ബാല്യവും കൗമാരവും ആഘോഷം നിറഞ്ഞതാകട്ടെ ! മുറിപ്പാടുകളും കരിനിഴലും വീഴാതെ കുരുന്നുകളുടെ മനസ്സുകളിൽ വെളിച്ചം പകരാം... എറണാകുളത്തെ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സി.പി. സോമനാഥ് വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി പറയുന്നു... ആറിൽ പഠിക്കുന്ന എന്റെ മകളെക്കുറിച്ചു ക്ലാസ്സ് ടീച്ചർക്കുള്ള പരാതിയെ

"ബാല്യവും കൗമാരവും ആഘോഷം നിറഞ്ഞതാകട്ടെ ! മുറിപ്പാടുകളും കരിനിഴലും വീഴാതെ കുരുന്നുകളുടെ മനസ്സുകളിൽ വെളിച്ചം പകരാം..."എറണാകുളത്തെ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സി.പി. സോമനാഥ് വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി പറയുന്നു...

ആറിൽ പഠിക്കുന്ന എന്റെ മകളെക്കുറിച്ചു ക്ലാസ്സ് ടീച്ചർക്കുള്ള പരാതിയെ തുടർന്നാണ് ഈ കത്തയക്കുന്നത്. അവൾ സ്കൂളിൽ ഒട്ടും ആക്റ്റീവ് അല്ല. പഠനത്തിൽ ശ്രദ്ധയില്ല. സഹപാഠികളുമായി കൂട്ടുകൂടി നടക്കാനും താല്പര്യമില്ലാത്ത പ്രകൃതമാണ്. എന്തെങ്കിലും ചോദിച്ചാൽ ഉടൻ കരച്ചിലാണ്. എന്നാൽ വീട്ടിലാണെങ്കിൽ ഇത്തരം പ്രശ്നങ്ങളൊന്നുമില്ല. അവളുടെ ഈ രീതികൾ മാറ്റിയെടുക്കാൻ എന്തെങ്കിലും പരിഹാരം നിദ്ദേശിക്കണം.

ADVERTISEMENT

കുട്ടിയുടെ ഇത്തരമൊരു അവസ്ഥയ്‌ക്ക് സോഷ്യൽ ആങ്‌സൈറ്റി ഡിസോർഡർ ഓഫ് ചൈൽഡ്ഹുഡ് എന്നാണ് പറയാറ്. അതായത് അവരിൽ ഉണ്ടാകുന്ന ഉത്കണ്ഠാവസ്ഥയാണ് ഇതിനുള്ള പ്രധാന കാരണം. കുട്ടിക്ക് പരിചിതമല്ലാത്ത ചുറ്റുപാടുകളിൽ ഇടപെടാൻ കഴിയുന്നില്ല. വീട്ടിൽ കാണുന്ന മുഖമായിരിക്കില്ല അവർക്ക് സ്‌കൂളിൽ. ഇതുപോലെ മറ്റൊരു അവസ്ഥ കൂടിയുണ്ട്... സെലക്ട്ടീവ് മ്യൂട്ടിസം, ഇങ്ങനെയുള്ള കുട്ടികൾ വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ ആരോടും മിണ്ടില്ല. ക്ലാസ് മുറിയിൽ ടീച്ചറിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മിണ്ടാതെ നിൽക്കും. മറ്റു കുട്ടികളുടെ മുൻപിൽ വെച്ച് മറുപടി പറയാനുള്ള അമിതമായ സങ്കോചമാണ് ഇതിനുള്ള കാരണം. ഞാൻ പറയുന്നത് തെറ്റിപ്പോവുമോ മറ്റുള്ളവർ പരിഹസിക്കുമോ എന്നുള്ള ചിന്ത മൂലം കുട്ടിക്ക് ഒന്നും സംസാരിക്കാൻ കഴിയുന്നില്ല. അതുപോലെ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ഇടപെടാൻ കഴിയാത്ത കുട്ടികളുമുണ്ടാവും. ആ അവസ്ഥയ്‌ക്ക് പറയുന്നത് സെലക്ട്ടീവ് മ്യൂട്ടിസം എന്നാണ്.

വീടിലുള്ളവർക്ക് ഇതൊരുപക്ഷെ തിരിച്ചറിയാൻ കഴിഞ്ഞെന്നുവരില്ല. വീട്ടിൽ സ്മാർട്ട് ആയ കുട്ടിയാണ് സ്‌കൂളിൽ ഇങ്ങനെ പെരുമാറുന്നതെന്നറിയുമ്പോൾ അവർ അദ്ഭുതപ്പെട്ടു പോകും. പ്രതിവിധിയായി കുട്ടിക്കുണ്ടാവുന്ന അനുഭവം എന്താണെന്നു ആദ്യം ചോദിച്ചു മനസ്സിലാക്കുകയാണ് വേണ്ടത്. തെറ്റുകൾ ആർക്കും പറ്റാം... അതുകൊണ്ടു ആരും ചെറുതായി പോകുന്നില്ല എന്നൊക്കെ അവളെ പറഞ്ഞു ബോധ്യപ്പെടുത്തണം. ശരിയായ നിർദ്ദേശങ്ങൾ നൽകണം. കോഗ്നിറ്റിവ് തെറാപ്പി ആവശ്യമാണ് ഇത്തരക്കാർക്ക്. ഇതൊരുപക്ഷെ അത്ര എളുപ്പമായിരിക്കില്ല. കാരണം ഡോക്ട്ടറുമായി ആശയവിനിമയം നടത്താൻ കുട്ടിക്ക് പറ്റിയെന്നു വരില്ല. ന്യൂറോ കെമിക്കലിന്റെ ബാലൻസില്ലായ്മ കൂടിയാണ് കുട്ടിയുടെ മൂകതയ്ക്കുള്ള കാരണം. ഇതിനുള്ള മരുന്നുകൾ ലഭ്യമാണ്. കുറച്ചുകാലം മരുന്ന് കഴിച്ചശേഷം പിന്നീട് കോഗ്നിറ്റിവ് തെറാപ്പി തുടങ്ങുന്നതാണ് നല്ലത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT