നമ്മുടെ ഹൈബിയും അന്നയുമല്ലേ അത്! ഇതെന്ത് മറിമായം? ഇന്നലെ വരെ ചീകിയൊതുക്കിയ തലമുടിയും കലക്കൻ ഖദറുമിട്ട് ഇവിടെയുണ്ടായിരുന്ന മനുഷ്യനാ ഇതെന്ത് മാറ്റം? എറണാകുളംകാരുടെ പ്രിയപ്പെട്ട എംപിയുടെ ‘മൊട്ട ബോസ്’ ലുക്ക് കണ്ടവർ ആദ്യം ഒന്നമ്പരന്നു. സുന്ദരൻ ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യൻ‌ മൊട്ടയടിച്ച്

നമ്മുടെ ഹൈബിയും അന്നയുമല്ലേ അത്! ഇതെന്ത് മറിമായം? ഇന്നലെ വരെ ചീകിയൊതുക്കിയ തലമുടിയും കലക്കൻ ഖദറുമിട്ട് ഇവിടെയുണ്ടായിരുന്ന മനുഷ്യനാ ഇതെന്ത് മാറ്റം?

എറണാകുളംകാരുടെ പ്രിയപ്പെട്ട എംപിയുടെ ‘മൊട്ട ബോസ്’ ലുക്ക് കണ്ടവർ ആദ്യം ഒന്നമ്പരന്നു. സുന്ദരൻ ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യൻ‌ മൊട്ടയടിച്ച് വന്നേക്കുന്നു. പക്ഷേ ശരിക്കും ഞെട്ടിയത്, കൂടെ നിന്ന ആളെ കണ്ടപ്പോഴാണ്. ഹൈബിക്കൊപ്പം കട്ടയ്ക്ക് മൊട്ടയടിച്ച് അന്ന ഹൈബിയും ഞെട്ടിച്ചിരിക്കുന്നു. അമ്പരപ്പ് ഹൈവോൾട്ടേജിലാകാൻ വേറെന്തു വേണം. പുതിയ ലുക്കിനു പിന്നിലുള്ള ചേതോവികാരം എന്തെന്ന് സോഷ്യൽ മീഡിയ ചോദിച്ചു തുടങ്ങിയപ്പോൾ മറുപടി പറയാൻ സാക്ഷാൽ അന്ന തന്നെയെത്തി. കെട്ട്യോനും കെട്ട്യോളും മൊട്ടയടിച്ച കഥ, വനിത ഓൺലൈൻ വായനക്കാരോട് അന്ന ഹൈബി പറയുന്നു.

ADVERTISEMENT

നീയോ മൊട്ടയടിച്ചു, എന്തിനാടാ ആ കൊച്ചിനെക്കൊണ്ട് കൂടി മൊട്ടയടിപ്പിച്ചേ...? ഞങ്ങളുടെ മൊട്ട അപ്പിയറൻസ് കണ്ട് പലരും ചോദിച്ച ആദ്യ ചോദ്യം അതാണ്. സത്യം പറഞ്ഞാൽ യാതൊരു പ്രീ പ്ലാനിംഗുമില്ലാതെ ചെയ്തൊരു ‘കലാപരിപാടിയാണത്.’ വേളാങ്കണ്ണി പോയപ്പോഴായിരുന്നു മൊട്ടയടിച്ചാലോ എന്ന് ചിന്തിച്ചത്. ഞാന്‍ ആദ്യമായാണ് വേളാങ്കണ്ണി പോകുന്നത്. ഹൈബിയാകട്ടേ, കുഞ്ഞിലേ പോയതാണ്. എന്തായാലും മാതാവിന്റെ മുന്നിൽ വച്ച് ആ തീരുമാനം ഐശ്വര്യത്തോടെ അങ്ങ് നടപ്പാക്കി.– അന്ന ചിരിയോടെ പറഞ്ഞു തുടങ്ങി.

ഹൈബി ഒന്ന് രണ്ട് തവണ മുടി പറ്റെ വെട്ടിയിരുന്നു. അതു കൊണ്ട് പുള്ളീടെ ലുക്ക് കണ്ടപ്പോ അത്ര വലിയ ഞെട്ടലൊന്നും ഉണ്ടായില്ല. പക്ഷേ ഞാൻ മൊട്ടയടിച്ചതു കണ്ട് പലരും അമ്പരന്നു പോയി. മകള്‍ ക്ലാരയാണ് ശരിക്കും ഷോക്കായത്. അമ്മ മൊട്ടയടിച്ചത് കണ്ട് അയ്യേ...ഇതെന്ത് ലുക്ക് എന്ന ഭാവമായിരുന്നു അവൾക്ക്. ‌ ഇതിനിടയ്ക്ക് നേർച്ചയാണോ എന്നൊക്കെ പലരും ചോദിച്ചു, സത്യം പറഞ്ഞാൽ അങ്ങനെയൊന്നുമില്ല. പല മോ‍ഡലും സ്റ്റൈലുമൊക്കെ പരീക്ഷിച്ചതല്ലേ, ഇങ്ങനെയൊന്നു കൂടി ചെയ്താൽ എങ്ങനെയിരിക്കും എന്ന് അറിയണമെന്നു തോന്നി. സത്യത്തിൽ സംഭവം പൊളിയാണ്. നല്ല സുഖമുണ്ട്.– അന്ന പറഞ്ഞു നിർത്തി.  

ADVERTISEMENT

ADVERTISEMENT
ADVERTISEMENT