലും സ്കൂളിലെ സാമൂഹിക പ്രവർത്തനത്തിന്റെ ഭാ ഗമാണിതെല്ലാം എന്നായിരുന്നു അവന്റെ മറുപടി.  അടുത്ത സ്റ്റേഷനിലെത്തി യാത്ര തുടരാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഞങ്ങള്‍ വിദഗ്ധമായി പറ്റിക്കപ്പെടുകയായിരുന്നെന്നും അവൻ തന്നത് റുമേനിയയിൽ  പ്രിന്റ് ചെയ്ത വ്യാജ റെയിൽവേ ടിക്കറ്റ് ആണെന്നും മനസ്സിലായത്. കൗണ്ടറിലെത്തി അറിയാവുന്ന രീതിയിലൊക്കെ അധികൃതരോട്  കാര്യങ്ങ ൾ വിശദീകരിച്ചെങ്കിലും അവർ ൈകമലർത്തി.

പാരിസിനോട് തുടക്കത്തിൽ തോന്നിയ അപ്രീതി കുറേശ്ശെ ഇല്ലാതായി. വൃത്തിയും വെടിപ്പുമുള്ള താമസസ്ഥലം ഒരു പർണശാലയെ ഓർമിപ്പിച്ചു. താമസസ്ഥലത്തിനടുത്തുള്ള റസ്റ്ററന്റിൽ നിന്ന് ആവിയിൽ വേവിച്ച പച്ചക്കറികളും ചിക്ക നും കഴിച്ചു കൊണ്ടായിരുന്നു ഞങ്ങളുടെ പാരിസ് ദിവസങ്ങൾ ആരംഭിച്ചിരുന്നത്. വാസ്തുശില്പകലയുടെ വിസ്മയമായ നോത്രാ ദാം ക ത്തീഡ്രൽ, ഒഴിച്ചു കൂടാനാവാത്ത കാഴ്ചയായ ഈഫിൽ ടവർ, തുറന്ന ബസിലുള്ള നഗരക്കാഴ്ചകള്‍, മൊണാലിസ ഉള്‍പ്പെടെയുള്ള ലോകപ്രശസ്ത ചിത്രങ്ങളുള്ള ലൂവർ മ്യൂസിയം... ചുരുങ്ങിയ ദിവസങ്ങള്‍ െകാണ്ടു ഞങ്ങള്‍ ഒാടിത്തീര്‍ത്തത് വലിയ ദൂരങ്ങളാണ്.



സഞ്ചാരികൾ അധികമൊന്നും താൽപര്യം കാണിക്കാത്ത ‘ലവ് ലോക്ക്’ ബ്രിഡ്ജ് കാണാനും ഞങ്ങൾ പോയി. കമിതാക്കൾ തങ്ങളുടെ പേര് എഴുതിയ പൂട്ട് പാലത്തിൽ തൂക്കിയിട്ടശേഷം താക്കോൽ പുഴയിൽ എറിയണം. തങ്ങളുടെ സ്നേഹം ദൃഢമാകുമെന്ന വിശ്വാസമാണത്രേ ഇതിന്റെ പിന്നിൽ. ലക്ഷക്കണക്കിന് പൂട്ടുകൾ നിറഞ്ഞ പാലം കാണാൻ പ്രത്യേക ഭംഗി, ദൃഢസ്നേഹത്തിൽ വിശ്വാസം കുറവുള്ളതു കൊണ്ട് എനിക്ക് ഒരു യൂറോ ലാഭിക്കാനായി.

ഒരു സാധാരണ സഞ്ചാരി കാണുന്ന പലതും ഈ യാത്ര യിൽ ഞാന്‍ കണ്ടിട്ടുണ്ടാവില്ല. പക്ഷേ, മറ്റു പലതും കണ്ടു. സംസാരിക്കാൻ ഭാഷ തികയാതെ വന്നപ്പോൾ പോലും കൃത്യമായി വഴി പറഞ്ഞു തന്ന് കണ്ണിൽ നിന്നു മറയുന്നവരെ കൈ വീശിയ ഫ്രഞ്ച് സുന്ദരിയുെട ആഹ്ലാദം, ഭാരിച്ച പെട്ടികളുമായി റോഡരികിൽ നിന്ന ഞങ്ങളെ സഹായിക്കാൻ ഓടി വന്നവരുെട പുഞ്ചിരി. സൗജന്യമായി എയർപോർട്ട് ട്രോളി ഉപയോഗി ക്കാൻ കാരണമായിത്തീർന്ന വൃദ്ധന്‍റെ കണ്ണിലെ തിളക്കം.

അങ്ങനെ മറക്കാൻ പറ്റാത്തതായി എന്തൊക്കെയോ കി ട്ടിയിരിക്കുന്നു. പിന്നെ സൗഹൃദത്തിന്റെ കുളിരും. ആത്മമിത്രങ്ങൾക്കൊപ്പം ഞാൻ മോളെപ്പോലെ സ്നേഹിക്കുന്ന മീ നാക്ഷിക്കൊപ്പം ഉണ്ടും ഉറങ്ങിയും പത്തു നല്ല ദിവസങ്ങൾ. നമ്മള്‍ ജീവിക്കുന്നു എന്ന തോന്നൽ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നതു യാത്രകളില്‍ മാത്രമല്ലേ... അതിലപ്പുറമൊക്കെ എന്തു േനടാനാണ് ഈ ചെറിയ ജീവിതത്തിൽ.

Travel Tips  

ജൂൺ മുതൽ ഒാഗസ്റ്റ് വരെയാണ് ജനീവയില്‍ പോകാന്‍ ഏറ്റവും നല്ലത്. സ്വിസ് ഫ്രാങ്കാണ് ക റൻസി. ‘യൂറോ’ എല്ലായിടത്തും എടുക്കില്ല. സ്വിസ്ഫ്രാങ്കിലോ ക്രെഡിറ്റ് കാർഡിലോ പണം കൊ ണ്ടു പോകണം (ഒരു സ്വിസ് ഫ്രാങ്ക് ഏകദേശം 65 ഇന്ത്യൻ രൂപ). റസ്‌റ്ററന്റുകളില്‍ ഭക്ഷണ വില കൂടുതലാണ്. അ തുകൊണ്ട് സൂപ്പർ മാർക്കറ്റിൽ നിന്നു വാങ്ങുന്നതാവും ലാഭം. ഇൻറർ സിറ്റി ട്രെയിനുകളിലും ചാര്‍ജ് കൂ ടുതലാണ്. ലോക്കൽ ബസുകളും ടാക്സി സംവി ധാനവും പ്രയോജനപ്പെടുത്തുക.

woman_travel01

ഈ യാത്രാ വിവരണം വനിതയ്ക്ക് വേണ്ടി തയാറാക്കിയത് അഡ്വ. രാധിക. (’ഒരുമിച്ചും ഒറ്റയ്ക്കും െപണ്‍ യാത്ര’ എന്ന വനിത മാസിക പ്രസിദ്ധീകരിച്ച പെണ്‍ യാത്രകളെക്കുറിച്ചുള്ള ലേഖനത്തിന്റെ രണ്ടാം യാത്ര നാളെ വായിക്കാം....... )