Wednesday 17 January 2018 02:56 PM IST : By സ്വന്തം ലേഖകൻ

ഇടിച്ചക്കത്തോരൻ

chakka

ഏപ്രിൽ മാസത്തിൽ ചക്ക വിഭവങ്ങൾ കേരളത്തിലെ പ്രധാന മെനു തന്നെയാണ്. ഈ ചക്ക സീസണിൽ ഉച്ചയൂണിന് വിളമ്പാം അൽപ്പം ചക്ക സ്പെഷൽ കറികൾ. ഇടിച്ചക്ക തോരൻ ഉണ്ടാക്കാം.

1. ഇടിച്ചക്ക (ഒട്ടും മൂക്കാത്ത ചെറിയ ചക്ക) – ഒന്ന്

2. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3. കടുക് – അര ചെറിയ സ്പൂൺ

4. ഉഴുന്നുപരിപ്പ് – ഒരു വലിയ സ്പൂണ്‍

വറ്റൽമുളക് – മൂന്ന്, ഓരോന്നും രണ്ടാക്കിയത്

ചുവന്നുള്ളി – രണ്ട്, വട്ടത്തിൽ അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

5. തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്

വെളുത്തുള്ളി – ആറ് അല്ലി

ജീരകം – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – അര വലിയ സ്പൂൺ

കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ

6. ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഇടിച്ചക്ക ചെറിയ കഷണങ്ങളാക്കി പുറമേയുള്ള മുള്ളും തൊലിയും കളഞ്ഞു വയ്ക്കുക. ഇതു നന്നായി വേവിച്ചു കട്ടയില്ലാതെ ചതച്ചെടുക്കുക.

∙ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിൽ നാലാമത്തെ ചേരുവ ചേർത്തു മൂക്കുമ്പോൾ അഞ്ചാമത്തെ ചേരുവ ചതച്ചതു ചേർത്തു വഴറ്റുക.

∙ ഇതിൽ ഇടിച്ചക്കയും ഉപ്പും ചേർത്ത് അൽപം വെള്ളം തളിച്ചു മൂടി വച്ചു വേവിക്കുക. ആവി വന്ന ശേഷം മൂടിമാറ്റി ചിക്കിത്തോർത്തിയെടുക്കുക‌.

തയാറാക്കിയത്: മെർലി എം. എൽദോ
േഫാേട്ടാ: ലെനിൻ എസ്. ലങ്കയിൽ

പാചകക്കുറിപ്പ്: ലത ധരേന്ദ്രൻ,പത്തനംതിട്ട

ചിത്രത്തിന് വേണ്ടി വിഭവം തയാറാക്കിയത്: റെജിമോൻ പി. എസ്.
ഷെഫ് ഡി പാർട്ടി
ക്രൗൺ പ്ലാസ, കൊച്ചി