സിംഗിൾ പാരന്റിങ് വലിയ വെല്ലുവിളിയാണ്! ഐവിഎഫിലൂടെ പിറന്ന മകളെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി നടി രേവതി
അധികമാരും അറിയാത്ത വ്യക്തി ജീവിതത്തിലെ ഒരു പ്രധാന സംഭവം വെളിപ്പെടുത്തി നടിയും സംവിധായകയുമായ രേവതി. ക്യാമറമാനും പിന്നീട് നിര്‍മ്മാതാവുമായ സുരേഷ് മേനോനുമൊത്തുള്ള വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം രേവതിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികമൊന്നും ആരും കേട്ടിരുന്നില്ല. ഇപ്പോൾ ‘പാരന്റ്
അധികമാരും അറിയാത്ത വ്യക്തി ജീവിതത്തിലെ ഒരു പ്രധാന സംഭവം വെളിപ്പെടുത്തി നടിയും സംവിധായകയുമായ രേവതി. ക്യാമറമാനും പിന്നീട് നിര്‍മ്മാതാവുമായ സുരേഷ് മേനോനുമൊത്തുള്ള വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം രേവതിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികമൊന്നും ആരും കേട്ടിരുന്നില്ല. ഇപ്പോൾ ‘പാരന്റ്
അധികമാരും അറിയാത്ത വ്യക്തി ജീവിതത്തിലെ ഒരു പ്രധാന സംഭവം വെളിപ്പെടുത്തി നടിയും സംവിധായകയുമായ രേവതി. ക്യാമറമാനും പിന്നീട് നിര്‍മ്മാതാവുമായ സുരേഷ് മേനോനുമൊത്തുള്ള വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം രേവതിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികമൊന്നും ആരും കേട്ടിരുന്നില്ല. ഇപ്പോൾ ‘പാരന്റ്
അധികമാരും അറിയാത്ത വ്യക്തി ജീവിതത്തിലെ ഒരു പ്രധാന സംഭവം വെളിപ്പെടുത്തി നടിയും സംവിധായകയുമായ രേവതി. ക്യാമറമാനും പിന്നീട് നിര്‍മ്മാതാവുമായ സുരേഷ് മേനോനുമൊത്തുള്ള വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം രേവതിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികമൊന്നും ആരും കേട്ടിരുന്നില്ല. ഇപ്പോൾ ‘പാരന്റ് സര്‍ക്കിള്‍’ എന്ന പോര്‍ട്ടലിന് നൽകിയ അഭിമുഖത്തിൽ ആദ്യായി മകളുള്ള വിവരം രേവതി വായനക്കാരുമായി പങ്കുവയ്ക്കുന്നു. ഐവിഎഫ് വഴി ജനിച്ച മകൾക്കു നാലര വയസായ വിവരമാണ് രേവതി തുറന്നു പറയുന്നത്. പേര് മഹി.
“ഒരു കുഞ്ഞ് വേണമെന്നത് എന്‍റെ വലിയ ആഗ്രഹമായിരുന്നു. വേണം എന്ന് തോന്നിയ സമയത്തൊന്നും അത് നടന്നില്ല. നടന്നപ്പോള്‍ വളരെ വൈകിയും പോയി. ഒരു കുഞ്ഞിനെ ഈ ലോകത്തേക്ക് വിളിക്കാനുള്ള എന്‍റെ തീരുമാനം ശരിയാണോ, അതോ എന്‍റെ സ്വാര്‍ത്ഥതയാണോ, സമപ്രായക്കാരില്‍ നിന്നും പ്രായമേറിയ ഒരമ്മ എന്ന നിലയ്ക്ക് എന്‍റെ കുഞ്ഞിന് അത് വിഷയമാകുമോ എന്നൊക്കെ ഞാന്‍ എന്നോട് തന്നെ പല വട്ടം ചോദിച്ചിരുന്നു, ആ ചോദ്യങ്ങള്‍ ഒന്നും നിലച്ചിട്ടുമില്ല. അവള്‍ വളര്‍ന്നു വരുമ്പോള്‍ മാത്രമേ എനിക്ക് അതിനുള്ള ഉത്തരങ്ങള്‍ കിട്ടുകയുമുള്ളൂ.’– രേവതി പറയുന്നു.
