ബാല്യവും കൗമാരവും ആഘോഷം നിറഞ്ഞതാകട്ടെ ! മുറിപ്പാടുകളും കരിനിഴലും വീഴാതെ കുരുന്നുകളുടെ മനസ്സുകളിൽ വെളിച്ചം പകരാം... എറണാകുളത്തെ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സി.പി. സോമനാഥ് വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി പറയുന്നു... നാലര വയസ്സുള്ള മകനെക്കുറിച്ചാണ് ഈ കത്ത്. മോന്റെ സ്ഥിരമായ

"ബാല്യവും കൗമാരവും ആഘോഷം നിറഞ്ഞതാകട്ടെ ! മുറിപ്പാടുകളും കരിനിഴലും വീഴാതെ കുരുന്നുകളുടെ മനസ്സുകളിൽ വെളിച്ചം പകരാം..." എറണാകുളത്തെ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സി.പി. സോമനാഥ് വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി പറയുന്നു...

നാലര വയസ്സുള്ള മകനെക്കുറിച്ചാണ് ഈ കത്ത്. മോന്റെ സ്ഥിരമായ മൊബൈൽ ഉപയോഗമാണ് ഞങ്ങളെ പേടിപ്പിക്കുന്നത്. എല്ലാ സമയവും അവൻ ടോക്കിങ് ടോം എന്ന ആപ്പിൽ കളിച്ചുകൊണ്ടിക്കും. വീട്ടിലെ അംഗത്തോട് സംസാരിക്കുന്നതുപോലെ അതിലെ പൂച്ചക്കുട്ടിയോട് കിന്നാരം പറഞ്ഞിരിക്കും. ഭക്ഷണം കൊടുക്കുമ്പോഴോ മറ്റോ ഫോൺ വാങ്ങി മാറ്റിവെച്ചാൽ പിന്നെ ശ്വാസംപിടിച്ച് നിർത്താതെ കരച്ചിൽ തുടങ്ങും. ഈ ദുർശീലം മാറ്റിയെടുക്കാൻ എന്തുചെയ്യണം ?

ADVERTISEMENT

ആദ്യമായി ഈ ദുർശീലം എവിടെനിന്ന് വന്നു എന്നാണ് ചിന്തിക്കേണ്ടത്. ഇക്കാര്യത്തിൽ നൂറു ശതമാനവും കുറ്റക്കാർ മാതാപിതാക്കളാണ്. കുട്ടിയോടുള്ള പാരന്റ്സിന്റെ തെറ്റായ സമീപന രീതികളാണ് അവനെ ഇത്തരത്തിലൊരു ദുർശീലത്തിലേക്ക് തള്ളിവിട്ടത്. നല്ല രീതിയിലുള്ള പാരന്റിംഗ് ഇതല്ല. നമ്മൾ കൊടുക്കുന്നത് എന്താണോ കുട്ടി അത് ശീലമാക്കുന്നു. കാർട്ടൂൺ കാണിച്ചു കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതുപോലും വലിയ തെറ്റാണ്. രണ്ടു പ്രവൃത്തികളിൽ ഒരേസമയം ശ്രദ്ധിക്കാൻ കുട്ടികൾക്ക് കഴിയില്ല. ഇവിടെ കുട്ടിക്ക് മൊബൈൽ ഫോൺ കളിക്കാൻ കൊടുത്തതുതന്നെ വലിയ തെറ്റാണ്. ഏതുതരം വിനോദമാണെങ്കിലും അതിൽ ആസക്തി വർധിച്ചാൽ പിന്നീടത് അഡിക്ഷണായി മാറും. നമ്മുടെ പ്രവർത്തി കൊണ്ട് സൃഷ്ടിച്ചെടുത്ത പോരായ്മയാണ് ഇത്.

അനിയന്ത്രിതമായി സമയബന്ധിതമല്ലാതെ രക്ഷിതാക്കൾ കുട്ടികൾക്ക് നൽകുന്ന ഇത്തരം പരിലാളനങ്ങൾ വലിയ വിപത്തുതന്നെ ഉണ്ടാക്കും. കുട്ടികൾ എളുപ്പത്തിൽ ഇതുപോലുള്ള വസ്തുക്കളോട് ഭ്രമിക്കുന്നു. അങ്ങനെ വരുമ്പോൾ അവൻ കാണുന്ന മനുഷ്യബന്ധങ്ങളേക്കാൾ പ്രാധാന്യം ഇതുപോലുള്ള കഥാപാത്രങ്ങൾക്കായി മാറുന്നു. അവന്റെ ജീവിതത്തിൽ സുപ്രധാന സ്ഥാനമാണ് ഇപ്പോൾ ഇൗ പൂച്ചക്കുട്ടിക്ക് ഉള്ളത്. മറ്റു മനുഷ്യ മുഖങ്ങളെക്കാൾ അവൻ കാണാൻ ഇഷ്ടപ്പെടുന്നതും ടോമിനെയാണ്. അപ്പോൾ പെട്ടന്നൊരു ദിവസം അവനത് നിഷേധിക്കുമ്പോൾ സഹിക്കാൻ കഴിഞ്ഞെന്നു വരില്ല. കാരണം വേർതിരിവോ വിവേക ബുദ്ധിയോ ഇൗ പ്രായത്തിലുള്ള കുട്ടിക്കില്ല.

ADVERTISEMENT

പ്രശ്നം പരിഹരിക്കാൻ ചെയ്യേണ്ടത് ടോമിന് പകരം കുട്ടിക്ക് ഒരു പകരക്കാരനെ കൊടുക്കുകയാണ്. അവന് ഇഷ്ടപ്പെട്ട മറ്റൊന്നിലേക്ക് മനസ്സിനെ വഴിതിരിച്ചു വിടണം. കുട്ടിയെ പാർക്കിൽ കൊണ്ടുപോവുക, കായിക വിനോദങ്ങളിൽ പങ്കെടുപ്പിക്കുക മുതലായവ ചെയ്യണം. ക്രമേണ അവൻ ടോമിനെ മറന്നുതുടങ്ങും. പൂർണ്ണമായിട്ട് ഒഴിവാക്കാൻ പറ്റുമെങ്കിൽ ഒഴിവാക്കുക. എന്നാൽ മൾട്ടിപ്പിൾ ഡൈവേർഷൻസ് കൊടുത്ത് പതുക്കെ അവന്റെ മനസ്സുമാറ്റുന്നതായിരിക്കും കൂടുതൽ നല്ലത്.  

ADVERTISEMENT

ADVERTISEMENT