Friday 09 February 2018 05:31 PM IST

ഫുൾ റോസ്റ്റ് ചിക്കൻ

Merly M. Eldho

Chief Sub Editor

full_roast ഫോട്ടോ: സരുൺ മാത്യു

1.    കോഴി – ഏകദേശം ഒരു കിലോ വലുപ്പമുള്ള ഒന്ന്,     മുഴുവനോടെ
2.    മുളകുപൊടി – രണ്ടു െചറിയ സ്പൂൺ
    വെളുത്തുള്ളി അരച്ചത് – നാലു വലിയ സ്പൂൺ
    ഇഞ്ചി അരച്ചത് – രണ്ടു െചറിയ സ്പൂൺ
    സോയാസോസ് – രണ്ടു വലിയ സ്പൂൺ
    ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ
    ഉപ്പ് – പാകത്തിന്
3.    വെണ്ണ – രണ്ടു വലിയ സ്പൂൺ
4.    ബേബി പൊട്ടേറ്റോ, കാരറ്റ്, ബീൻസ് – പാകത്തിന്

പാകം െചയ്യുന്ന വിധം


∙    ചിക്കൻ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു  നന്നായി പുരട്ടി ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കുക. ചിക്കന്റെ ബ്രെസ്റ്റിലും തുടകളിലും അങ്ങിങ്ങായി വരഞ്ഞു വയ്ക്കണം.
∙    ഇതു പ്രഷർ കുക്കറിലാക്കി വെള്ളം േചർക്കാതെ രണ്ടു വി സിൽ വരും വരെ വേവിക്കുക.
∙    പിന്നീട് ചിക്കൻ മാത്രം എടുത്തു മാറ്റിവയ്ക്കുക.
∙    ഒരു സോസ്പാനിൽ വെണ്ണ ചൂടാക്കി, ചിക്കൻ വെന്ത ഗ്രേവി േചർത്തു നന്നായി കുറുക്കിയെടുക്കുക.
∙    ഇതിലേക്കു ചിക്കൻ േചർത്തു നന്നായി പുരട്ടിയെടുക്കുക.
∙    പച്ചക്കറികൾ വേവിച്ചു വെണ്ണയിൽ വഴറ്റി ചിക്കനൊപ്പം വിളമ്പാം.

പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട് :രേഖ ജേക്കബ്, പെരിഞ്ചേരി, തൃശൂർ