Thursday 08 February 2018 04:42 PM IST : By സ്വന്തം ലേഖകൻ

മനോരമ ട്രാവലറിന് മികച്ച ടൂറിസം മാഗസിനുള്ള അവാർഡ് സമ്മാനിച്ചു

traveller-award.jpg.image.784.410

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ മികച്ച ടൂറിസം മാഗസിനുള്ള പുരസ്കാരം മനോരമ ‘ട്രാവലർ’ കരസ്ഥമാക്കി. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നു ചീഫ് സബ് എഡിറ്റർ ബിനോയ് കെ. ഏലിയാസ് പുരസ്കാരം ഏറ്റുവാങ്ങി. മികച്ച ഫൊട്ടോഗ്രഫർക്കുള്ള പുരസ്കാരം മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ (കൊല്ലം) രാജൻ എം. തോമസിനു മുഖ്യമന്ത്രി സമ്മാനിച്ചു.

മറ്റു പുരസ്കാരങ്ങൾ: ഇൻബൗണ്ട് ടൂർ ഓപ്പറേറ്റർ – ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ്, കൊച്ചി. ത്രീ സ്റ്റാർ ഹോട്ടൽ (പ്രത്യേക പരാമർശം)– എസ്റ്റുറി ഐലൻഡ്, പൂവാർ. ഫോർ സ്റ്റാർ ഹോട്ടൽ– സ്പൈസ് വില്ലേജ്, തേക്കടി. ഫൈവ് സ്റ്റാർ ഹോട്ടൽ – മാരിയോട്ട് ഹോട്ടൽ, കൊച്ചി. ഫൈവ് സ്റ്റാർ ഡീലക്സ് ഹോട്ടൽ – ദ് ലീല റാവിസ്, കോവളം. ഹെറിറ്റേജ് ഹോട്ടൽ (വിശിഷ്ട പരാമർശം) – കോക്കനട്ട് ലഗൂൺ, കുമരകം. ആയുർവേദ സെന്റർ – സോമതീരം, കോവളം. സർ‍വീസ് വില്ല (വിശിഷ്ട പരാമർശം) – ടീക് ടൗൺ, മലപ്പുറം. ഹോട്ടൽ മാനേജർ – രാജേഷ് നായർ (ഈസ്റ്റ് എൻഡ് ഹോട്ടൽ, കൊച്ചി). ടൂറിസം–ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് – ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ്, വയനാട്. ടൂറിസം സംബന്ധിയായ ലേഖനം – ജി.ജ്യോതിലാൽ, യാത്ര. നൂതന പദ്ധതി – മാതൃഭൂമി. ഇൻഫർമേഷൻ മേഖലയിലെ നൂതന പദ്ധതി – സഞ്ചാരി ഫെയ്സ്ബുക് കൂട്ടായ്മ.

ഉത്തരവാദിത്ത ടൂറിസം മേഖലയിലെ മികച്ച മാതൃക – ചാലൂക്യ ഗ്രേസ് ടൂർസ്, തിരുവനന്തപുരം. അഡ്വഞ്ചർ ടൂറിസം ഓപ്പറേറ്റർ – കലിപ്സോ അ‍ഡ്വഞ്ചേഴ്സ്, കൊച്ചി. ടൂറിസം ക്ലബ് – ദാറുൽ ഉലൂം വൊക്കേഷനൽ സ്കൂൾ, എറണാകുളം. നാട്ടുകാരെക്കൂടി ഉൾപ്പെടുത്തി വിനോദസഞ്ചാര മേഖലയെ വളർത്തിയെടുക്കണമെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

ടൂറിസം സെക്രട്ടറി റാണി ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റ് ഇ.എം.നജീബ്, കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, എടിടിഒഐ പ്രസിഡന്റ് പി.കെ.അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.