Saturday 13 January 2018 04:12 PM IST

മസാല പ്രോൺസ്

Merly M. Eldho

Chief Sub Editor

prawns മസാല പ്രോൺസ്, ചിത്രം- സരുണ്‍ മാത്യു





1.    ചെമ്മീൻ – മുക്കാൽ കിലോ
2.    മുളകുപൊടി – രണ്ടു െചറിയ സ്പൂൺ
    മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ
    ഇഞ്ചി–െവളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂൺ
    ഉപ്പ് – പാകത്തിന്
3.    വെളിച്ചെണ്ണ – നാലു വലിയ സ്പൂൺ
4.    ചുവന്നുള്ളി – കാൽ കിലോ, അരിഞ്ഞത്
    പച്ചമുളക് – മൂന്ന്, അറ്റം പിളർന്നത്
    കറിവേപ്പില – രണ്ടു മൂന്നു തണ്ട്
5.    ഇഞ്ചി–െവളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ
6.    മുളകുപൊടി – അര െചറിയ സ്പൂൺ
    മല്ലിപ്പൊടി – അര െചറിയ സ്പൂൺ
    പെരുംജീരകം – ഒരു െചറിയ സ്പൂൺ
7.    ഉപ്പ് – പാകത്തിന്
    പഞ്ചസാര – കാൽ െചറിയ സ്പൂൺ
8.    നാരങ്ങാനീര് – ഒരു നാരങ്ങയുടേത്


പാകം െചയ്യുന്ന വിധം


∙    ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വാൽ കളയാതെ വൃത്തിയാക്കി, രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി ഒരു മണിക്കൂർ വയ്ക്കുക.
∙    വെളിച്ചെണ്ണ ചൂടാക്കി ചെമ്മീൻ ചേർത്തു നല്ല ചൂടിൽ ഒരു മിനിറ്റ് വറുത്തെടുത്തു മാറ്റിവയ്ക്കുക.
∙    ബാക്കി എണ്ണയിൽ ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും േചർത്തു വഴറ്റണം.
∙    ഇളം ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി–െവളുത്തുള്ളി ചതച്ചതും േചർത്തു വഴറ്റുക.
∙    നന്നായി വഴന്ന ശേഷം ആറാമത്തെ േചരുവ ചേർത്തു മൂപ്പിച്ച്, ഉപ്പും പഞ്ചസാരയും േചർത്തിളക്കുക.
∙    ഇതിലേക്കു ചെമ്മീൻ വറുത്തതു ചേർത്തു നല്ല തീയിൽ വച്ച ശേഷം നാരങ്ങാനീരും േചർത്തു മൂടി വച്ച് ഒരു മിനിറ്റ് വേവിക്കുക.
∙    തീയിൽ നിന്നു വാങ്ങി ഏതാനും മിനിറ്റ് കൂടി അടച്ചു വച്ചശേഷം വിളമ്പാം.

പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട് :രേഖ ജേക്കബ്, പെരിഞ്ചേരി, തൃശൂർ