Wednesday 24 January 2018 02:22 PM IST : By എ. ശ്രീദേവി

ഭാഗ്യലക്ഷ്മിയുടെ ലക്ഷണമൊത്ത വീട്!

bhagya4.jpg.image.784.410

വിടര്‍ത്തിയിട്ട മുടിയും പൊട്ടും കുറിയും സെറ്റുമുണ്ടുമെല്ലാമാണ് ഭാഗ്യലക്ഷ്മിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുക. ആ ഭാഗ്യലക്ഷ്മി ഫ്ലാറ്റ് ജീവിതവുമായി എങ്ങനെ പൊരുത്തപ്പെടുമെന്ന ചോദ്യം ഒരുപാടുതവണ സ്വയം ചോദിച്ചാണ് തിരുവനന്തപുരത്ത് ശാസ്തമംഗലത്തുള്ള ഹീര ടവറില്‍ എത്തിയത്. ഏറ്റവും മുകളിലെ പതിനാറും പതിനേഴും നില കളിലെ ഓരോ ഫ്‌ളാറ്റ് വാങ്ങി ഡ്യൂപ്ലെ ശൈലിയിലുള്ള അപാര്‍ട്‌മെന്റാണ് ഭാഗ്യലക്ഷ്മി നിര്‍മിച്ചിരിക്കുന്നത്. കതകുതുറന്ന് അകത്തുകയറിയതോടെ സംശയം തീര്‍ന്നു. തനി വീടെന്നു തോന്നിക്കുന്നു ഈ ഫ്ലാറ്റിന്റെ അകത്തളം. '' സുരക്ഷിത ത്വമാണ് ഫ്ലാറ്റിന്റെ ഏറ്റവും പ്രധാന മേന്മ. മാത്രമല്ല, സെയില്‍സ് മെന്‍, പിരിവുകാര്‍, ഭിക്ഷക്കാര്‍ ഇങ്ങനെ പരിചയ മില്ലാത്ത ആരും പെട്ടെന്ന് കയറിവരികയുമില്ല. '' ഫ്ലാറ്റിന്റെ ഗുണങ്ങളെയാണ് താനിപ്പോള്‍ അറിയുന്നതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

bhagya1.jpg.image.784.410

''മുറ്റത്തു കുറച്ച് ചെടികളും പച്ചക്കറിയുമെല്ലാമുള്ള ഒരു കൊച്ചുവീട് വല്ലാതെ മോഹിപ്പിച്ചിരുന്നു ഒരിക്കല്‍. അങ്ങനെയൊരു വീട് വയ്ക്കുകയും ചെയ്തു. പക്ഷേ, യാത്രകള്‍ കൂടിയപ്പോള്‍ സൗകര്യത്തിനുവേണ്ടി ഫ്ലാറ്റിലേക്കു മാറുകയായിരുന്നു.'' രാവിലെ അമ്പലത്തില്‍ പോകാന്‍ കഴിയുന്ന ഒരു സ്ഥലത്തായിരിക്കണം എന്നതുമാത്രമായിരുന്നു പുതിയ ഫ്ലാറ്റ് അന്വേഷിക്കുമ്പോള്‍ ഭാഗ്യലക്ഷ്മിയുടെ ഡിമാന്‍ഡ്. ഒടുവിലാണ് കരമനയാറും അമ്പലവും അടുത്തുവരുന്ന ശാസ്തമംഗല ത്തെ ഈ ഫ്ലാറ്റ് കാണാനെത്തിയത്. പണി കഴിഞ്ഞ് മൂന്നു വര്‍ഷമായിട്ടും ഒഴിഞ്ഞു കിടക്കുകയായിരുന്നു ഈ ഡ്യൂപ്ലെ. നഗരത്തിനു നടുവിലാണെങ്കിലും ചുറ്റുമുള്ള ഗ്രാമാന്തരീക്ഷം ഭാഗ്യലക്ഷ്മിയെ ആകര്‍ഷിച്ചു. ജനാലകള്‍ തുറന്നാല്‍ തെങ്ങുകള്‍ക്കും പച്ചപ്പിനുമിടയില്‍ തിരുവനന്തപുരം നഗരത്തിന്റെ മനോഹരമായ കാഴ്ചയും.

