Tuesday 23 January 2018 05:32 PM IST : By രൂപാ ദയാബ്ജി

ഇത് ആർച്ചയല്ല; ഭര്‍ത്താവിന്റെ ദുരൂഹ മരണത്തിന്റെ സത്യം െതളിയും വരെ മുടി െകട്ടി വയ്ക്കിെല്ലന്ന് ശപഥം െചയ്ത താര

thara േഫാേട്ടാ: ടിബിൻ അഗസ്റ്റിൻ

ഉള്ളുനിറയെ കനലുകളാണ്. പക്ഷേ അതിന്റെ നീറ്റൽ തെല്ലും ഈ മുഖത്തില്ല. സ്നേഹം വിരൽത്തുമ്പിൽ പ കർന്ന് മുടിയിഴകളിൽ തഴുകിയ ഭർത്താവിനെ മരണം കവർന്നപ്പോൾ സത്യം തെളിയും വരെ മുടി കെട്ടിവയ്ക്കില്ലെന്ന് ശപഥം ചെയ്തു താര വിജയൻ. അഴിച്ചിട്ട മുടിയിഴകളെ കാറ്റുപോലും തലോടാൻ ഇവർ അനുവദിക്കാറില്ല. മരണം ഭർത്താവിനെ കൊണ്ടുപോയപ്പോൾ മക്കളുടെ കൈപിടിച്ച് നീതിപീഠങ്ങൾ കയറിയിറങ്ങി ഈ അമ്മ. മുടിയിഴകളിൽ കാലം വെള്ളിവരകൾ വീഴ്ത്തിയിട്ടും പ്രതിജ്ഞയ്ക്ക് അയവു വരുത്തിയിട്ടില്ല. കരളിലെ കനലൂതി ജീവിതപോരാട്ടത്തിന് അ ഗ്നി പകർന്ന താരയുടെ കഥയാണിത്.

കൊല്ലം പരവൂർ പുത്തൻകുളം തലക്കുളത്ത് വീട്ടിൽ താര നാല് ആങ്ങളമാരുടെ ഒറ്റ പെങ്ങളാണ്. സുഖസൗകര്യങ്ങൾക്കിടയിലും വിലക്കുകൾ നിറഞ്ഞ ലോകമായിരുന്നതിനാൽ അഞ്ചാം ക്ലാസ് വരെയേ പഠിച്ചുള്ളൂ. പുസ്തകങ്ങളായിരുന്നു പിന്നീട് കൂട്ട്. സന്യാസത്തിന്റെ വഴിയിൽ ആശ്രമങ്ങളും മഠങ്ങളും തേടിനടന്ന താര ഒരിക്കൽ ശിവഗിരിയിൽ വച്ച് വിജയനെ കണ്ടുമുട്ടി, മനസ്സുകൾ കൈമാറി. വിവാഹം. വർഷങ്ങൾ നീ ണ്ട ദാമ്പത്യത്തിനിടെ നാല് മക്കളും പിറന്നു– നിഷ, ഉഷ, സു ഷ, ഷമ്മി.

പുതിയ തീരത്തേക്ക്

ഈസ്റ്റ് കല്ലട പഞ്ചായത്തിൽ ബിൽ കലക്ടറായി ജോലിയിൽ പ്രവേശിച്ച വിജയൻ സമർഥനായിരുന്നതിനാൽ സ്ഥാനക്കയറ്റങ്ങൾ തേടിവന്നു. പഞ്ചായത്ത് അസിസ്റ്റന്റ്, ഹെഡ് ക്ലർക്ക്, എക്സിക്യുട്ടീവ് ഓഫിസർ. തെൻമലയിൽ സർവീസിലിരിക്കെയാണ് കുളത്തൂപ്പുഴ വനമേഖലയോട് ചേർന്ന ഏരൂർ പഞ്ചാ യത്ത് ഓഫിസിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. എണ്ണപ്പനക്കാടുകളും റബർ എസ്റ്റേറ്റുകളും നിറഞ്ഞ നാടാണ് ഏരൂർ. അവിടേക്കുള്ള വിജയന്റെ വരവ് ചിലർക്കു കല്ലുകടിയായി.

ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ കേരളം ഭരിക്കുന്ന കാലം. കർഷകപെൻഷന് അർഹതയുള്ളവരെ കണ്ടെത്താൻ വിജയൻ നേരിട്ട് ജനങ്ങൾക്കിടയിലേക്കിറങ്ങിയത് ചിലരെ ചൊടിപ്പിച്ചു. റോഡുപണിയിലും മറ്റും നടത്തിയ അഴിമതി കണ്ടെത്തിയ വിജയനെ ചിലർ ഭീഷണിപ്പെടുത്തി. ഒരിക്കൽ ബിൽ ഒപ്പിടീക്കാൻ ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോയ സംഭവവുമുണ്ടായി.

1981 ജൂൺ 23നാണ് താര, വിജയനെ ജീവനോടെ അവസാ നം കണ്ടത്. ബന്ധുവിനെ ബിഹാറിലേക്ക് യാത്രയാക്കേണ്ടതിനാൽ 22ന് വിജയൻ ലീവായിരുന്നു. പനിയും അസ്വസ്ഥതയുമുള്ളതിനാൽ താര നേരത്തേ ഉറങ്ങി. സുഖമില്ലാത്ത ഭാര്യയെ ഉണർത്താതെ പിറ്റേന്ന് നേരത്തേ തന്നെ ഉണർന്ന് വിജയൻ തയാറായി. പോകുന്നു എന്നു പറയാനാണ് അയാൾ താരയെ വിളിച്ചത്, ആ യാത്ര പറച്ചിൽ അവസാനത്തേതുമായി.

thara2 താരയും വിജയനും ( വിവാഹഫോട്ടോ )

ജീവിതം തിരിച്ചടിക്കുന്നു

പുത്തൻകുളത്തു നിന്ന് പോയിവരാൻ ബുദ്ധിമുട്ടായതിനാൽ പഞ്ചായത്ത് ഓഫിസിൽ തന്നെയാണ് വിജയൻ കിടന്നുറങ്ങിയിരുന്നത്. ശനിയാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്കെത്തുന്ന ഭർത്താവിനെ കാത്തിരുന്ന താരയെ തേടി 25ന് രാവിലെ എത്തിയത് അപരിചിതരായ മൂന്നുനാല് അതിഥികളാണ്. "തമ്പിക്ക് (വിജയൻ) സുഖമില്ല. മെഡിക്കൽ കോളജിൽ കൊണ്ടുപോകാനായി കൂടെ വരണം." താര അവർക്കൊപ്പം പോ കാനിറങ്ങി. അപ്പോേഴക്കും സ്കൂളിൽ പോയ മക്കളെ വിളിച്ചു കൊണ്ട് വന്നിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആരും പറ യുന്നില്ല. ഏരൂരിലെത്തുന്നത് വരെ അരുതാത്തതൊന്നും സം ഭവിക്കരുതേ എന്ന് താര മനമുരുകി പ്രാർഥിച്ചു.

പഞ്ചായത്ത് ഓഫിസിന് മുന്നിലെ കിണറ്റിൻകരയിൽ വിജയന്റെ അഴുകിത്തുടങ്ങിയ മൃതദേഹം മൂടിയിട്ടിട്ടുണ്ടായിരുന്നു. ഷർട്ടും അടിവസ്ത്രവും മാത്രമേ ദേഹത്തുള്ളൂ. നെറ്റിയിലെ മുറിവിൽ നിന്ന് ഒലിച്ചിറങ്ങിയ രക്തം മേൽച്ചുണ്ട് വരെ പറ്റി പ്പിടിച്ചിരിക്കുന്നു. വിറങ്ങലിച്ചുപോയ താരയ്ക്ക് മേൽ മഴ പെ യ്തിറങ്ങി, സാന്ത്വനമെന്ന പോലെ. ആരൊക്കെയോ ചേർന്ന് മാറ്റിനിർത്താൻ ശ്രമിച്ചെങ്കിലും താര തയാറായില്ല. ഇന്നലെ വരെ വെയിലിലും മഴയിലും തണലൊരുക്കിയവൻ ഒറ്റയ്ക്ക് മഴ കൊള്ളുമ്പോൾ എങ്ങനെ മാറി നിൽക്കാനാകും? കണ്ണീ ർത്തുള്ളികൾ മഴച്ചാല് തീർത്തപ്പോൾ അഴിഞ്ഞുവീണതാണ് താരയുടെ മുടിക്കെട്ട്. പിന്നീടത് കെട്ടിവയ്ക്കാൻ താര മുതിർന്നിട്ടില്ല. അപമാനിച്ചവന്റെ നെഞ്ചിലെ ചോരയായിരുന്നു ദ്രൗപ ദിക്ക് വേണ്ടിയിരുന്നതെങ്കിൽ താരയ്ക്ക് വേണ്ടത് ഭർത്താവി ന്റെ ഘാതകരെ ആയിരുന്നു.

