അത്രയും ശാന്തമായ മരണം ജീവിതത്തില്‍ ഞാനാദ്യം കണ്ടത് എന്റെ അമ്മയിലാണ്, ഒരു തൂവല്‍ പൊഴിയും പോലെ: മകന്റെ ഓര്‍മ്മക്കുറിപ്പ്
മരണത്തിനും കീഴടക്കാനാകാത്ത അമ്മയുടെ ഓര്‍മ്മകളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുകയാണ് അനില്‍. ജീവിതത്തില്‍ അന്നു വരെ സ്‌നേഹം കൊണ്ടു പൊതിഞ്ഞ പെട്ടെന്നൊരു ദിവസം മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു പോയപ്പോള്‍ അനുഭവിച്ച വേദനയെ കുറിച്ചും അനിലിന്റെ വരികളില്‍ കാണാം. അത്രയും സൗമൃവും ശാന്തവുമായ മരണം ജീവിതത്തില്‍
മരണത്തിനും കീഴടക്കാനാകാത്ത അമ്മയുടെ ഓര്‍മ്മകളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുകയാണ് അനില്‍. ജീവിതത്തില്‍ അന്നു വരെ സ്‌നേഹം കൊണ്ടു പൊതിഞ്ഞ പെട്ടെന്നൊരു ദിവസം മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു പോയപ്പോള്‍ അനുഭവിച്ച വേദനയെ കുറിച്ചും അനിലിന്റെ വരികളില്‍ കാണാം. അത്രയും സൗമൃവും ശാന്തവുമായ മരണം ജീവിതത്തില്‍
മരണത്തിനും കീഴടക്കാനാകാത്ത അമ്മയുടെ ഓര്‍മ്മകളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുകയാണ് അനില്‍. ജീവിതത്തില്‍ അന്നു വരെ സ്‌നേഹം കൊണ്ടു പൊതിഞ്ഞ പെട്ടെന്നൊരു ദിവസം മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു പോയപ്പോള്‍ അനുഭവിച്ച വേദനയെ കുറിച്ചും അനിലിന്റെ വരികളില്‍ കാണാം. അത്രയും സൗമൃവും ശാന്തവുമായ മരണം ജീവിതത്തില്‍
മരണത്തിനും കീഴടക്കാനാകാത്ത അമ്മയുടെ ഓര്‍മ്മകളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുകയാണ് അനില്‍. ജീവിതത്തില്‍ അന്നു വരെ സ്‌നേഹം കൊണ്ടു പൊതിഞ്ഞ പെട്ടെന്നൊരു ദിവസം മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു പോയപ്പോള്‍ അനുഭവിച്ച വേദനയെ കുറിച്ചും അനിലിന്റെ വരികളില്‍ കാണാം. അത്രയും സൗമൃവും ശാന്തവുമായ മരണം ജീവിതത്തില്‍ ഞാനാദൃമായി കണ്ടത് അന്ന് എന്റെ അമ്മയിലാണ് എന്ന് ആ മകന്‍ കുറിക്കുമ്പോള്‍ അറിയാതെ മിഴികള്‍ നിറയും. സമൂഹ മാധ്യമ സൗഹൃദ കൂട്ടായ്മയായ ജിഎന്‍പിസിയിലാണ് അനില്‍ അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;
''അമ്മയല്ലാതൊരു ദൈവമുണ്ടോ ?
അതിലും വലിയൊരു കോവിലുണ്ടോ ?
കാലം മറക്കാത്ത തൃാഗമല്ലേ അമ്മ
കാണപ്പെടുന്നതാം ദൈവമല്ലേ ?''
ശാന്തമായിരുന്നു അമ്മയുടെ മരണം.ഒരു തൂവല്‍ പൊഴിയും പോലെ,അത്രയും ലോലവും ശബ്ദരഹിതവും.
മരണത്തിന് നാല് മാസം മുന്‍പ് അമ്മ കിടപ്പിലായതിന് ശേഷം കുറച്ചു നാള്‍ വരെ എല്ലാം സാധാരണ പോലെ തന്നെയായിരുന്നു .ദിവസങ്ങള്‍ക്ക് ശേഷം അമ്മ കിടന്ന കിടപ്പില്‍ എന്‍റെ പേരെടുത്ത് ഇടതടവില്ലാതെ വിളിക്കാന്‍ തുടങ്ങി ''അനില്...അനില്...അനില്...''