“നീണ്ട കാത്തിരിപ്പിനൊടുവില്‍, സ്വര്‍ഗ്ഗത്തില്‍ നിന്നും കിട്ടിയ സമ്മാനം പോലെയാണവള്‍. ഒരു കുഞ്ഞിനെ ദത്തെടുക്കുന്നത് ആലോചിച്ചിരുന്നു, പക്ഷേ നവജാത ശിശുക്കളെ തരാൻ അവർ തയ്യാറായില്ല. അങ്ങനെയാണ് ഒരു ഡോണറുടെ സഹായത്തോടെ ഐവിഎഫ് ചെയ്യാൻ തീരുമാനിച്ചത്. പക്ഷെ അവളുടെ ജനനവും അവിടം മുതല്‍ ഞങ്ങളുടെ ഒരുമിച്ചുള്ള യാത്രയുമെല്ലാം ഒരുപാട് കാത്തിരിപ്പിന്റെയും കാഠിന്യത്തിന്റെയുമായിരുന്നു. അതിനുതക്ക മൂല്യമുള്ളതായിരുന്നു അവയെല്ലാം. ഈ ലോകത്തിലേക്കുള്ള അവളുടെ വരവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അവള്‍ എങ്ങനെയായിരിക്കും സ്വീകരിക്കുക എന്ന് ആലോചിക്കാറുണ്ട്. എങ്കിലും അവളോട് സത്യം പറയണം. എന്റെ അമ്മ പറയാറുണ്ട്, മോള്‍ വളര്‍ന്നു വരുന്ന കാലത്ത് ഇതൊക്കെ മനസ്സിലാക്കാന്‍ കഴിയും എന്ന്. അത് അങ്ങനെ തന്നെയാകട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.’– രേവതി പറയുന്നു.
സ്ക്രീനിൽ ഒരുപാട് മികച്ച അമ്മ വേഷങ്ങൾ ചെയ്തിട്ടുള്ള ആളാണ് ഞാൻ. ഇത് അതുപൊലെയല്ല. അമ്മയായി അഭിനനയ്ക്കുന്നതും യഥാർത്ഥ ജീവിതത്തിൽ അമ്മയാകുന്നതും രണ്ടും രണ്ടാണ്. ചില ദിവസങ്ങളില്‍ ചിന്തിക്കാറുണ്ട് ‘എന്ത് ആലോചിച്ചിട്ടാണ് ഞാന്‍ ഇങ്ങനെയൊക്കെ ചെയ്തത്’ എന്ന്. എന്നെ സംബന്ധിച്ച് ജീവിതം തന്നെ മാറ്റി മറിച്ച ഒരു റോള്‍ ആണ് മഹിയുടെ അമ്മയായത്. പുനര്‍ജ്ജന്മം പോലെ. ഒട്ടും എളുപ്പമല്ല അത്. നാലര വയസായി മഹിക്ക്. ഞങ്ങള്‍ ഒരുമിച്ച് ഉറങ്ങുമ്പോൾ പാതിരാത്രിയൊക്കെ കഴിഞ്ഞ് അവൾ കുഞ്ഞ് കൈ വച്ച് എന്നെ പരതി നോക്കും. എന്നിട്ട് എന്നെ അവളുടെ അടുത്തേക്ക് ചേർക്കും. കെട്ടിപ്പിടിക്കും. അമ്മയെന്ന നിലയിൽ ഞാൻ ഏറ്റവും കൂടുതൽ ആനന്ദം അനുഭവിക്കുന്ന നിമിഷങ്ങളാണത്. ”
നാലര വയസ്സുള്ള മകളെ വളര്‍ത്തുന്ന തിരക്കിലും രേവതി തന്‍റെ ജോലി കൈവിടുന്നില്ല. ‘അഴക്’ എന്ന തമിഴ് പരമ്പരയിലാണ് രേവതി ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് തിരക്കുള്ള സമയം. വാരാന്ത്യങ്ങള്‍ മകളോടൊപ്പം ചിലവഴിക്കും. ഒരു പുസ്തകത്തിനും സിനിമയ്ക്കും പകരാന്‍ കഴിയാത്ത അനുഭവമാണ് മാതൃത്വം എന്ന് ആണയിടുമ്പോഴും ഒറ്റയ്ക്ക് മകളെ വളര്‍ത്തുന്നതിന്‍റെ പ്രയാസങ്ങള്‍ ചിലപ്പോഴൊക്കെ നേരിടാറുണ്ട് എന്നും രേവതി കൂട്ടിചേര്‍ക്കുന്നു.