മരിക്കുമ്പോൾ 42 വസായിരുന്നു വിജയന്. കിണറ്റുവക്കിൽ ചിന്തിച്ചിരിക്കേ കാൽതെന്നി വീണുമരിച്ചു എന്നാണ് പ്രഥമവിവര റിപ്പോർട്ടിൽ. പോസ്റ്റുമോർട്ടത്തിനായി വിജയന്റെ മൃ തദേഹവുമായി കാത്തിരുന്ന താരയേയും മക്കളേയും കാത്ത് പിന്നീടെത്തിയ വാർത്തകളെല്ലാം വിജയന്റെ മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നതായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് പൊലീസ് സർജനായ ഡോ. ഉമാദത്തൻ എത്തുമെന്നാണ് അറിയിപ്പ് കി ട്ടിയിരുന്നത്. എന്നാൽ വൈകിട്ടോടെ ഉമാദത്തന് ആലപ്പുഴ മെ ഡിക്കൽ കോളജിലേക്ക് സ്ഥലംമാറ്റം. അഞ്ചൽ ഗവൺമെന്റ് ആശുപത്രിയിലെ ഡോ. മോഹൻദാസാണ് പോസ്റ്റുമോർട്ടത്തിനെത്തിയത്. റിപ്പോർട്ടിങ്ങനെ, "മരിക്കുന്നതിന് മുമ്പ് എ ന്തെങ്കിലും ആക്രമണമോ പരുക്കോ ഏറ്റതിന്റെ ലക്ഷണമില്ല. മരിച്ചയാൾക്ക് മാരകരോഗങ്ങളൊന്നുമുണ്ടായിരുന്നില്ല. ശരീ രത്തിൽ ഏതെങ്കിലും വിഷപദാർഥത്തിന്റെ സാന്നിധ്യം ക ണ്ടെത്തിയിട്ടില്ല. മരണകാരണം അവ്യക്തം." മൃതദേഹം 24 മുതൽ 48 മണിക്കൂർ വരെ വെള്ളത്തിൽ കിടന്നു എന്നും റിപ്പോ ർട്ടിൽ പറയുന്നുണ്ട്.

പോരാട്ടവഴിയിൽ

അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് ജില്ലാ പൊലീസ് മേധാവിക്ക് താര പരാതി നൽകി. 22 ദിവസത്തിന് ശേഷം റീ പോസ്റ്റുമോർട്ടം നടത്തി. ജില്ലാ കലക്ടർക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയെങ്കിലും ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണ സംഘവും പുതിയ കണ്ടെത്തലുകളൊന്നും നടത്തിയില്ല. വിജയന്റെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് താരയും മകൾ നിഷയും സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരം കിടന്നു.

