ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റുകളെടുക്കുന്ന ഇന്ത്യൻ പെയ്സ് ബൗളർ എന്ന റെക്കോർഡ് നേട്ടത്തിനുടമയാണ് ജസ്പ്രീത് ബൂമ്ര. ഇന്ത്യയുടെ ഈ സൂപ്പർ ഫാസ്റ്റ് ബൗളർ ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ഏക നടിയായിരുന്നു അനുപമ പരമേശ്വരൻ. ഈ വാർത്ത സോഷ്യൽ മീഡിയ വൻ ആഘോഷമാക്കിയിരുന്നു. ഒടുവിൽ ബൂമ്ര അനുപമയെ അൺഫോളോ ചെയ്യുന്നത് വരെയെത്തി കാര്യങ്ങൾ. ഈ വിഷയത്തെ കുറിച്ച് വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ തുറന്നു പറയുകയാണ് അനുപമ പരമേശ്വരൻ. 

‘‘ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിലൊരാൾ. ഞ‍ങ്ങൾ സുഹൃത്തുക്കളാണ്. അതിനപ്പുറം ഒന്നും ഇല്ല. സുഹൃത്തുക്കളായതു കൊണ്ട് സോഷ്യൽ മീഡിയയിൽ പരസ്പരം ഫോളോ ചെയ്തു. പക്ഷേ, ആളുകൾ അതിനെ പറഞ്ഞ് മറ്റൊരു വിധത്തിലാക്കി. എന്റെ ചിത്രങ്ങളോട് ചേർത്ത് ബുമ്ര എന്നു പറഞ്ഞ് പോസ്റ്റിടുക, ബുമ്രയുടെ പേജിൽ എന്റെ പേരും ചേർത്തു കമന്റുകളിടുക തുടങ്ങിയ രീതികൾ തീർത്തും വിഷമമായി. 

ADVERTISEMENT

ഞങ്ങൾക്ക് രണ്ട് പേർക്കും പ്രൊഫഷണൽ ലൈഫും പേഴ്സണൽ ലൈഫും ഉണ്ട്. സൗഹൃദവുമായി അത് കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ലല്ലോ. പക്ഷേ, സോഷ്യൽ മീഡിയയിൽ ആളുകൾ അതൊന്നും ചിന്തിക്കില്ല. പരസ്പരം ഫോളോ ചെയ്യുന്നതാണ് പ്രശ്നമെങ്കിൽ അത് വേണ്ട എന്ന് തീരുമാനിച്ചു. അപ്പോഴേക്ക് അനുപമയെ നിരാശപ്പെടുത്തി ബുമ്ര അൺഫോളോ ചെയ്തു എന്നായി. ഞങ്ങൾ രണ്ടും ഇതിനെക്കുറിച്ചൊന്നും ഒട്ടും ബോതേർഡ് അല്ല. ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ല.’’- അനുപമ പറയുന്നു.

അഭിമുഖം പൂർണ്ണമായും ഈ ലക്കം വനിതയിൽ വായിക്കാം... 

ADVERTISEMENT

വനിത കവർഷൂട്ട് വിഡിയോ കാണാം; 

ADVERTISEMENT
ADVERTISEMENT