“സിംഗിള്‍ പാരന്റ് എന്നത് വെല്ലുവിളി നിറഞ്ഞ ഒന്നാണ്. മഹിയോട് അവളുടെ കൂട്ടുകാര്‍ അവളുടെ ‘ഡാഡി’നെക്കുറിച്ച് ചോദിക്കുമ്പോള്‍ അവള്‍ പറയും എനിക്ക് ‘ഡാഡി താത്ത’ ഉണ്ട് എന്ന്. എന്റെ അച്ഛനെയാണ് അവള്‍ അങ്ങനെ വിളിക്കുന്നത്. മഹിയെ വളര്‍ത്തുന്നതില്‍ സഹായിക്കാന്‍ എന്റെ മാതാപിതാക്കള്‍ ഉള്‍പ്പടെയുള്ള ഒരു സപ്പോര്‍ട്ട് സിസ്റ്റം എനിക്ക് ഉണ്ട്. എന്ത് കാര്യത്തിനും താങ്ങായി അനിയത്തിയുണ്ട്. അവര്‍ എല്ലാവരും മകളായി തന്നെയാണ് മഹിയെ കരുതുന്നത്.
എങ്കിലും ചിലപ്പോഴൊക്കെ തോന്നും, കുഞ്ഞിന്‍റെ ആരോഗ്യം, വിദ്യാഭ്യാസം പോലുള്ള കാര്യങ്ങളെക്കുറിച്ചു സംസാരിക്കാന്‍ ഒരാള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന്. ഒരു അഭയസ്ഥാനമായി എനിക്കെന്നും എന്‍റെ അച്ഛനമ്മമാര്‍ ഉണ്ടായിരുന്നു. അതേ സ്നേഹ സംരക്ഷണങ്ങള്‍ മഹിക്കും കൊടുക്കാനാവണം എനിക്ക് എന്നാഗ്രഹിക്കുന്നു. ലോകമെന്തു പറഞ്ഞാലും അവളെ ഒരിക്കലും ‘ജഡ്ജ്’ ചെയ്യാത്ത ഒരാളായിരിക്കും അവളുടെ അമ്മ. ”
അച്ഛനമ്മമാരോടൊപ്പം ഇപ്പോള്‍ ചെന്നൈയിലാണ് രേവതി താമസം. സഹോദരി ബിന്ദു ജെറ്റ് എയര്‍വെസില്‍ പൈലറ്റ് ആയി ജോലി ചെയ്തു വരുന്നു. വീട്ടുകാരുമായുള്ള അഭേദ്യമായ തന്‍റെ ബന്ധത്തെക്കുറിച്ചും, അത് മകളോടുള്ള തന്‍റെ ബന്ധത്തെ അതെങ്ങനെ സ്വാധീനിക്കുന്നു എന്നും വെളിപ്പെടുത്തുന്നുണ്ട് ‘പാരന്റ് സര്‍ക്കിള്‍.കോം’ അഭിമുഖത്തില്‍ അവര്‍.
രേവതി അഭിനയിച്ച് അവസാനം പുറത്തു വന്ന സിനിമ എം എ നിഷാദ് സംവിധാനം ചെയ്ത ‘കിണര്‍’ ആണ്. മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്ത ചിത്രം തമിഴ് നാട്, കേരള സംസ്ഥാനങ്ങള്‍ നേരിടുന്ന കുടിവെള്ള പ്രതിസന്ധിയെ ചുറ്റിപ്പറ്റിയുള്ളതാണ്. ഇത്തരം സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളില്‍ രേവതി ചെയ്തിടുള്ള വേഷങ്ങള്‍ എല്ലാം തന്നെ ശ്രദ്ധേയമായാവയാണ്. സമൂഹ നന്മയ്ക്കായ് ഇടപെടലുകള്‍ നടത്തുന്ന ചെന്നൈ ആസ്ഥാനമായുള്ള ചില എന്‍ ജി ഓകളില്‍ സജീവ പ്രവര്‍ത്തകയും കൂടിയാണ് രേവതി. കുട്ടിയുടെ ജനനശേഷം പൊതുപ്രവർത്തനങ്ങളിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയാണ് താനെന്നും രേവതി അഭിമുഖത്തിൽ പറയുന്നു.