thara3

കേരളരാഷ്ട്രീയവുമായും വിജയന്റെ മരണം കെട്ടുപിണഞ്ഞു കിടക്കുന്നു. ഇടക്കാല തിരഞ്ഞെടുപ്പിൽ വിജയന്റെ ഘാ തകരെ അറസ്റ്റു ചെയ്യുമെന്ന് ഉറപ്പുനൽകി വോട്ടുചോദിച്ച സ്ഥാനാർഥികൾ ചാത്തന്നൂരിൽ നിന്നും പുനലൂരിൽ നിന്നും അട്ടിമറി വിജയം നേടി, ഒരാൾ മന്ത്രിയുമായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ഇന്ദിരാഗാന്ധിയെ നേരിൽക്കണ്ട് സങ്കടഹർജി കൈമാറിയ താരയെ കാലം തിരിച്ചടിച്ചു, ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനു േശഷം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിലും രാഷ്ട്രപതിക്കും ഹർജി നൽകിയെങ്കിലും അവയും തള്ളി.

ദുരൂഹതകൾ ബാക്കി

പഞ്ചായത്ത് അംഗങ്ങളുമായും ഉദ്യോഗസ്ഥരുമായും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്ന് വിജയൻ താരയോട് പറഞ്ഞിരുന്നു. തെറ്റുകണ്ടാൽ സഹിക്കാത്ത സ്വഭാവം വിജയന് ഏറെ ശത്രുക്കളെ നൽകിയെങ്കിലും നാട്ടുകാർക്ക് അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു.

ഏരൂരിലെത്തിയ വിജയനെ ജൂൺ 23ന് വൈകിട്ട് കണ്ടവരുണ്ട്. 24ന് വിജയന്റെ മുറി തുറന്നുകിടന്നെങ്കിലും ആളെ കണ്ടില്ല. 25നാണ് കിണറ്റിൽ മൃതദേഹം പൊങ്ങിയത്. തൊട്ടടുത്ത ചായക്കടയിലേക്ക് തലേന്ന് രാത്രിയും ആ കിണറ്റിൽ നിന്ന് വെള്ളം കോരിയതാണ്. പക്ഷേ, മൃതദേഹം ആരും കണ്ടില്ല. ഓഫിസിൽ കൂട്ടുകിടക്കാറുണ്ടായിരുന്ന ബിൽ കലക്ടർ സംഭ വദിവസം അവിടെ ഉണ്ടായിരുന്നില്ല. വിജയനെ കൊലപ്പെടുത്തിയത് കണ്ടു എന്ന് അജ്ഞാതന്റെ കത്ത് കിട്ടിയെങ്കിലും ആളെ കണ്ടെത്താനാകാതെ ആ അന്വേഷണവും നിലച്ചു.

മരണം പകരം നൽകിയത്

വിജയന്റെ മരണശേഷം ആശ്രിത നിയമനചട്ടം അനുസരിച്ച് താരയ്ക്ക് ജോലി ലഭിച്ചു. അഞ്ചാം ക്ലാസ് വരെ മാത്രം പഠിച്ച താരയെ നിർബന്ധിച്ച് പത്താം ക്ലാസ് പരീക്ഷയെഴുതിച്ചത് വിജയന്റെ മേലുദ്യോഗസ്ഥനായിരുന്ന നടരാജനാണ്. 1984ൽ പഞ്ചായത്ത് ഭരണവകുപ്പിൽ എൽ.ഡി ക്ളാർക്കായ താര യു. ഡ‍ി ക്ളാർക്ക്, പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി എന്നീ തസ്തികകളിൽ ജോലി ചെയ്തു. 2001 ജൂലൈയിൽ ഇലകമൺ പഞ്ചായത്ത് സൂപ്രണ്ടായാണ് വിരമിച്ചത്.

അച്ഛൻ ഒറ്റയ്ക്കാക്കിയെങ്കിലും അമ്മയുടെ പോരാട്ടത്തിന് മക്കൾ ഒപ്പംനിന്നു. വിജയൻ മരിക്കുമ്പോൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്ന മൂത്തമകൾ നിഷ പരവൂർ നെടുങ്ങോലം ശ്രീനാരായണ സെൻ‌ട്രൽ സ്കൂളിൽ മലയാളം അധ്യാപികയാണ്. മകൻ ഷമ്മി വിജയൻ എൽ.എൽ.എം. ഒന്നാംറാങ്കിൽ പാസായി തിരുവനന്തപുരം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. ഉഷ എഴിപ്പുറം ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു ഇക്കണോമിക്സ് അധ്യാപിക. ചോറ്റാനിക്കര ഗവൺമെന്റ് ഹ യർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു ഇംഗ്ളീഷ് അധ്യാപികയാണ് സുഷ. നാലുപേരും വിവാഹിതർ.

