തിരഞ്ഞെടുപ്പു വിജയത്തിന്റെ ആഹ്ലാദം അവസാനിച്ചിരുന്നില്ല, മുദ്രാവാക്യങ്ങളുടെ മുഴക്കം നിലച്ചിരുന്നില്ല. സന്തോഷത്തിന്റെ ബാലറ്റു പെട്ടിയിൽ വീഴാനിരിക്കുന്ന നല്ല നിമിഷങ്ങളെ ഉപേക്ഷിച്ച് അതിനു മുൻപേ ഹസീബ് യാത്രയായി. തിരൂർക്കാട് നസ്‌റ കോളജ് ഫൈൻ ആർട്സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

തിരഞ്ഞെടുപ്പു വിജയത്തിന്റെ ആഹ്ലാദം അവസാനിച്ചിരുന്നില്ല, മുദ്രാവാക്യങ്ങളുടെ മുഴക്കം നിലച്ചിരുന്നില്ല. സന്തോഷത്തിന്റെ ബാലറ്റു പെട്ടിയിൽ വീഴാനിരിക്കുന്ന നല്ല നിമിഷങ്ങളെ ഉപേക്ഷിച്ച് അതിനു മുൻപേ ഹസീബ് യാത്രയായി. തിരൂർക്കാട് നസ്‌റ കോളജ് ഫൈൻ ആർട്സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു മണിക്കൂറുകൾക്കുള്ളിലായിരുന്നു ഹസീബിന്റെ വിയോഗം. അതും ബൈക്ക് അപകടത്തിന്റെ രൂപത്തിൽ.

പാർലമെന്ററി രീതിയിൽ നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആകെ 28 ക്ലാസ് പ്രതിനിധികളാണുണ്ടായിരുന്നത്. ഈ ഇരുപത്തിയെട്ടു പ്രതിനിധികളുടെയും വോട്ട് നേടിയായിരുന്നു ഹസീബിന്റെ വിജയം. എംഎസ്എഫ് പാനലിനു വേണ്ടിയായിരുന്നു മത്സരിച്ചത്.ചൊവ്വ വൈകിട്ട് ഏകദേശം നാലരയോടെ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനമുണ്ടായി. വിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തശേഷം സഹോദരനെ കൂട്ടിക്കൊണ്ടു പോകാനായി മങ്കടയിലേക്കു യാത്രതിരിച്ചു. 

ADVERTISEMENT

ബൈക്ക് പഞ്ചറായതിനെത്തുടർന്നാണ് സഹോദരൻ ഹാഷിം ഹസീബിനെ വിളിച്ചത്. വൈകിട്ട് ഏഴോടെ തിരൂർക്കാട് ചവറോഡിനു സമീപം ഹസീബ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കോടെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അപകട വാർത്തയറിഞ്ഞ് നിറകണ്ണുകളോടെ ഒട്ടേറെ കൂട്ടുകാർ ഇവിടേക്കെത്തിയിരുന്നു.

പരുക്ക് ഗുരുതരമായതിനാൽ രാത്രി തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. വിജയത്തിന്റെ സന്തോഷം നിറയേണ്ടിയിരുന്ന തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങത്തൊടി വീട്ടിലേക്ക് ഹസീബിന്റെ ചേതനയറ്റ ശരീരമാണ് ഇന്നലെ വൈകിട്ടെത്തിയത്. അവസാനമായി ഒരുനോക്കു കാണാനായി ഒട്ടേറെ കൂട്ടുകാരും സഹപ്രവർത്തകരും അവിടെയെത്തിയിരുന്നു. എംഎൽഎമാരായ മഞ്ഞളാംകുഴി അലി, പി.അബ്ദുൽ ഹമീദ് എന്നിവരുൾപ്പെടെ ഒട്ടേറെ നേതാക്കൾ അന്ത്യോപചാരം അർപ്പിക്കാനെത്തി.

ADVERTISEMENT

More

ADVERTISEMENT