Thursday 18 January 2018 02:15 PM IST

അവധി ദിവസം മധുരതരമാക്കാന്‍ മാംഗോ സ്വീറ്റ് ജെല്ലി

Merly M. Eldho

Chief Sub Editor

Mango-jelly മാംഗോ സ്വീറ്റ് ജെല്ലി

 1.    മാമ്പഴം അരച്ച് അരിച്ചത് – രണ്ടു കപ്പ്
    ഓറഞ്ച് ജ്യൂസ് – ഒരു കപ്പ്
    നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
2.    പഞ്ചസാര പൊടിച്ചത് – ഒരു കപ്പ്
3.    ജെലറ്റിൻ – നാലു െചറിയ സ്പൂൺ
    വെള്ളം – എട്ടു െചറിയ സ്പൂൺ
4.    കുറുകിയ തേങ്ങാപ്പാൽ – ഒന്നരക്കപ്പ്
5.    പഴങ്ങൾ – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙    ഒന്നാമത്തെ േചരുവ ചുവടുകട്ടിയുള്ള പാത്രത്തിലാക്കി പഞ്ചസാരയും േചർത്തിളക്കി നന്നായി യോജിപ്പിക്കുക.
∙    ഇതു തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ച് ഡബിൾ ബോയ്‍‍ലിങ് രീതിയിൽ ചൂടാക്കുക.
∙    ജെലറ്റിൻ വെള്ളത്തിൽ കുതിർത്ത ശേഷം പാത്രം ചൂടുവെള്ളത്തിനു മുകളിൽ പിടിച്ച് ഉരുക്കി മാമ്പഴക്കൂട്ടിൽ ചേർത്തിളക്കുക.
∙    മിശ്രിതം നന്നായി ചൂടായ ശേഷം അടുപ്പിൽ നിന്നു വാങ്ങി, നന്നായി അടിക്കുക.
∙    ഇതു വിളമ്പാനുള്ള െചറിയ പുഡിങ് ബൗളുകളിലോ വലി യ മോൾഡിലോ ഒഴിച്ചു ചൂടാറാൻ വയ്ക്കുക.
∙    പിന്നീട് ഫ്രിഡ്ജിൽ വച്ചു സെറ്റ് െചയ്യുക.
∙    വിളമ്പാൻ നേരം പുറത്തെടുത്തു കുറുകിയ തേങ്ങാപ്പാൽ മുകളിൽ ഒഴിച്ച് പഴങ്ങൾ കൊണ്ട് അലങ്കരിക്കുക.
∙    തേങ്ങ, വെള്ളം േചർക്കാതെ അരച്ച് കൈ കൊണ്ടു നന്നാ യി ഞെക്കിപ്പിഴിഞ്ഞ് അരിച്ചെടുത്താൽ ക്രീം പരുവത്തിലുള്ള തേങ്ങാപ്പാൽ കിട്ടും