പുതിയ ലുക്കില്‍ ആയിരുന്നു ജയറാം. മകൾ മാളവിക സ്റ്റൈൽ ചെയ്ത കോസ്റ്റ്യൂമിൽ, സ്ലിം ആന്‍ഡ് ഫിറ്റ് ലുക്കില്‍ വനിത ഷൂട്ടിനു ജയറാം എത്തിയപ്പോൾ എല്ലാവരുമൊന്നു ഞെട്ടി. എന്തൊരു ചെയ്ഞ്ച്! ‘പട്ടാഭിരാമ’നു ശേഷം മൂന്നു മാസക്കാലം ജയറാം ഫിറ്റ്നസ് വ്രതമാക്കി മാറ്റിയിരിക്കുകയായിരുന്നു. വർഷങ്ങൾക്കു മുൻപേ തന്നെ, നരച്ച

പുതിയ ലുക്കില്‍ ആയിരുന്നു ജയറാം. മകൾ മാളവിക സ്റ്റൈൽ ചെയ്ത കോസ്റ്റ്യൂമിൽ, സ്ലിം ആന്‍ഡ് ഫിറ്റ് ലുക്കില്‍ വനിത ഷൂട്ടിനു ജയറാം എത്തിയപ്പോൾ എല്ലാവരുമൊന്നു ഞെട്ടി. എന്തൊരു ചെയ്ഞ്ച്! ‘പട്ടാഭിരാമ’നു ശേഷം മൂന്നു മാസക്കാലം ജയറാം ഫിറ്റ്നസ് വ്രതമാക്കി മാറ്റിയിരിക്കുകയായിരുന്നു. വർഷങ്ങൾക്കു മുൻപേ തന്നെ, നരച്ച മുടി കറുപ്പിക്കാതെ അത് സ്റ്റൈലും ആറ്റിറ്റ്യൂഡുമാക്കി മാറ്റിയ താരമാണ് ജയറാം. പുതിയ രൂപമാറ്റത്തിനു ശേഷം ഉണ്ടായ രസകരമായ ഒരനുഭവം പങ്കുവയ്ക്കുകയാണ് ജയറാം.  

"മെലിഞ്ഞ ശേഷമുള്ള ഫോട്ടോ ആദ്യം മമ്മുക്കയ്ക്ക് ആണ് അയച്ചത്. മമ്മുക്ക തംസപ് മെസേജ് അയച്ചു. തമാശയ്ക്കു മമ്മുക്ക ചോദിച്ചു, ഇതു കാളിദാസിന്റെ ഫോട്ടോയിൽ നിന്ന് മുഖം ഫോട്ടോഷോപ്പ് ചെയ്തു വെട്ടി ഒട്ടിച്ചതാണോ എന്ന്. ഡയറ്റിങ് ചെയ്ത ശേഷം, ഞാൻ തിരിച്ചറിഞ്ഞ പ്രധാനകാര്യം, നമ്മൾ പതിവായി കഴിക്കുന്നത്ര ഹെവി ഭക്ഷണം ആവശ്യമേയില്ലെന്നതാണ്. ഇപ്പോൾ ഫ്രഷ്നെസ്, എനർജി, ചെറുപ്പം എല്ലാം അനുഭവപ്പെടുന്നു. കൂടുതൽ സിനിമ കിട്ടാനോ അവസരങ്ങൾക്കായോ അല്ല സ്വന്തം സംതൃപ്തിക്കു വേണ്ടിയാണിത്. 

ADVERTISEMENT

മിമിക്രിക്കാലത്ത് ‘ജയറാമേ  മിമിക്രി  ഉഗ്രൻ!’ എന്നു പറ‍ഞ്ഞ് ആളുകൾ കയ്യടിച്ചപ്പോഴും, ക്ഷേത്രങ്ങളിൽ ലക്ഷക്കണക്കിനു ജനങ്ങളുടെ  മുന്നിൽ മേളം അവതരിപ്പിക്കുമ്പോൾ ‘മേളം തകർത്തു’ എന്നു കേൾക്കുമ്പോഴും മനസ്സ് നിറഞ്ഞിട്ടുണ്ട്. അതേ പോലെ, പുതിയ ലുക്കിനെ കുറിച്ച് നല്ലതു കേൾക്കുന്നതും സന്തോഷമേകുന്നു."- ജയറാം പറയുന്നു. 

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ... 

ADVERTISEMENT

വനിത കവർഷൂട്ട് വിഡിയോ 

ADVERTISEMENT
ADVERTISEMENT