‘അവർ സ്കൂൾ കുട്ടികൾ, പാർക്കിൽ ചുറ്റുമുള്ളവരെ മറന്ന് അതിരുകടന്ന സെക്സ് വൈകൃതം’: തിരുത്തി കുറിപ്പ്
ഇന്നലെ പാർക്കിൽ വെച്ച് ഏകദേശം പതിമൂന്ന് വയസുള്ള ഒരാൺകുട്ടിയെയും പെൺകുട്ടിയെയും കണ്ടു, അവർ തമ്മിൽ പ്രണയത്തിലാണ്, ഞാൻ കണ്ടപ്പോൾ അവർ സ്കൂൾ യൂണിഫോമിലാണ്. ഞാൻ അവരുടെ പ്രണയത്തിലേക്കോ, സ്നേഹത്തിന്റെ ആത്മാർത്ഥതയിലേക്കോ കടക്കുവാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ നിർബന്ധമായും പറയേണ്ടുന്ന ഒരു കാര്യമുണ്ട്,

ഏറ്റവും സുന്ദരമായ വികാരമാണ് പ്രണയം. എന്നാൽ പ്രണയം നടിച്ച് നമുക്ക് നേരെ വരുന്ന ചൂഷണത്തിന്റെ കണ്ണുകളെയും കൈകളേയും തിരിച്ചറിയാൻ നമ്മുടെ പുതുതലമുറയ്ക്ക് കഴിയുന്നുണ്ടോ എന്നു ചോദിച്ചാൽ സംശയമാണ്. കൃത്യമായ ലൈംഗിക അവബോധമോ തിരിച്ചറിവോ ഇല്ലാതെ ചതിക്കുഴിയിലേക്ക് വീണു പോകുന്ന നമ്മുടെ പുതുതലമുറയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പ്രണയമെന്നത് ലൈംഗിക വൈകൃതമല്ലെന്ന് തിരിച്ചറിയാതെ പോകുന്ന പുതുതലമുറയിലേക്ക് വിരൽ ചൂണ്ടി ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് അൻസി വിഷ്ണു. സ്കൂൾ യൂണിഫോമിലെത്തിയ രണ്ടു കുട്ടികള്‍ പാർക്കിൽ എത്തിയതും പിന്നീട് അവിടെ നടന്ന കാര്യങ്ങൾക്ക് സാക്ഷിയായതും ചേർത്തുവച്ചാണ് അൻസിയുടെ കുറിപ്പ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇന്നലെ പാർക്കിൽ വെച്ച് ഏകദേശം പതിമൂന്ന് വയസുള്ള ഒരാൺകുട്ടിയെയും പെൺകുട്ടിയെയും കണ്ടു, അവർ തമ്മിൽ പ്രണയത്തിലാണ്, ഞാൻ കണ്ടപ്പോൾ അവർ സ്കൂൾ യൂണിഫോമിലാണ്. ഞാൻ അവരുടെ പ്രണയത്തിലേക്കോ, സ്നേഹത്തിന്റെ ആത്മാർത്ഥതയിലേക്കോ കടക്കുവാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ നിർബന്ധമായും പറയേണ്ടുന്ന ഒരു കാര്യമുണ്ട്, കൗമാരക്കാരായ കുട്ടികൾ സെക്സിൽ ഭയങ്കര കൗതുകം കാണിക്കുന്നവരാണ്, അത് അപകടമാണ്. ഞാൻ ഇന്നലെ കണ്ട ആ കുട്ടികൾ തമ്മിൽ ചുംബിക്കുന്നുണ്ട്, അവർ തമ്മിൽ പരസ്പരം ശരീരത്തിന്റെ പല ഭാഗങ്ങളിലും പിടിക്കുന്നുണ്ട്. പാർക്കിലെ മറ്റ് ആളുകൾ അവരെ ശ്രദ്ധിക്കുന്നുണ്ട്, പക്ഷേ കുട്ടികൾ ഇതൊന്നും അറിയുന്നില്ല. എനിക്ക് ആ കുട്ടികളോട് പോയി സംസാരിക്കുവാനും അവരോട് അങ്ങനെയൊന്നും ചെയ്യരുതെന്ന് പറയുവാനും മടി തോന്നി, ഞാൻ അങ്ങനെ അവരിലേക്ക് ഇടപെട്ടാൽ സാഹചര്യം മോശമായാലോ എന്നും ഞാൻ പേടിച്ചു, പക്ഷെ നമ്മുടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും പെൺകുട്ടികളും ഇത്രയും അധഃപധിക്കുന്നത് കണ്ട് നിൽക്കുവാനും കഴിയില്ല.
