Wednesday 24 January 2018 03:31 PM IST : By സുനിത നായർ

മുകളിലത്തെ നിലയിലേക്ക് കയറാൻ സ്വയം നിർമിച്ച എസ്കലേറ്റർ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഗേറ്റ്; ഈ നൗഷാദ് പുലിയാണ്

noushad കെ.കെ നൗഷാദ്

കൊച്ചി കലൂരുള്ള നൗഷാദിന്റെ വീട്ടിലെത്തിയാൽ നമ്മൾ ഞെട്ടും. കോളിങ് െബല്ലിന്റെ സ്ഥാനത്തുള്ള ചെറിയ മണിയിൽ ഒന്നു തൊട്ടൈൽ അതാ, നൗഷാദിന്റെ ശബ്ദം പറയും‘‘ഗുഡ് മോണിങ്, സ്വാഗതം.’’ വീടിന്റെ സ്ലൈഡിങ് ഗെയ്റ്റും നൗഷാദ് സ്വന്തമായി നിർമിച്ചതാണ്. ആളു കൊള്ളാമല്ലോ എന്ന് പറയാൻ വരട്ടെ നൗഷാദ് പുലിയാണ് എന്നു സമ്മതിക്കുന്ന കാഴ്ചകൾ ഇനിയും കാത്തിരിക്കുന്നു. സ്വയംനിർമിത കൗതുകങ്ങളുടെ അദ്ഭുതലോകമാണ് നൗഷാദിന്റെ പ്രവർത്തനമേഖല.

noushad1

സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഗേറ്റ്മുതൽ മുകളിലത്തെ നിലയിലേക്ക് കയാറാനുള്ള എസ്കലേറ്റർ വരെ നൗഷാദ് വളരെ ചുരുങ്ങിയ ചെലവിൽ നിർമിച്ചതാണ്. 25,000 രൂപയ്ക്ക് സാധാരണരീതിയിലുള്ള സ്ലൈഡിങ് ഗെയ്റ്റ് നിർമിച്ചു നൽകാനാവുമെന്നാണ് നൗഷാദ് പറയുന്നത്. ഓഫിസിലിരിക്കുന്ന വീട്ടുകാരിക്ക് തുണി മഴ നനയുമോ എന്ന ടെൻഷൻ വേണ്ട. തുണി ഉണങ്ങാൻ അയയിൽ വിരിച്ച് സമയം സെറ്റ് ചെയ്ത് വച്ചാൽ നിശ്ചിത സമയത്ത് അയ തനിയേ അകത്തേക്ക് വരുന്ന സംവിധാനവും നൗഷാദ് പല വീടുകളിലും ചെയ്തിട്ടുണ്ട്.

veedu1
veedu2

ഇൻവർട്ടർ ഇല്ലാതെ സോളർ പാനലിൽനിന്ന് ബാറ്ററി വഴിയാണ് നൗഷാദിന്റെ വീട്ടിലെ എൽഇഡി വിളക്കുകൾ കത്തുന്നത്. ഇൻവർട്ടർ ഓൺ ആയിരിക്കുമ്പോൾ കറന്റ് എടുക്കുന്നില്ലെങ്കിലും ഊർജം നഷ്ടപ്പെടുന്നുണ്ട്. അത് തടയാം, ഇൻവർട്ടറിന്റെ ചെലവ് കുറയും എന്നിവയാണ് മെച്ചം. ഓട്ടോമാറ്റിക് ആയി ചെടി നനയ്ക്കാനുള്ള സൗകര്യവും നൗഷാദ് ഒരുക്കുന്നു. കെ.കെ നൗഷാദിനെക്കുറിച്ച് കൂടുതൽ അറിയാം. മാർച്ച മാസം വനിത വീട് മാസിക വായിക്കുക.