Tuesday 30 October 2018 11:07 AM IST : By സ്വന്തം ലേഖകൻ

ഇടുക്കിയിൽ കടലില്ല, പക്ഷെ ഓഖിയിൽ കുടുങ്ങിയവരെ കാല്‍വരി മൗണ്ടിലിരുന്ന് രക്ഷിച്ചത് ഈ ഹാം റേഡിയോ ഓപ്പറേറ്റേഴ്സ്

ockhi_radio

ഓഖി ചുഴലിക്കാറ്റിന് കടലില്ലാത്ത ഇടുക്കിയുമായി എന്തു ബന്ധമെന്നു കരുതല്ലേ. ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ തുണയായത് ഇടുക്കി കാല്‍വരി മൗണ്ടിലെ ഇവരുടെ പ്രയത്നം കൂടെ കൊണ്ടാണ്. ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഇടുക്കി കാല്‍വരി മൗണ്ടിലെ കുന്നിന്‍ മുകളില്‍ നിന്ന് അമച്വർ ഹാം റേഡിയോയിലൂടെ അപകട സന്ദേശങ്ങൾ അറിയിച്ചത് ഈ സംഘമാണ്. ഓഖി ആഞ്ഞടിച്ചപ്പോൾ ഉള്‍ക്കടലില്‍ പെട്ടു പോയ മത്സ്യ തൊഴിലാളികളുമായി ആശയവിനിമയം നടത്താന്‍ ഊണും ഉറക്കവുമില്ലാതെ പ്രയത്നിച്ച ഈ അമച്വര്‍ ഹാം റേഡിയോ ഓപ്പറേറ്റേഴ്സ് സംഘത്തിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്.

തീരപ്രദേശത്തെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഉള്‍ക്കടലിലേക്ക് സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കാതിരുന്ന ഘട്ടത്തില്‍ കാൽവരി മൗണ്ട് എന്ന സ്ഥലത്തിരുന്ന് സമുദ്ര നിരപ്പിൽ നിന്ന് 4250 അടി ഉയരത്തിൽ ഇവർ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. അതിനായി സ്വന്തമായി ആന്റിനയും ഇവർ തയ്യാറാക്കി.  മത്സ്യബന്ധന ബോട്ടുകളിലെ സെറ്റുകളിലെ ഫ്രീക്വൻസി കിട്ടാനായിരുന്നു ഇത്. ഇടുക്കി കളക്ടറുടെ സഹായത്തോടെ പ്രവർത്തിച്ച ഇവർക്ക് നിരവധി പേരെ മരണമുഖത്തു നിന്നു രക്ഷിച്ചതിൽ പങ്കുണ്ട്. കൊടുക്കാം നിറഞ്ഞ മനസ്സോടെ ഒരു കയ്യടി