വീടുപോലെ ഒരു ഫ്ലാറ്റ്

ആദ്യമായി ഈ ഫ്ലാറ്റില്‍ വന്നപ്പോള്‍ പ്രധാന വാതില്‍ തുറക്കുമ്പോള്‍ ആദ്യം കണ്ടിരുന്നത് ഗോവണിയായിരുന്നുവെന്ന് ഓര്‍ക്കുന്നു ഭാഗ്യലക്ഷ്മി. അന്ന് ഒരുതരം നെഗറ്റീവ് എനര്‍ജിയുണ്ടെന്നു തോന്നിയിരുന്നു ആ മുറിക്ക്. അതുകൊണ്ടുതന്നെ ഗോവണിയുടെ സ്ഥാനം മാറ്റണമെന്നായിരുന്നു ഫ്ലാറ്റ് ബുക്ക് ചെയ്യുമ്പോഴത്തെ ആദ്യത്തെ തീരുമാനം. 3000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള ഈ ഫ്ലാറ്റ് ഇപ്പോള്‍ ഒരു വര്‍ഷമായി ഭാഗ്യലക്ഷ്മിയുടെയും മക്കള്‍ പപ്പുവിന്റെയും സച്ചുവിന്റെയുമാണ്. ഹീരയുടെ ഡിസൈനര്‍തന്നെയാണ് ഭാഗ്യലക്ഷ്മിയുടെ ഫ്ലാറ്റിന്റെ ഇന്റീരിയറും ചെയ്തത്. ഗോവണി ഡൈനിങ് റൂമിലേക്കു മാറ്റിയപ്പോള്‍ ത്തന്നെ ഫ്ലാറ്റിന് ഐശ്വര്യം കൈവന്നു. പഴയ ഗോവണിയുടെ സ്ഥാനത്ത് ഒരു കബോര്‍ഡ് സ് ഥാപിച്ചു, മുകളില്‍ മാര്‍ബിളില്‍ കൊത്തിയെടുത്ത ഒരു കൃഷ്ണനും. കേരളീയശൈലിയിലാണ് ഇന്റീരിയര്‍ മുഴുവന്‍ ചെയ്തത്. കബോര്‍ഡുകള്‍ക്കെല്ലാം തേക്കിന്റെ തടി ഉപയോഗിച്ചതോടെ കേരളീയശൈലിയുടെ താളം താനേ കൈവന്നു.

bhagya6.jpg.image.784.410

അകത്തളത്തിന്റെ അലങ്കാരത്തിന് കൃഷ്ണന്റെ രൂപങ്ങളും ഓട്ടുരുളികളും വിളക്കുകളും പറയുമെല്ലാം ഉപയോഗിച്ചതോടെ പരമ്പരാഗതശൈലിയിലുള്ള വീടിന്റെ അകമല്ല അതെന്നു പറയില്ല! ഡൈനിങ് ഏരിയയോടു ചേര്‍ന്ന് തുണി ഇസ്തിരിയിടാനും ചെരുപ്പ് സൂക്ഷിക്കാനും മറ്റും ഒരു ചെറിയ ഏരിയയുണ്ടായിരുന്നു. അത് അനാവശ്യമാണെന്നു തോന്നിയതിനാല്‍ പൊളിച്ച് തൊട്ടടുത്തുള്ള കിടപ്പുമുറിയോടും ബാല്‍ക്കണിയോടും ചേര്‍ത്തു. അങ്ങനെ കിടപ്പുമുറിയില്‍ കുറച്ചധികം ഇടംകിട്ടി. താഴത്തെ കിടപ്പുമുറിയോടു ചേര്‍ന്നും ഡൈനിങ്ങില്‍നിന്നും ഓരോ ബാല്‍ക്കണികളുണ്ട്. 'കള്ളനെയോ കൊതുകിനെയോ പേടിക്കാതെ ജനല്‍ തുറന്നിടാം' എന്നാണ് ഭാഗ്യലക്ഷ്മിയുടെ പക്ഷം. ''ഒരു വീടല്ലെന്ന് ഇതിനുള്ളില്‍ കയറിയാല്‍ തോന്നില്ല. അതനുസരിച്ചാണ് ഇന്റീരിയര്‍ ചെയ്തതും. '' ഭാഗ്യലക്ഷ്മി പറയുന്നു.

വെള്ളയുടെ ലക്ഷ്വറി

തടിയുടെയും ഓടിന്റെയും സ്വര്‍ണനിറം മാത്രമാണ് ഈ ഫ്ലാറ്റിന്റെ കളര്‍ ലക്ഷ്വറി എന്നു പറയാം. വെള്ളയാണ് എല്ലാ ഭിത്തികളുടെയും നിറം. ആര്‍ഭാടങ്ങളില്ലാത്ത ലിവിങ് റൂമിന്റെ കേന്ദ്ര ബിന്ദു കറുപ്പും വെളുപ്പും വരകളുള്ള സോഫയാണ്. അടുക്കള കെട്ടിലും മട്ടിലും അതിനൂതനം. അടുക്കളയോടു ചേര്‍ന്നുണ്ടായിരുന്ന സര്‍വെന്റ്സ് ബാത്‌റൂം യൂട്ടിലിറ്റി ഏരിയയാക്കി മാറ്റിയെടുത്തു. ഗോവണിയുടെ അടിയിലെ ഏരിയ അത്യാവശ്യമില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ മാറ്റിയെടുത്തിരിക്കുന്നു.

bhagya8.jpg.image.784.410

ഗോവണിച്ചുവട്ടിലുള്ള ഭിത്തിയില്‍ തടി ക്ലാഡ് ചെയ്ത് ഭംഗിയാക്കുകയും ചെയ്തു. ഡൈനിങ്ങിനോടു ചേര്‍ന്ന ബാല്‍ക്കണിയിലാണ് വാഷ്ഏരിയ ക്രമീകരിച്ചിരിക്കുന്നത്. എല്ലായ്‌പ്പോഴും വായുവും വെളിച്ചവും തട്ടുന്നതിനാല്‍ വാഷ്ഏരിയ ഉണങ്ങിക്കിടക്കും, അണുവിമുക്തവുമായിരിക്കും. ഭക്ഷണം കഴിക്കുന്നവരെ ശല്യപ്പെടുത്താതെ വാഷ് ഏരിയ ഉപയോഗിക്കാം.

