Wednesday 07 February 2018 11:28 AM IST : By േഡാ. രാജ് മോഹൻ

ഫാറ്റിലിവർ വ്യാപകമാകുന്നു; കാരണങ്ങളും പരിഹാരങ്ങളും

fatty_liver ഫോട്ടോ കടപ്പാട്: സെന്റ് ഗ്രിഗോറിയസ് ഇന്റർനാഷനൽ കാൻസർ കെയർ സെന്റർ, പരുമല

ഫാറ്റിലിവർ– ഇന്ന് വളരെ സാധാരണമായ ഒരു പ്രശ്നമായി മാറിയിട്ടുണ്ട്. പ്രമേഹവും ഈ രോഗവും തമ്മിലുള്ള ബന്ധ ത്തെക്കുറിച്ചു വലിയ ചർച്ചകൾ നടക്കുന്നുണ്ട്. പ്രമേഹരോഗികൾക്കിടയിൽ വളരെയേറെ കണ്ടുവരുന്ന രോഗമാണ് ഫാറ്റിലിവർ. പ്രമേഹരോഗികൾക്കിടയിൽ നടന്ന ഒരു പഠനം തെളിയിച്ചിരിക്കുന്നത് ഏകദേശം 30 ശതമാനത്തോളം പേർ ഈ രോഗബാധിതർ ആണെന്നാണ്. െെടപ്പ് 2 പ്രമേഹമുള്ളവരിലും പൊണ്ണത്തടി ഉള്ളവരിലും സർവസാധാരണമാണിത്. പ്രമേഹരോഗമുള്ള കുട്ടികളിൽ പോലും 10 ശതമാനത്തോളം പേർ ഫാറ്റിലിവറിന്റെ പിടിയിൽ ആണെന്നതും ഞെട്ടിക്കുന്ന വാസ്തവമാണ്.


പ്രമേഹം ശരീരത്തിലെ എല്ലാ അവയവവ്യവസ്ഥകളെയും ബാധിക്കുന്നതുപോലെ തന്നെ കരളിനെയും ബാധിക്കാം. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണിത്. സാധാരണഗതിയിൽ ഒരാളുടെ കരളിൽ കൊഴുപ്പിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. എന്നാൽ അതിന്റെ അളവ് കരളിന്റെ ഭാരത്തിന്റെ 5 മുതൽ 10 ശതമാനം വരെ ആകുമ്പോഴാണ് അതു ഫാറ്റിലിവർ ആയി മാറുന്നത്. ഇത്തരത്തിലുള്ള കൊഴുപ്പിന്റെ അടിഞ്ഞുകൂടൽ മുഖേന കരളിലെ കോശങ്ങൾക്ക് വീക്കമുണ്ടാക്കുകയും തന്മൂലം കരൾ വികസിക്കുകയും ചെയ്യുന്നു. ഇതു ക്രമേണ വർധിച്ച് കരളിൽ െെഫബ്രോസിസ്, സിറോസിസ് എന്നിവയായി മാറാം. അപൂർവമായി ചിലപ്പോൾ കാൻസറിനു തന്നെയും കാരണമാകാം. ഫാറ്റിലിവറും
പ്രമേഹവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളും പരിഹാരങ്ങളും ഇനി അറിയാം.


∙പ്രമേഹരോഗികളിൽ ഫാറ്റിലിവർ ഉണ്ടാകുന്നതിനുള്ള അപകടസാധ്യതാഘടകങ്ങൾ എന്തെല്ലാം?


ഫാറ്റിലിവർ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ അമിത കൊളസ്ട്രോൾ, പൊണ്ണത്തടി, െെഹപ്പോ െെതറോയ്ഡിസം
(െെതറോയിഡിന്റെ കുറവ്) പാരമ്പര്യമായുള്ള പോളിസിസ്റ്റിക് ഒാവേറിയൻ സിൻഡ്രോം മുതലായവയാണ്. കണക്കുകൾ പ്രകാരം അമിതവണ്ണമുള്ള പ്രമേഹരോഗികളിൽ ഫാറ്റിലിവർ ഉണ്ടാകാൻ 70 ശതമാനത്തോളം സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അപകടസാധ്യതയുള്ള രോഗികൾ
ഫാറ്റിലിവറിന്റെ പരിശോധനകൾ നടത്തി കൃത്യമായ ചികിത്സ തേടണം.


∙പ്രമേഹരോഗി ഫാറ്റിലിവർ പ്രതിരോധിക്കേണ്ടത് എത്ര പ്രധാനമാണ്?


