Tuesday 27 March 2018 03:53 PM IST : By സ്വന്തം ലേഖകൻ

ഈജിപ്ഷ്യന്‍ കൊശാരി

koshari

മറുനാടൻ മലയാളികള്‍ പ്രിയ വിഭവങ്ങൾ പങ്കു വയ്ക്കുന്നു. ഇത്തണ െകാശാണ ശാരി ( ഈജിപ്തിലെ പരമ്പരാഗത അരി ഭക്ഷണം). തയാറാക്കിയത്  േബബി ഷാജില ഗുലാം, കുെെവത്ത്.

1.    ഒലിവ് ഓയിൽ - ഒരു ചെറിയ സ്പൂൺ
2.     വെളുത്തുള്ളി പൊടിയായി അരിഞ്ഞത് –
3.    ടുമാറ്റോ പേസ്റ്റ് – ആറു വലിയ സ്പൂൺ
4.    വെള്ളം – കാൽ കപ്പ്
    വിനാഗിരി – കാല്‍ കപ്പ്
    ഉപ്പ് – പാകത്തിന്
5.    വറ്റൽമുള്ക് ചതച്ചത് – അര ചെറിയ സ്പൂൺ
6.    മാക്കറോണി – കാൽ കപ്പ്
7.    തൊലി കളയാത്ത പരിപ്പ് – കാൽ കപ്പ്
8.    ഛന്ന കടല, കുതിർത്തത് – കാൽ കപ്പ്
9.    വെർമിസെല്ലി – കാൽ കപ്പ്
10.    ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ
11.    സവാള – അരക്കപ്പ്
12.    ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ
13.    കറുവാപ്പട്ട – ഒരു ചെറിയ കഷണം
    ഏലയ്ക്ക – മൂന്ന്
    ജീരകം – അര ചെറിയ സ്പൂൺ
14.    ഈജിപ്ഷ്യൻ റൈസ് – ഒന്നരക്കപ്പ്
15.    വെള്ളം – രണ്ടര ഗ്ലാസ്
    ഉപ്പ് – പാകത്തിന്


പാകം ചെയ്യുന്ന വിധം    


∙ ഒരു പാനിൽ ഒലിവ് ഓയിൽ ചൂടാക്കി വെളുത്തുള്ളി ചേർത്തു വഴറ്റുക.
∙ ഇതിലേക്കു ടുമാറ്റോ പേസ്റ്റ് ചേർത്ത് ചെറിയ തീയിൽ ചൂടാക്കി കട്ടിയുഉള്ള സോസ് തയാറാക്കുക.
∙ ഇനി മൂന്നാമത്തെ ചേരുവ ചേർത്തു തിളപ്പിക്കുക.
∙ കുറുകി വരുമ്പോൾ വറ്റൽമുളകു ചതച്ചതും ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക. സ്പൈസി ടുമാറ്റോ സോസ് തയാർ.
∙ മാക്കറോണി, പരിപ്പ്, ഛന്ന കടല എന്നിവ പാകത്തിന് ഉപ്പും വെള്ളവും ചേർത്തു വെവ്വേറെ വേവിച്ചൂറ്റി മാറ്റി വയ്ക്കുക.
∙ വെർമിസെല്ലി അൽപം ഒലിവ് ഓയിലിൽ വറുത്തു വയ്ക്കുക.
∙ ഒരു പാനിൽ  ഒലിവ് ഓയിൽ ചൂടാക്കി സവാള ചേർത്ത് കരുകരുപ്പായി വറുത്തു മാറ്റി വയ്ക്കുക.