Monday 19 February 2018 05:07 PM IST : By സ്വന്തം ലേഖകൻ

മദ്യപിച്ചില്ലെങ്കിലും കരൾ രോഗം ഉറപ്പ്! കരളിനെ ആപത്തിലാക്കുന്ന അഞ്ചു കാര്യങ്ങള്‍ ഇവയാണ്

fatty-liver

ശരീരത്തിന്റെ ശുദ്ധീകരണ ശാല എന്നറിയപ്പെടുന്ന അവയവമാണ് കരള്‍. കേടുവന്ന കോശങ്ങളെ മാറ്റി പുതിയവ ഉത്പാദിപ്പിക്കാനും കരളിനു സാധിക്കും. അതുകൊണ്ടുതന്നെ കരളിന്റെ ആരോഗ്യം കാത്ത് പൊന്നുപോലെ കാത്തുസൂക്ഷിക്കേണ്ട ചുമതലയും നമുക്കുണ്ട്.  അതിനുവേണ്ടി ഒഴിവാക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്;

∙ മദ്യപാനം

കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മദ്യപാനം തന്നെയാണ്. അമിതമായി മദ്യപിക്കുന്നവരുടെ കരളിനു അഴുക്കിനെ പുറംതള്ളി ശരീരത്തെ ശുദ്ധീകരിക്കാന്‍ സാധിക്കാതെ വരും. ഫാറ്റി ലിവര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് തുടക്കമിടുന്നത് ഈ പ്രവര്‍ത്തിയാണ്. അതിനാല്‍ മദ്യപാനം ഒഴിവാക്കി കരളിനെ സംരക്ഷിക്കാം.

∙ അമിത അളവില്‍ മരുന്നുകള്‍ വേണ്ട

അമിതമായി മരുന്നുകള്‍ കഴിക്കുന്നത് കരളിനു നന്നല്ല. ഇത് കരളിനെ പൂര്‍ണമായി തകര്‍ക്കും.

∙ പുകവലി

പുകവലി കരളിനെ മാത്രമല്ല ശ്വാസകോശത്തെയും തകര്‍ക്കും. പുകയിലയിലെ വിഷം കരളിനു ആപത്താണ്.

∙ ഉറക്കക്കുറവ്

നല്ല ഉറക്കം ഇല്ലാതാകുന്നത് കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഉറക്കം ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന ഓക്സിടെറ്റീവ് സ്‌ട്രെസ് കരളിലെ കോശങ്ങളെ നശിപ്പിക്കും.

∙ അമിതവണ്ണം, പോഷകക്കുറവ്


അമിതവണ്ണവും പോഷകക്കുറവും  കരളിനു നല്ലതല്ല. അമിതവണ്ണം മിക്കപ്പോഴും നല്ല ജീവിതചര്യയുടെ ഭാഗമല്ല. വാരിവലിച്ചുള്ള ആഹാരശീലം ശരീരത്തിനു മാത്രമല്ല കരളിനും നല്ലതല്ല. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ആണ് ഇതിന്റെ അന്തരഫലം.

for more health news..