ഫാറ്റിലിവർ, ഗുരുതരമായ ലിവർസീറോസിസിനും അതുവഴി കരളിന്റെ പ്രവർത്തനം നിലയ്ക്കുന്നതിനും അപൂർവമായി കരളിന്റെ കാൻസറിനും കാരണമായേക്കും. ഫാറ്റിലിവർ ഹൃദയ–രക്തധമനീരോഗങ്ങൾക്കും അതിലൂടെ ഹൃദ്രോഗത്തിനും സ്ട്രോക്കിനും വരെ കാരണമാകാം. പ്രമേഹരോഗികളിൽ വരുന്ന ഫാറ്റിലിവറും ഫാറ്റിലിവർ ഉള്ളവർക്കു പ്രമേഹം കൂടിവരുമ്പോഴുണ്ടാകുന്ന അപായ സാധ്യതയും ഗണ്യമായി വർധിക്കുകയാണ്. ഇക്കാരണത്താൽ പ്രമേഹരോഗികൾ മാത്രമല്ല ഫാറ്റിലിവർ രോഗികളും കരുതലെടുക്കണം.

∙ഫാറ്റിലിവറിന്റെ കാരണങ്ങൾ എന്തെല്ലാം? പ്രമേഹരോഗി മദ്യപിക്കുന്നത് അപകടമാണോ?


സാധാരണയായി െെടപ്പ് 2 പ്രമേഹമുള്ള അമിതവണ്ണമുള്ള വ്യക്തികളിലാണ് ഫാറ്റിലിവർ  കണ്ടുവരാറുള്ളത്. ഇൻസുലിനോടുള്ള ശരീരത്തിെന്റ പ്രതിരോധമാണ് ഇതിന്റെ പ്രധാന കാരണം. ശരീരഭാരം വർധിക്കുകയോ പ്രായമേറുകയോ അല്ലെങ്കിൽ പാരമ്പര്യമായി തന്നെ െെടപ്പ് 2 പ്രമേഹം കണ്ടുവരുകയോ ചെയ്യുന്നവരിൽ ഇൻസുലിന്റെ സംവേദനക്ഷമത കുറയാം. അപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായി ശരീരത്തിനു കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കേണ്ടതായിവരുന്നു. ഇങ്ങനെ രക്തത്തിൽ ഇൻസുലിന്റെ അളവു വർധിക്കുകയും അതുവഴി രക്തസമ്മർദം കൂടാനും െെട്രഗ്ലിസെറൈഡുകൾ എന്ന കൊഴുപ്പു കണികകൾ വർധിക്കാനും അങ്ങനെ ഫാറ്റിലിവറിനും കാരണമാകുന്നു. അമിത മദ്യപാനവും കരൾവീക്കത്തിന്റെ മുഖ്യകാരണങ്ങളിൽ ഒന്നാണ്. എന്തെന്നാൽ മദ്യത്തിന്റെ ഉപാപചയപ്രക്രിയകൾ നടക്കുന്നത് കരളിൽ വച്ചാണ്. പ്രമേഹ രോഗി മദ്യപിക്കുക കൂടിചെയ്താൽ പിന്നെ പറയേണ്ടതില്ലല്ലോ.

∙ഫാറ്റിലിവർ ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

സാധാരണഗതിയിൽ കൊഴുപ്പ് അടിയലിന്റെ ആദ്യഘട്ട (Simple fattyliver) അവസ്ഥയിലുള്ളവരിൽ മിക്കവരിലും ലക്ഷണങ്ങൾ കാര്യമായി കാണാറില്ല. എന്നാൽ സിംപിൾ ഫാറ്റി ലിവറുള്ള ചിലരിലും നോൺ ആൽക്കഹോളിക് ഫാറ്റിലിവർ  (NAFLD/NASH–Non alcoholic Steatohepatitis) എന്ന മദ്യപാനം മൂലമല്ലാത്ത ഫാറ്റിലിവർ അവസ്ഥയിലെത്തിയ ചില രോഗികളിലും നിരന്തരമായി മേൽവയറിൽ വേദന അനുഭവപ്പെടാറുണ്ട്. ഇക്കൂട്ടരിൽ ക്ഷീണവും സാധാരണയാണ്. കൂടുതൽ പേരിലും ലക്ഷണങ്ങൾ പ്രകടമാകുന്നില്ല എന്നതുകൊണ്ടുതന്നെ രക്തപരിശോധനാ ഫലങ്ങളിൽ നിന്നും യാദൃശ്ചികമായാണ് പലപ്പോഴും രോഗനിർണയം നടക്കുന്നത്.
സിറോസിസ് എന്ന തീവ്രാസ്ഥയിലെത്തിയവരിൽ ചുരുക്കം ചിലരിൽ ഒാക്കാനം, ഛർദി, കാലുകളിൽ നീര് തുടങ്ങി മഞ്ഞപ്പിത്തം വരെയുള്ള രോഗലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. സിറോസിസ് എന്ന അവസ്ഥയിൽ സാധാരണ കരൾകോശങ്ങൾക്കു പകരമായി വടുകോശങ്ങൾ ഉണ്ടാകുന്നു (Fibrosis).

