Saturday 20 January 2018 11:42 AM IST : By സ്വന്തം ലേഖകൻ

ഓട്സ് കുൽഫി

oats-kulfi

1.    ഓട്സ് – അരക്കപ്പ്
2.    പാൽ  – ഒരു കപ്പ്
    ബദാം / പിസ്ത
    (നീളത്തിൽ അരിഞ്ഞത്)
    – ഒരു വലിയ സ്പൂൺ
    ശർക്കര – പാകത്തിന്
    കുങ്കുമപ്പൂവ് – ആവശ്യത്തിന്


പാകം ചെയ്യുന്ന വിധം


∙    ഓട്സ് നന്നായി പൊടിച്ചെടുക്കുക.
∙    അതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.
∙    ഈ മിശ്രിതം ചെറുതീയിൽ പേസ്റ്റ് രൂപത്തിൽ ആകും വരെ ചൂടാക്കുക.
∙    അടുപ്പിൽ നിന്ന് വാങ്ങി ചൂടാറിയശേഷം കുൽഫി മോൾഡിലേക്ക് മാറ്റി മൂന്നാലു മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിക്കുക.

തയാറാക്കിയത്: ഗീതു നായർ, യുഎഇ