Monday 15 November 2021 01:15 PM IST

പെണ്ണുകാണൽ മാത്രം പോര, വേണം ‘ആണുകാണൽ’... യുവമനസ്സറിഞ്ഞ് വനിത സർവേ

Roopa Thayabji

Sub Editor

Marriage-survey-cover

വിവാഹത്തെക്കുറിച്ചുള്ള എല്ലാ സങ്കൽപങ്ങളും കോവിഡ് മാറ്റിയെഴുതി. മാസ്കിട്ട്, സാനിറ്റൈസ് ചെയ്ത്, സാമൂഹിക അകലം പാലിച്ച്, സര്‍ക്കാര്‍ നിബന്ധനകളില്‍ അന്‍പതോ നൂറോ മാത്രം അതിഥികളുമായി വിവാഹാഘോഷം. പക്ഷേ, അപ്പോഴും ചിലർ ‘ആരും സഞ്ചരിക്കാത്ത’ വഴികളിലൂടെ പോയി. കോവിഡ് പശ്ചാത്തലത്തില്‍ ചെറുപ്പക്കാരുടെ വിവാഹസങ്കല്‍പങ്ങളില്‍ എന്തുമാറ്റം ഉണ്ടായെന്നറിയാൻ വനിത നടത്തിയ സര്‍േവയിലും ഇങ്ങനെ പലതും കണ്ടു.

പെണ്ണുകാണൽ പോലെ വരന്റെ വീടും പരിസരവും നേരിൽ കാണാന്‍ ഒരു ആണുകാണല്‍ തീർച്ചയായും വേണമെന്നാണ് 91 ശതമാനം പേരും സർവേയിൽ പ്രതികരിച്ചത്. ‘‘വിവാഹത്തിനു മുൻപ് കാരണവന്മാർ മാത്രമല്ല, പെൺകുട്ടിയും വരന്റെ വീടു കാണണം. കുറച്ചു കൂട്ടുകാരുമൊത്ത് നേരിട്ടങ്ങു പോണമെന്നേ. അതു മുന്നറിയിപ്പ് നൽകാതെയായാൽ അത്രയും നല്ലത്,’’ എന്നു ഞെട്ടിച്ചവരും ഉണ്ട്.

വിവാഹത്തിൽ ഏറ്റവും നിർബന്ധമായി നോക്കേണ്ട പൊരുത്തമെന്താണ് ? വിവാഹശേഷം ജോലി ഉപേക്ഷിക്കണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടാൽ എന്തു ചെയ്യും ? വിവാഹത്തിനു വരന്റെ വീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ടാലോ ? ഇങ്ങനെ നിരവധി ചോദ്യങ്ങൾക്ക് യുവത്വം പ്രതികരിച്ചതെങ്ങനെ എന്നറിയണ്ടേ...

Marriage-survey

സർവേഫലവും റിപ്പോർട്ടും പൂർണരൂപം നവംബർ 13–26 ലക്കം വനിതയിൽ...