fatty_liver2

∙ രോഗനിർണയം ?


സാധാരണയായി ലിവർ ഫങ്ഷൻ ടെസ്റ്റ് (LFT) യിൽ ഉണ്ടാകുന്ന വ്യത്യാസവും ആൾട്രാ സൗണ്ട് സ്കാനുമാണ് കരൾവീക്കത്തിന്റെ രോഗനിർണയത്തിനു സഹായിക്കുന്നത്. എങ്കിലും ചിലരിൽ സ്കാനിങ്ങിൽ മാത്രം വ്യത്യാസങ്ങൾ കാണിക്കുകയും LFT പരിശോധന  സാധാരണ അളവിൽ കാണിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെയുള്ള സംശയാസ്പദമായ സാഹചര്യത്തിൽ കരളിൽ നിന്നും നേരിട്ടു സാമ്പിളുകൾ എടുത്ത് (ബയോപ്സി) െെമക്രോസ്കോപ്പിലൂടെ പരിശോധിക്കുന്നതുവഴി കരൾകോശങ്ങളിലെ കൊഴുപ്പ് അടിഞ്ഞുകൂടൽ, നീർവീക്കംക്കം, വടുക്കൾ (Scarring) എന്നിവ വിശദമായി അറിയാൻ സാധിക്കും.

∙ എനിക്ക് പ്രമേഹമുണ്ട്. എങ്ങനെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഒഴിവാക്കാനാവും?


പ്രമേഹരോഗികൾക്കും ഫാറ്റിലിവർ രോഗാവസ്ഥകളിൽ നിന്നും പുറത്തുകടക്കാനാവുമെന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം. പക്ഷേ, നേരത്തെ കണ്ടെത്തണം എന്നുമാത്രം. പ്രമേഹരോഗി ഫാറ്റിലിവർ തിരിച്ചറിയാൻ വൈകും തോറും അതു പൂർണ പരിഹാരത്തിലേക്കു മടങ്ങിപ്പോകാനുള്ള സാധ്യതയും കുറയ്ക്കും.
പ്രമേഹരോഗമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതുവഴി കരൾവീക്കം ഗുരുതരമാകാതെ സൂക്ഷിക്കാം. മദ്യപാനം വഴി ഉണ്ടാകുന്ന രോഗമല്ലെങ്കിൽക്കൂടിയും വളരെ ചെറിയ തോതിലുള്ള മദ്യപാനം പോലും ഈ അവസ്ഥയെ ഗുരുതരമാക്കി മാറ്റാം.
നോൺ ആൾക്കഹോളിക് ഫാറ്റിലിവർ മാറ്റാൻ പ്രമേഹം കൃത്യമായി നിയന്ത്രിക്കുന്നതിനൊപ്പം പകരം ജീവിതെെശലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി. ഇത് പ്രമേഹത്തിനും പ്രയോജനകരമാണ്.