രാത്രിയെന്നോ പകലെന്നോ ഉള്ള വൃതൃാസമില്ലാതെ..ഏത് സമയത്തും വീട്ടിലാ വിളി മുഴങ്ങി. ഞാനവിടെ വീട്ടിലുണ്ടെങ്കില്‍ അമ്മക്കടുത്തെത്തും,അരികത്തിരിക്കും,കൂടെ കിടക്കും,അമ്മയുടെ കവിളില്‍ ഉമ്മ വെക്കും.ഞാനരികത്ത് വന്നാല്‍ പിന്നെ വിളിയില്ലൃ.ഞാനെന്തെങ്കിലുമൊക്കെ അമ്മയോട് വര്‍ത്തമാനം പറഞ്ഞിരിക്കും.എവിടെ പുറത്ത് പോകുമ്പോഴും ഏത് കാലത്തും അമ്മയോട് യാത്ര പറഞ്ഞിട്ടാണ് ഞാന്‍ പോകുക.പിന്നെ പിന്നെ അമ്മയുടെ അവസാനമാകുമ്പോഴേക്കും അമ്മ ഞാന്‍ പറഞ്ഞതും പോയതുമെല്ലാം മറന്ന് പോകാന്‍ തുടങ്ങി .ഞാന്‍ വീട്ടിലില്ലാത്തപ്പോഴും ഇടതടവില്ലാതെ ''അനില്...അനില്...അനില്...''എന്ന് ഉറക്കെയുറക്കെ വിളിക്കാന്‍ തുടങ്ങി.അപ്പോഴെല്ലാം എന്‍റെ രണ്ട് പെണ്‍മക്കളില്‍ മാളവികയോ അമ്മുവോ അമ്മക്കരികിലെത്തും''അച്ഛന്‍ കോട്ടക്കല് പോയിരിക്കുകയാണല്ലോ അച്ഛമ്മേ..''
''കോട്ടക്കല് പോയിരിക്കൃാ..?ചോദൃവും മൂളലും അതോടെ നിറുത്തി നിശബ്ദയായി കിടക്കും അമ്മ.പിന്നെ എന്‍റെ നിഴലനക്കം കാണുന്ന വരെ മാളൂനെയാണ് വിളിക്കുക''മാളൂ..മാളൂ...മാളൂ...''അവളും ഏത് സമയവും അല്‍പ്പം പോലും ബുദ്ധിമുട്ടോ മടിയോ ഇല്ലാതെ അച്ഛമ്മക്കരികിലെത്തും.
''അച്ഛമ്മ വിളിച്ചാ..''
''ഉം..വിളിച്ചു''
''എന്തെങ്കിലും വേണാ അച്ഛമ്മക്ക്.?
''എന്തൂട്ടാ..'''
''അച്ഛമ്മക്ക് ചായ ണ്ടാക്കി തരട്ടെ അച്ഛമ്മേ..''''
''ഉം..''
അച്ഛമ്മക്ക് ചായ ഇഷ്ടമാണ്.അവള്‍ ചായ ഉണ്ടാക്കി കൊടുക്കും അത് കുടിച്ച് എപ്പോഴും ''നല്ലതാ..'' എന്ന് അഭിപ്രായം പറയും.
ഏത് സമയത്തും ആരെങ്കിലും ഒരാള്‍ അമ്മക്കടുത്തുണ്ടാകും,എന്‍റെ ഭാരൃ ഭൈമി, അമ്മു,മാളവിക,ഭൈമിയുടെ അമ്മ,എന്‍റെ രണ്ട് ചേട്ടന്‍മാര്‍..
അമ്മയെ കാണാനായി
മിക്കവാറും ദിവസങ്ങളില്‍ ഞങ്ങളുടെ ഏറ്റവും അടുത്ത ബന്ധുക്കളില്‍ ആരെങ്കിലും ഒക്കെ മിക്കവാറും സമയത്തുണ്ടാകും വീട്ടില്‍.''സുഭേച്ചിക്കെന്നെ മനസ്സിലായോ..?''
''ഉവ്വ്...''
''ആരാ..?''
''ശാന്തയല്ലേ..?
''അമ്മായിക്ക് ഞാനാരാന്ന് അറിയോ..?,''ചേച്ചിക്കെന്നെ മനസ്സിലായോ..?''
ഇന്ദിര,തങ്കമണി,കൃഷ്ണന്‍ക്കുട്ടി,പ്രഭാകരന്‍,ഭവാനി,ഗിരിജ..ബേബി.ചില പേരുകള്‍ സന്ദേഹത്തോടെയും ചിലത് സംശയം ലേശമില്ലാതെയും അമ്മ പറയും.