മറ്റൊരാൾ അവരുടെ വിഡിയോ പകർത്തുവാൻ നോക്കി, ഞാൻ അയാളെ ശ്രദ്ധിക്കുന്നു എന്ന് മനസിലായപ്പോൾ അയാൾ ആ ശ്രമം ഉപേക്ഷിച്ചു. പ്രണയമെന്നാൽ രസമുള്ളൊരു കൂട്ട് എന്ന് തന്നെയാണ് ഇരുട്ടിന്റെ മറവിലൊക്കെ കെട്ടിപുണരുക, തുണിയുരിയുക എന്നില്ല. പറയാൻ ഉദ്ദേശിച്ചത്, സെക്സിനെ കുറിച്ച് വളെരെ വിശദമായി തന്നെ ആൺകുട്ടിക്കും പെൺകുട്ടിക്കും പറഞ് കൊടുക്കുവാൻ അച്ഛനമ്മമാർ മടിക്കരുത്, Sex Education കുട്ടികൾക്ക് നിർബന്ധമായും നൽകുക. പ്രായപൂർത്തിയായതിനു ശേഷം മാത്രം പരസ്പര സമ്മതത്തോടെയും ഇഷ്ടത്തോടെയും മാത്രമാണ് ശാരീരിക ബന്ധങ്ങൾ പാടുള്ളു എന്ന് നമ്മുടെ കുഞ്ഞുങ്ങൾ പൂർണമായും അറിഞ്ഞിരിക്കണം, Porn sites ൽ ഒക്കെയും കൗമാരക്കാരായ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഇത്തരം വീഡിയോ upload ചെയ്ത് ഹരം കണ്ടെത്തുന്നവർ വേറെയും, പാർക്കിലും ബീച്ചിലും ഇരുന്ന് തിരിച്ചറിവില്ലാതെ ഇത്തരം പ്രവർത്തികൾ ചെയ്യുന്ന കുട്ടികൾ ശ്രദ്ധിക്കുക, പറയുവാനോ എഴുതുവാനോ അല്ലാതെ മറ്റൊരു മുന്നേറ്റവും നടത്തുവാൻ എളുപ്പമല്ല.
സെക്സ് എജ്യൂക്കേഷൻ നിർബന്ധമാക്കുക. പ്രായപൂർത്തിയാകാതെ ശാരീരിക ബന്ധങ്ങളിലേക്ക് കടക്കരുതെന്നും, സുരക്ഷിതമായ മാർഗങ്ങളിലൂടെ മാത്രം ശാരീരിക ബന്ധം വേണമെന്നും, സുരക്ഷിതമായ സ്ഥലവും സാഹചര്യവും സമാധാനവും, പരസ്പര സമ്മതവും ശാരീരിക ബന്ധങ്ങളിൽ ആവശ്യമാണ് എന്നും കുട്ടികൾക്ക് പറഞ് മനസിലാക്കി കൊടുക്കുക. നമ്മുടെ കൗമാരക്കാരായ കുട്ടികൾ സെക്സ് വൈകൃതങ്ങളുടെ ഇരയോ കാരണക്കാരോ ആകാതിരിക്കുവാൻ നമുക്ക് ശ്രമിക്കാം...
അൻസി വിഷ്ണു