അമിതഭാരം കുറയ്ക്കുക:  ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമേറിയ ഒരു കാര്യമല്ല. എങ്കിൽകൂടിയും നിങ്ങളുടെ ശരീരഭാരത്തിന്റെ അഞ്ചു ശതമാനം കുറയ്ക്കാനായാൽ നിങ്ങൾക്കു കരളിനെ സഹായിക്കാനാകും. ഇതിലൂടെ ഹൃദ്രോഗം, സ്ട്രോക്ക്, ചിലതരം കാൻസറുകൾ മുതലായ ഗുരുതരരോഗങ്ങളെ തടയാനും ഇതോടൊപ്പം നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താനും സാധിക്കുന്നതാണ്.
വ്യായാമം ചെയ്യുക: വ്യായാമം നിങ്ങളുടെ ആരോഗ്യത്തെ എല്ലാത്തരത്തിലും സഹായിക്കും. സാവധാനത്തിൽ ആരംഭിച്ച് അതു പിൻതുടരുക. ആഴ്ചയിൽ എല്ലാ ദിവസവും 30 മിനിറ്റ് നേരമെങ്കിലും സജീവമായി വ്യായാമത്തിൽ ഏർപ്പെടുക.
അന്നജം കുറയ്ക്കുക: അന്നജം അടങ്ങിയ ആഹാരപദാർഥങ്ങളുെട (ഉദാ: റിെെഫൻഡ് അന്നജം ഉപയോഗം കുറയ്ക്കുന്നതുവഴി കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ വേഗം കുറയ്ക്കാനാകും. ഒപ്പം ആരോഗ്യകരമായ അന്നജം തിരഞ്ഞെടുക്കണം. അതായത് മുഴുവനായുള്ള ധാന്യങ്ങൾ (ബ്രൗൺ െെറസ് പോലെ) ഉപയോഗിക്കുക. ഒപ്പം ഭക്ഷണത്തിൽ ധാരാളമായി പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗങ്ങൾ എന്നിവയും ഉൾപ്പെടുത്തുക.
ലിപിഡുകളെ നിയന്ത്രിക്കുക: ഉയർന്ന തോതിലുള്ള ലിപിഡിന്റെ അളവ് (കൊളസ്ട്രോൾ, െെട്ര ഗ്ലിസെറൈഡുകൾ) മുതലായവ  കരൾരോഗങ്ങൾക്കു മാത്രമല്ല മറിച്ചു ഹൃദ്രോഗത്തിനും കാരണമാകുന്നു. ആരോഗ്യകരമായ ഭക്ഷണരീതിയും ചിട്ടയായ വ്യായാമവും ലിപിഡുകളുടെ അളവു നിയന്ത്രിക്കുമെങ്കിലും ശരിയായ ചികിത്സ കൂടി നേടേണ്ടത് അനിവാര്യമാണ്.
കരളിനെ ശ്രദ്ധിക്കുക:എല്ലാത്തരം കരൾവീക്കത്തിലും മദ്യപാനം പൂർണമായും ഉപേക്ഷിക്കുക. അതുപോലെ തന്നെ പ്രധാനമാണ് നിങ്ങൾ ഉപയോഗിക്കുന്ന മരുന്നുകൾ എത്രത്തോളം സുരക്ഷിതമാണ് എന്നുള്ളതും. സ്വയം ചികിത്സയ്ക്കു മുതിരരുത്. ശരിയായ െെവദ്യസഹായം കൃത്യസമയത്ത് നേടുന്നതാണ് ശരീയായ വഴി.

fatty_liver3

മരുന്നുകളും ശസ്ത്രക്രിയയും


ഇൻസുലിന്റെ സംവേദനക്ഷമത വർധിപ്പിക്കാനും കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നതിനുമായുള്ള പുതിയ മരുന്നുകളുടെ പരീക്ഷണങ്ങൾ നടന്നുവരികയാണ്. എന്നാൽ നിലവിൽ ലഭ്യമായ പയോഗ്ലിറ്റാസോൺ, മെറ്റ്ഫോമിൻ തുടങ്ങിയ പ്രമേഹ മരുന്നുകൾ ഫാറ്റിലിവറുള്ള പ്രമേഹരോഗികൾക്കും മികച്ചതാണ്.
ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുന്നന്ന ബാരിയാട്രിക് ശസ്ത്രക്രിയയും കരൾ രോഗസാധ്യത കുറയ്ക്കുന്നുണ്ട്. പക്ഷേ വണ്ണം കുറയ്ക്കാൻ മറ്റ് ജീവിതശൈലീമാർഗങ്ങളൊക്കെയും പരാജയപ്പെട്ടു പോകുന്ന അമിതവണ്ണമുള്ളവരിൽ, മറ്റു മാർഗമൊന്നുമില്ലെങ്കിൽ മാത്രം ഈ ശസ്ത്രക്രിയ ആലോചിച്ചാൽ മതി.
ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, ഫാറ്റിലിവർ എന്നിവ പരസ്പരം െെകകോർത്ത് പോകുന്ന രോഗാവസ്ഥകളാണ്. പക്ഷേ, അതിനർഥം ഒരാൾക്ക് െെടപ്പ് 2 പ്രമേഹം ഉണ്ടെങ്കിൽ ഫാറ്റിലിവർ ഉറപ്പായും ഉണ്ടായിരിക്കും എന്നതല്ല. പൊണ്ണത്തടി, ഇൻസുലിനോടുള്ള പ്രതിരോധം, രക്തത്തിൽ െെട്രഗ്ലിസറൈഡുകളുടെ അളവു വർധിക്കുക മുതലായവയാണ് ഫാറ്റിലിവറിലേക്കു നയിക്കുന്നത്. ഈ കാരണങ്ങളെ ശരിയായ രീതിയിൽ ചികിത്സിച്ചാൽ ഫാറ്റിലിവർ വരാതെ നോക്കാനാകും.