ധാരാളം സ്‌റ്റോറേജ്

മുകളില്‍ രണ്ട് കിടപ്പുമുറികളും ഒരു ഫാമിലി റൂമുമാണ്. മുകളിലെ മുറികളില്‍ ഷെല്‍ഫുകളുടെ സ്ഥാനം വ്യത്യാസപ്പെടുത്തി അവിടെ ഒരു മുറിയില്‍ ബുക്ക്‌ഷെല്‍ഫും മറ്റേ മുറിയില്‍ സ്റ്റഡി ഏരിയയുമാക്കി. മുറികള്‍ക്ക് നല്ല വലുപ്പമുള്ളതിനാല്‍ ഡ്രസിങ് ഏരിയയോടു ചേര്‍ന്ന് കബോര്‍ഡുകള്‍ക്ക് ധാരാളം സ്ഥലമുണ്ട്. മക്കള്‍ക്കും നിറങ്ങളേക്കാള്‍ താത്പര്യം വെള്ളയോടാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഇളയ മകന് കട്ടില്‍ വേണ്ട എന്ന അഭിപ്രായമുള്ളതിനാല്‍ കിടക്ക നിലത്തുതന്നെ ക്രമീകരിച്ചിരിക്കുകയാണ്.

bhagya9.jpg.image.784.410

മുകളിലെ നിലയില്‍ ഒരു പൂജാമുറിക്കും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഓഫ്‌വൈറ്റ് നിറമുള്ള വിട്രിഫൈഡ് ടൈല്‍ ആണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. മുറികളുടെ പൊതുവായ വെളുപ്പുനിറത്തോട് യോജിക്കുകയും ചെയ്യുന്നവയായതിനാല്‍ ഈ ടൈലുകള്‍ ഒഴിവാക്കിയില്ല. ഫര്‍ണിച്ചര്‍ എല്ലാം തിരുവന ന്തപുരത്തുനിന്നുതന്നെ വാങ്ങിയവയാണ്.

എല്ലായിടത്തും കൃഷ്ണന്‍

ഫര്‍ണിച്ചറിലും ഫര്‍ണിഷിങ്ങിലുമെല്ലാം ലളിതമായ ശൈലിയാണ് പിന്തുടര്‍ന്നിരിക്കുന്നത്. ആവശ്യാനുസരം പ്രകാശത്തെ നിയന്ത്രിക്കാവുന്നതരം ബ്ലൈന്‍ഡുകളാണ് എല്ലാ പൊതുമുറികളിലും ഉപയോഗിച്ചിരിക്കുന്നത്. കിടപ്പുമുറിക ളില്‍ മാത്രം കര്‍ട്ടന്‍ ഉപയോഗിച്ചു.ലിവിങ് റൂമില്‍ നീലക്കൃഷ്ണന്റെ പ്രതിമ, ഡൈനിങ് റൂമില്‍ തഞ്ചാവൂര്‍ ശൈലിയില്‍ വരച്ച പെയിന്റിങ്, കിടപ്പുമുറിയില്‍ പ്രതിമയും പെയിന്റിങ്ങും, ഇങ്ങനെ ഉണരുമ്പോള്‍ കണികാണു ന്നതുമുതല്‍ കാണാന്‍ കൃഷ്ണന്റെ ചിത്രമോ പ്രതിമയോ ഉണ്ട് എല്ലാ മുറികളിലും. ഭാഗ്യലക്ഷ്മിയുടെ കൃഷ്ണപ്രേമം അറിയുന്ന സുഹൃത്തുക്കള്‍ സമ്മാനിച്ചതാണ് ഇവയില്‍ പലതും.

bhagya7.jpg.image.784.410

കൃഷ്ണന്‍ മാത്രമല്ല, അകത്തളം അലങ്കരിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന മിക്ക സാധനങ്ങളും സുഹൃത്തുക്ക ളുടെ സമ്മാനമാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ബാല്‍ക്കണിയില്‍ വിരിഞ്ഞ റോസിന്റെയും തുളസിപ്പൂവിന്റെയും സുഗന്ധം വഹിച്ചുവരുന്ന കാറ്റും മുറികളെ ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ട്, പരിപൂര്‍ണമായും ഇതൊരു കലാകാരിയുടെ വീടാണെന്ന്.


ASK AN EXPERT

You can ask your questions regarding construction.

ASK NOW
POST YOUR 3D PLAN
POST YOUR 3D PLAN

Can view 3 dimensional view of plans by prominent architects.

POST NOW

VIEW GALLERY

U & YOUR HOME
U & YOUR HOME

Share your own experiance

POST NOW

View Gallery