Friday 17 August 2018 03:57 PM IST : By സ്വന്തം ലേഖകൻ

ഷാർജ സുൽത്താന് മലയാളിയുടെ വക ‘കുത്തിവര’ സമ്മാനം

malappuram-gift.jpg.image.784.410

ഷാർജാ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നാളെ തിരുവനന്തപുരത്ത് രാജ്ഭവനിൽ കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റ് ഏറ്റുവാങ്ങുമ്പോൾ അദ്ദേഹത്തിന് നൽകാനായി അജീഷ് ഐക്കരപ്പടിയുടെ വകയായി ‘കുത്തിവര’ ചിത്രം സമ്മാനം. മൊബൈൽ ഫോൺ സ്ക്രീനിൽ കൈവിരലുകൾ ഉപയോഗിച്ച് ഷാർജാ ഭരണാധികാരിയുടെ ചിത്രം വരച്ച് പ്രിന്റ് എടുത്ത് ഫ്രെയിം ചെയ്ത് വാഴ്സിറ്റി അധികൃതരെ കാണിച്ചതാണ് വഴിത്തിരവായത്. ചിത്രവുമായി ഇന്ന് തിരുവനന്തപുരത്ത് എത്താൻ വാഴ്സിറ്റി അധികൃതർ അജീഷിന് സമ്മതം നൽകുകയായിരുന്നു.

വാഴ്സിറ്റി സെനറ്റ്, സിൻഡിക്കറ്റ് അംഗങ്ങൾ പുറപ്പെടുന്ന പ്രത്യേക ബസിൽ ഷാർജാ സുൽത്താന്റെ ചിത്രവുമായി അജീഷും ഇന്ന് യാത്ര തിരിക്കും. മൊബൈൽ ഫോൺ സ്ക്രീനിൽ പ്രമുഖരുടേത് അടക്കം അനേകം ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ ചിത്രകാരനാണ് വാഴ്സിറ്റി ജീവനക്കാരൻ കൂടിയായ അജീഷ് ഐക്കരപ്പടി. ’കുത്തിവര’ എന്ന പേരിൽ തന്റെ ഫെയ്സ്ബുക്ക് പേജിലും വരച്ച ചിത്രങ്ങൾ ചേർത്തിട്ടുണ്ട്. പലയിടത്തും പ്രദർശനങ്ങളും നടത്തി. ഗവർണർക്കും മറ്റും അണിയാനുള്ള സ്ഥാന വസ്ത്രം ഇന്നലെ ബെംഗളൂരുവിൽനിന്ന് എത്തിച്ചത് ഇന്ന് തിരുവനന്തപുരത്തേക്ക് അയക്കും.

കൂടുതൽ വായനയ്ക്ക്