മറ്റു രോഗങ്ങളും ചെറുക്കാം

പ്രമേഹരോഗികളിൽ രോഗാണുക്കളോടുള്ള പ്രതിരോധം താരതമ്യേന കുറയും. അതിനാൽ ന്യുമോണിയ, ക്ഷയം, പാദവ്രണങ്ങൾ, വിവിധ ഫംഗസ് ബാധകൾ, ഫ്ലൂ തുടങ്ങിയ വിവിധ രോഗാണുക്കൾ വേഗത്തിൽ ബാധിക്കാം. കൃത്യമായ പ്രമേഹ നിയന്ത്രണമാണ് പ്രധാന പ്രതിരോധ മാർഗം. പ്രായമേറുന്തോറും ഇത്തരം അണുബാധകൾ കൂടാനുള്ള സാധ്യതയുണ്ട്. അതിനാൽ ആവശ്യമെങ്കിൽ  ഡോക്ടറുടെ ഉപദേശപ്രകാരം ന്യൂമോണിയ, ഫ്ലൂ തുടങ്ങിയ അണുബാധകൾക്കെതിരെയുള്ള വാക്സിനുകൾ സ്വീകരിക്കാം.
ചർമപ്രശ്നങ്ങൾ, മുറിവുകൾ തുടങ്ങിയവയ്ക്ക് ആരംഭത്തിലേതന്നെ ചികിത്സ
തേടാൻ മടിക്കരുത്



സ്ത്രീകളിലെ അണുബാധ

പ്രമേഹരോഗികളായ സ്ത്രീകളിൽ മൂത്രനാളീ അണുബാധ (UTI) ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. അപര്യാപ്തമായ രക്തചംക്രമണം, പ്രതിേരാധശേഷിക്കുറവ്, മൂത്രാശയത്തിലുണ്ടാകുന്ന ന്യൂറോപ്പതി മുതലായവ മൂത്രം പൂർണമായും പുറത്തുപോകുന്നതു തടയുന്നു. വ്യക്തിശുചിത്വക്കുറവ്, അനിയന്ത്രിതമായ പ്രമേഹം, നിർജലീകരണം മുതലായവ അണുബാധാസാധ്യത കൂട്ടുന്നു. ഇ–കോളി േപാലുള്ള ബാക്ടീരിയകളും ഫംഗസും പ്രമേഹരോഗികളിൽ മൂത്രനാളീ അണുബാധ ഉണ്ടാക്കുന്നതിനു കാരണമാകുന്നു. മൂത്രമൊഴിക്കുമ്പോൾ വേദന, വിറയലോടുകൂടിയ പനി, ദുർഗന്ധമേറിയ മൂത്രം, നടുവേദന, ഫംഗൽ UTI ആണെങ്കിൽ സ്വകാര്യഭാഗങ്ങളിൽ ഉണ്ടാകുന്ന ചൊറിച്ചിൽ മുതലായ ലക്ഷണങ്ങൾ കണ്ടേക്കാം.
തടയാനുള്ള മാർഗങ്ങൾ: ∙മലശോധന കഴിഞ്ഞ് കഴുകുന്നതും തുടയ്ക്കുന്നതും മുന്നിൽ നിന്നു പിറകിലേക്കാവണം. അല്ലെങ്കിൽ ബാക്ടീരിയ മൂത്രനാളിയിലേക്ക് വേഗം കടന്ന് അണുബാധ വരുത്താം. ∙ െെലംഗികബന്ധത്തിനുശേഷം ബാത്റൂമിൽ പോയി പൂർണമായും മൂത്രമൊഴിച്ചു മൂത്രാശയത്തെ ശൂന്യമാക്കേണ്ടതാണ്.∙ ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. ∙പ്രമേഹരോഗികൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു പരമാവധി നിയന്ത്രിക്കുക.

 

തയാറാക്കിയത് : േഡാ. രാജ് മോഹൻ , ഡയബറ്റോളജി ഡോ.മോഹൻസ് ഡയബറ്റിസ് സ്പെഷ്യൽറ്റി സെന്റർ, പട്ടം, തിരുവനന്തപുരം-

dr_rajmohan@hotmail.com