Saturday 17 March 2018 06:15 PM IST : By സ്വന്തം ലേഖകൻ

ചെറുപയർ മുളപ്പിച്ചതും ചിക്കൻകറിയും...

cherupayar_chkn

ചെറുപയറിന്

1.    ചെറുപയർ മുളപ്പിച്ചത് – ഒരു കപ്പ്
2.    സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
    പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്
    ഉപ്പ് – പാകത്തിന്

ചിക്കൻ കറിക്ക്


3. ചിക്കൻ – ഒരു കിലോ, കഷണങ്ങളാക്കിയത്
4.    മുളകുപൊടി – ഒരു ചെറിയ സ്പൂൺ
    മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
    ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
    ഉപ്പ് – പാകത്തിന്
5.    വെളിച്ചെണ്ണ – പാകത്തിന്
6.    ചുവന്നുള്ളി അരിഞ്ഞത് – രണ്ടു കപ്പ്
    കറിവേപ്പില – പാകത്തിന്
    ഉപ്പ് – പാകത്തിന്
7.    ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
    വെളുത്തുള്ളി പൊടിയായി അരിഞ്ഞത്         – ഒരു വലിയ സ്പൂൺ
8.    മുളകുപൊടി – രണ്ടു വലിയ സ്പൂൺ
    മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
    ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
    പെരുംജീരകംപൊടി – അര ചെറിയ സ്പൂൺ
    കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
    ഉലുവാപ്പൊടി – ഒരു നുള്ള്    
9.    തക്കാളി – രണ്ട്, അരച്ചത്
10.    വെള്ളം – പാകത്തിന്
11.    കടുക് – അര ചെറിയ സ്പൂൺ
    ചുവന്നുള്ളി – രണ്ട്, വട്ടത്തിൽ അരിഞ്ഞത്
    വറ്റൽമുളക് – രണ്ട്, ഓരോന്നും രണ്ടാക്കിയത്
    കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙    ചെറുപയർ അഞ്ചു മിനിറ്റ് ആവി കയറ്റി എടുക്കുക.
∙    ചെറുപയറിൽ സവാളയും പച്ചമുളകും ഉപ്പും ചേർത്ത് ഇളക്കിയെടുക്കുക.
∙    ചിക്കൻ കഴുകി വൃത്തിയാക്കി നാലാമത്തെ ചേരുവ പുരട്ടി അരമണിക്കൂർ വയ്ക്കണം.
∙    പാനിൽ എണ്ണ ചൂടാക്കി ചുവന്നുള്ളിയും കറിവേപ്പിലയും ഉപ്പും വഴറ്റുക. ചുവന്നുള്ളി ബ്രൗൺ നിറമാകുമ്പോൾ ഇ ഞ്ചിയും വെളുത്തുള്ളിയും ചേർത്തു വഴറ്റണം.
∙    ഇതിലേക്ക് എട്ടാമത്തെ ചേരുവ ചേർത്ത് വഴറ്റിയ ശേഷം തക്കാളി ചേർത്തു വഴറ്റുക. തക്കാളി വരണ്ടു വരുമ്പോൾ ചിക്കന്‍ ചേർത്തു രണ്ടു മിനിറ്റ് ഇളക്കുക.
∙    പാകത്തിനു വെള്ളവും ചേർത്തു ചിക്കൻ മൂടി വച്ചു വേവിക്കുക.
∙    പാനിൽ വെളിച്ചെണ്ണ ചൂടാക്കി 11ാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർക്കുക.
∙    ചെറുപയർ മുളപ്പിച്ചതു ചിക്കൻകറി കൂട്ടി കഴിക്കാം

തയാറാക്കിയത്: ശില്‌പ ബി. രാജ്
ഫോട്ടോ: സരുൺ മാത്യു

ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: റെജിമോൻ പി. എസ്., ഷെഫ് ഡി പാർട്ടി, ക്രൗൺ പ്ലാസ, കൊച്ചി