Friday 09 February 2018 05:10 PM IST : By സൗമ്യ ജിയോ, ശ്രീമൂലനഗരം, എറണാകുളം

ചെറുപയർ ആവിയുണ്ട

steemed_green

ചെറുപയർ ആവിയുണ്ട


1. അരിപ്പൊടി വറുത്തത് – ഒന്നരക്കപ്പ്

ഉപ്പ് – അര െചറിയ സ്പൂൺ

പഞ്ചസാര – ഒരു വലിയ സ്പൂൺ

2. ചെറുപയർ – ഒരു കപ്പ്, കുതിർത്തത്

3. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

പഞ്ചസാര – കാൽ കപ്പ്


പാകം െചയ്യുന്ന വിധം


∙ ഒന്നാമത്തെ േചരു വ യോജിപ്പിച്ചു പാ കത്തിനു െചറുചൂടുെവള്ളം ചേർത്തു കുഴച്ചു മാവു തയാറാക്കുക.

∙ െചറുപയർ ഒരു നുള്ള് ഉപ്പും അൽപം െവള്ളവും ചേർത്തു കുക്കറിൽ വേവി ച്ച് ഊറ്റി വയ്ക്കുക. ഇതിൽ മൂന്നാമ ത്തെ േചരുവ ചേർത്തിളക്കി ഫില്ലിങ് തയാറാക്കുക.

∙ കുഴച്ചുവച്ച മാവ് ഉരുളകളാക്കി നടു വിൽ കുഴിയുണ്ടാക്കണം.

∙ ഈ കുഴിയിൽ അൽപം വീതം ഫില്ലിങ് വ‌ച്ച് ഉരുട്ടി ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് 20 മിനിറ്റ് വേവിക്കുക.

∙ ചൂടാറിയ ശേഷം വിളമ്പാം.