Saturday 20 January 2018 10:30 AM IST : By സ്വന്തം ലേഖകൻ

കോക്കനട്ട് ബോൾസ്

coconut_balls

1.    മാറി ബിസ്ക്കറ്റ് – 340 ഗ്രാം, തരുതരുപ്പായി പൊടിച്ചത്
    തേങ്ങ ചുരണ്ടിയത് – 100 ഗ്രാം
    കശുവണ്ടിപ്പരിപ്പ് പൊടിയായി അരിഞ്ഞത് – 120 ഗ്രാം
2.    കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ
3.    ഐസിങ് ഷുഗർ – രണ്ടു വലിയ സ്പൂൺ
4.    തേങ്ങ ചുരണ്ടിയത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക.
∙    ഇതിലേക്കു കണ്ടൻസ്ഡ് മിൽക്ക് ചേർത്തിളക്കി നന്നായി യോജിപ്പിച്ച ശേഷം മിശ്രിതം നാലു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം.
∙    പുറത്തെടുത്തു രണ്ടര സെന്റിമീറ്റർ വലുപ്പമുള്ള ഉരുളകളാക്കി ഐസിങ് ഷുഗറിൽ ഉരുട്ടി വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക.
∙    ഒരു ദിവസത്തിനു ശേഷം വിളമ്പാം. വിളമ്പുന്നതിനു തൊട്ടു മുൻപ് പൊടിയായി ചുരണ്ടിയ തേങ്ങയിൽ ഒന്നു കൂടി ഉ രുട്ടിയെടുക്കണം.
∙    ആവശ്യമെങ്കിൽ എസ്സൻസും േചർത്തുരുട്ടാം.