ഇനി മടങ്ങാം

മുപ്പത്തിനാല് വർഷം നീണ്ട പോരാട്ടത്തിനൊടുവിലും ഭർത്താവിന്റെ ഘാതകരെ കണ്ടെത്താനാകാത്തതിൽ താരയ്ക്ക് നിരാശയില്ല. കൊലപാതകത്തിൽ പങ്കുണ്ടെന്ന് കരുതാവുന്ന ഒരാൾ മാത്രം ജീവിച്ചിരിക്കേ ഇനി പിന്നാലെ പോകുന്നതിൽ എന്തുകാര്യമെന്ന് താര ചോദിക്കുന്നു. എങ്കിലും കേസിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാൻ പുനലൂർ മജിസ്ട്രേറ്റ് കോടതിയിൽ 2012ൽ ഷമ്മി ഹർജി നൽകിയിരുന്നു. പ്രത്യേക അന്വേഷണസംഘം കേസ്ഫയൽ ഇതുവരെ ക്ലോസ് ചെയ്തിട്ടില്ല.

ഭർത്താവിനൊപ്പം ജീവിച്ച പുത്തൻകുളത്തെ വീട്ടിൽ ഇ പ്പോൾ താര തനിച്ചാണ്. മരിക്കുന്നത് ഇവിടെവച്ചുതന്നെ വേ ണം. ആരോഗ്യത്തിന് വലിയ ബുദ്ധിമുട്ടുകളൊന്നുമില്ല, ര ക്ത സമ്മർദത്തിന് അടുത്തിടെ മരുന്ന് കഴിച്ചുതുടങ്ങിയതൊ ഴിച്ചാൽ.

ഓര്‍മക്കുറവ് അലട്ടുന്നു എന്ന പരാതിയുമായി കഴിഞ്ഞ വർഷം ഡോക്ടറെ കണ്ട താരയോട് ഡോക്ടർ പറഞ്ഞ മറു പടി ഇങ്ങനെ. ‘‘മനുഷ്യന്റെ തലച്ചോറിന് സൂക്ഷിച്ചുവയ്ക്കാവുന്ന വിവരങ്ങൾക്ക് ഒരു പരിധിയുണ്ട്. അതിലപ്പുറമൊന്നും ഉൾക്കൊള്ളാനാകില്ല.’’ അതെ, 79 വർഷത്തെ ജീവിതം താരയ്ക്ക് നൽകിയത് ഒരിത്തിരി കാലത്തെ സന്തോഷവും നീണ്ട കാലത്തെ നെടുവീർപ്പുകളുമാണ്. നെഞ്ചെരിച്ച കാര്യങ്ങൾ ചിന്തിച്ചുചിന്തിച്ച് മറ്റൊന്നും ഓർക്കാനില്ലാതായി, ഇനി അതിനാകില്ല താനും.

ഈറനൂർന്ന മുടിയിഴകളിൽ വിരൽച്ചൂട് പതിച്ചിരുന്ന ഭർത്താവിന്റെ കൈകൾക്ക് പകരമായി തന്റെ വിരലുകൾ കൊണ്ടുപോലും ആ മുടിയൊന്ന് തൊടാൻ താര തയാറല്ല. പ്രായം തളർത്തിയപ്പോൾ മാത്രമാണ് മക്കളുടെ അഭ്യർഥന മാനിച്ച് മുടിയുടെ നീളം കുറയ്ക്കാൻ സമ്മതിച്ചത്. ആ മുടിയി ഴകൾ അങ്ങനെ തന്നെ കിടക്കട്ടെ, മരണം കൈപിടിക്കും വരെെയന്ന് താര.