മരണത്തിന് പത്തോ പതിനഞ്ചോ ദിവസങ്ങള്‍ മുന്‍പ് അമ്മയുടെ ഓര്‍മ്മയില്‍ നിന്ന് ചില പേരുകള്‍ ഡിലീറ്റായി.ഒരാഴ്ച്ച മുന്‍പ് എന്‍റെ പേരെടുത്ത് വിളിക്കാന്‍ പറ്റാതെ വിഷമിക്കുന്ന അമ്മയെകണ്ട് ഞാനാകെ വിഷമത്തിലായി.എന്‍റെ നിഴലനക്കത്തിനെ ''ഡാ'എന്ന് വിളിച്ച അമ്മക്കരികില്‍ കിടന്ന് അമ്മയോട് ഞാന്‍ സ്വകാരൃം പോലെ ചോദിച്ചു''അമ്മയെന്‍റെ പേര് മറന്നോ..അമ്മേ..''
ദുര്‍ഭലമെങ്കിലും,സംശയമേതുമില്ലാതെ അമ്മയെന്നോട് തറപ്പിച്ച് ചോദിച്ചു
''ആരാ പറഞ്ഞേ മറന്നൂന്ന്...?
''എന്നാല്‍ പറഞ്ഞേ എന്‍റെ പേര്..?ഹൃദയസംന്ത്രാസത്താല്‍ഞാന്‍ വിറക്കാന്‍ തുടങ്ങി
''അനില്..''
ഇപ്പോഴും ഓര്‍ക്കുമ്പോള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങുന്ന കണ്ണുകളോടെ ഞാനമ്മയോട് അന്ന് ഒരല്‍പ്പം മടിയോടെ ചോദിച്ചു
''അമ്മക്ക് പേടി തോന്നുന്നുണ്ടോ അമ്മേ..?
കണ്ണുനീര് പൊടിയാന്‍ തുടങ്ങുന്ന എന്‍റെ രണ്ടു കണ്ണിലെ സങ്കടവും ഭയവും അമ്മയില്‍ നിന്ന് മറച്ചുവെച്ച് അമ്മയുടെ കണ്ണിലേക്ക് നോക്കിയാണ് ഞാനത് ചോദിച്ചത്. ''ഇല്ലൃ.പേടിയില്ലൃ''.അമ്മയുടെ മറുപടി വളരെ പെട്ടെന്നായിരുന്നു.
മരണത്തലേന്ന് അമ്മ പരിപൂര്‍ണ്ണമായും നിശബ്ദമായിരുന്നു.എന്നാല്‍ അമ്മേ എന്ന വിളികള്‍ക്ക് അപ്പോഴും ഒരു മൂളലോടെ വിളി കേട്ടു.നിശബ്ദവും ശാന്തവുമായി കിടന്ന ദൃഷ്ടികള്‍ മാത്രം ഉറങ്ങാതെ പുലരുവോളം തുറന്നു വെച്ചു അമ്മ.
മരണത്തിലേക്കുള്ള അവസാന യാത്രയിലാണ് അമ്മയെന്നും അതിനിനി അധികം ദൂരമില്ലൃെന്നും അന്നേരം എനിക്ക് മനസ്സിലായില്ല.നേരം വെളുത്ത് കുറച്ചു കഴിഞ്ഞപ്പോള്‍ പ്രതീക്ഷിക്കാതെ എളേമ്മമാര്‍ പാപ്പന്‍മാര്‍,അടുത്ത അയല്‍വാസികള്‍ ഒന്നുരണ്ട് പേരടക്കം കുറച്ചുപേര്‍ വീട്ടില്‍ .
ടിസ്പൂണിലെടുത്ത ജലം അമ്മയുടെ വായിലേക്ക് പകരുമ്പോള്‍ ഞാന്‍ വീണ്ടും അമ്മയെ വിളിച്ചു.അതേ മൂളലോടെ വിളി കേട്ടു അമ്മ.പിന്നെ പിന്നെ ഉച്ചയാകാറാവുമ്പോഴേക്കും അമ്മ വിളികള്‍ക്ക് പ്രതികരിക്കാതെയായി.അപ്പോഴാണ് അമ്മ തിരിച്ചുവരവില്ലാത്ത യാത്രയുടെ തൊട്ടരികിലെത്തി എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.
അത്രയും സൗമൃവും ശാന്തവുമായ മരണം ജീവിതത്തില്‍ ഞാനാദൃമായി കണ്ടത് അന്ന് എന്റെ അമ്മയിലാണ്.എന്‍റെ ദൈവത്തില്‍.
അമ്മ യാത്ര പോയിട്ട് ഇന്ന് ഒരു വര്‍ഷമാകുന്നു .(നവംബര്‍ 19,2020)