Thursday 08 February 2018 02:42 PM IST : By സ്വന്തം ലേഖകൻ

കല്യാണപ്പിറ്റേന്ന് ക്രിക്കറ്റ് കളിക്കാൻ വിളിച്ചു, പയ്യന്റെ ‘കലിപ്പിന്’ ഇരയായത് കോഹ്ലിയും രോഹിതും

akila-c11

കുട്ടിത്തം വിട്ടുമാറാത്ത മുഖവുമായി എത്തിയ ‘പയ്യൻ’ എറിഞ്ഞ പന്തുകൾക്കു മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ ചൂളുന്ന കാഴ്ച ഇന്ത്യ– ശ്രീലങ്ക ഏകദിന മത്സരത്തിൽ പലർക്കും അത്ഭുതമായിരുന്നു. കല്യാണം കഴിഞ്ഞ തൊട്ടടുത്ത ദിവസമാണ് അവൻ പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത് എന്ന് അറിയുമ്പോൾ ആ അത്ഭുതം ഇരട്ടിക്കും. മധുവിധു ആഘോഷിക്കാൻ പോയിട്ട്, നേരേ ചൊവ്വേ പെണ്ണിനെ ഒന്നു കാണുന്നതിനു മുൻപേ ക്രിക്കറ്റ് കളിക്കാൻ ഇറങ്ങേണ്ടി വന്നാൽ പിന്നെ, മുന്നിൽ നിൽക്കുന്നത് വിരാട് കോഹ്ലിയാണോ രോഹിത് ശർമ്മയാണോ എന്നൊന്നും ആരും ചിന്തിക്കില്ലായിരിക്കും.

akila-c2

23 വയസുകാരനായ അകില ധനഞ്ജയ എന്ന സ്പിന്നർ പല്ലെക്കലെ ഏകദിനത്തിൽ പിഴുതത് ഇന്ത്യയുടെ ആറു വിക്കറ്റുകളായിരുന്നു. അതും കല്യാണപ്പിറ്റേന്ന് നടന്ന മത്സരത്തില്‍. മഹേന്ദ്ര സിംഗ് ധോണിയും ഭുവനേശ്വർ കുമാറും നടത്തിയ ചെറുത്തു നിൽപ്പിൽ ഇന്ത്യ വിജയതീരം അണഞ്ഞെങ്കിലും താരമായത് സാക്ഷാൽ അഖിലയായിരുന്നു. മഹാമറക്കാല കുരുകുല സൂര്യ പതബെൻഡിഗ അഖില ധനഞ്ജയ പെരേര എന്ന നീളൻ പേരുകാരന് കഷ്ടിച്ച് അഞ്ചടി ഉയരം മാത്രം. വയസ് 23 ആയതേയുള്ളൂ അകിലയ്ക്ക്. ശ്രീലങ്കൻ നിരയിലെ വജ്രായുധമാണ് ഈ പയ്യൻ. നിഗുഢതകൾ ഒളിപ്പിച്ച പന്തുകളാണ് കരുത്ത്.

akila-c1

കല്യാണത്തിനു തൊട്ടടുത്ത ദിവസം മത്സരമുണ്ടായിരുന്നതിനാൽ വിവാഹം കഴിഞ്ഞ ഉടൻ കാൻഡിയിലേക്ക് വിമാനം കയറി. കാൻഡിയിൽ ഇന്ത്യക്കെതിരേ ടീമിൽ ഇടംപിടിക്കുകയും ചെയ്തു. കല്യാണം ഏറെക്കാലമായുള്ള സുഹൃത്ത് നെതാലി തക്‌ഷിണിയെയാണ് അകില സ്വന്തമാക്കിയത്. കാമുകിയെ ഭാര്യയാക്കിയതിന്റെ ആഘോഷം മുടക്കിയതിന്റെ അരിശം തീർക്കാനെന്നവണ്ണമാണ് പയ്യൻ ഇന്ത്യക്കെതിരേ പന്തെറിഞ്ഞത്. രോഹിത് ശർമ, ലോകേഷ് രാഹുൽ, കേദാർ ജാദവ്, ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവരാണ് അകിലയ്ക്ക് ഇരയായത്. ഇതിൽ നാലെണ്ണത്തിന്റെ സ്റ്റംപ് തെറിച്ചു. രണ്ടുപേർ എൽബിഡബ്ല്യു. പോരേ പൂരം.

akila-c3

അഞ്ചു വർഷം മുൻപ് സ്കൂൾ ക്രിക്കറ്റ് കളിച്ചു നടക്കുമ്പോഴാണ് അകില അന്നത്തെ ലങ്കൻ ക്യാപ്റ്റൻ മഹേള ജയവർധനയുടെ കണ്ണിൽപ്പെടുന്നത്. നെറ്റ്സിൽ പന്തെറിയാൻ വന്ന പയ്യനെ തന്റെ ക്ലബിൽ പിടിച്ചു ചേര്ത്തു. 2012ൽ നടന്ന ടി20 ലോകകപ്പ് ടീമിൽ ഇടംപിടിക്കുമ്പോൾ ഏഴു ക്ലബ് മത്സരങ്ങൾ മാത്രമായിരുന്നു അകിലയുടെ സമ്പാദ്യം. അന്ന് അകില ടീമിൽ എത്തിയത് പണത്തിന്റെയും സ്വാധാനത്തിന്റെയും ബലത്തിലാണെന്ന് ചിലർ ആരോപിച്ചിരുന്നു. എന്നാൽ ഒരു തടിപ്പണിക്കാരന്റെ മകനായ അകില അത്തരത്തിൽ എന്തു സ്വാധീനം ചെലുത്താനാണെന്നായിരുന്നു ലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ മറുചോദ്യം.

akila-c4

ആദ്യ മത്സരത്തിൽ പരുക്കേറ്റതിനെ തുടർന്ന് ടീമിൽ നിന്ന് തഴയപ്പെട്ടു. മഹേള ജയവർധന വിരമിച്ചതും പാരയായി. അഞ്ചു വർഷത്തിനുശേഷം 2017 ലാണ്
വീണ്ടും ടീമിൽ എത്തിയത്. ഇന്ത്യക്കെതിരേയുള്ള പ്രകടനത്തോടെ ലോക ക്രിക്കറ്റിൽ അകില ഒരിക്കൽ കൂടി ശ്രദ്ധാ കേന്ദ്രമാവുകയാണ്.

akila-c6

1.

akila-c5

2.

akila-c8

3.

akila-c7

4.

akila-c12

5.

akila-c13

6.

akila-c10

7.

akila-c9

8.

akila-c14