ബൈക്കിൽ ഭാരത പര്യടനത്തിനായി പുറപ്പെട്ടു; പക്ഷേ, അർജുന്റെ സ്വപ്നയാത്ര ഒരിക്കലും മടങ്ങിവരാത്ത യാത്രയായി, നൊമ്പരം
ബൈക്കിൽ ഭാരത പര്യടനത്തിനായി പുറപ്പെട്ടതു അവസാനിച്ചത് ഒരിക്കലും തിരിച്ചു വരാത്ത യാത്രയിലേക്ക്. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം സ്വദേശി അർജുന്റെ മരണം ഉറ്റവർക്കു നൽകിയതു മറക്കാനാകാത്ത നൊമ്പരം. ബൈക്കിൽ ഒറ്റയ്ക്കു ഭാരത പര്യടനം എന്ന ആശയം നേരത്തെ വീട്ടുകാർക്കു മുൻപിൽ അർജുൻ അവതരിപ്പിച്ചിരുന്നു. ആദ്യം ചെറിയ

ബൈക്കിൽ ഭാരത പര്യടനത്തിനായി പുറപ്പെട്ടതു അവസാനിച്ചത് ഒരിക്കലും തിരിച്ചു വരാത്ത യാത്രയിലേക്ക്. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം സ്വദേശി അർജുന്റെ മരണം ഉറ്റവർക്കു നൽകിയതു മറക്കാനാകാത്ത നൊമ്പരം. ബൈക്കിൽ ഒറ്റയ്ക്കു ഭാരത പര്യടനം എന്ന ആശയം നേരത്തെ വീട്ടുകാർക്കു മുൻപിൽ അർജുൻ അവതരിപ്പിച്ചിരുന്നു. ആദ്യം ചെറിയ തടസ്സം വീട്ടുകാർ ഉന്നയിച്ചെങ്കിലും ഒടുവിൽ അർജുന്റെ താൽപര്യത്തിനു പിന്തുണ നൽകി.
മെക്കാനിക്കൽ എൻജിനീയറായി സൗദിയിൽ ജോലി ചെയ്തിരുന്ന അർജുൻ ഇൗയിടെ ആണു ജോലി ഉപേക്ഷിച്ചു നാട്ടിലെത്തിയത്. ഒരു മാസത്തെ യാത്രയായിരുന്നു ആദ്യ ലക്ഷ്യം. ഇന്നലെ പുലർച്ചെ ശ്രീനാരായണപുരത്തെ വീട്ടിൽ നിന്നു ഏറെ പ്രതീക്ഷകളോടെ ഇറങ്ങി. കോഴിക്കോട് ജില്ലയിൽ എത്തിയപ്പോഴേക്കും നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം അർജുൻ യാത്ര തുടരുകയായിരുന്നു. വൈകിട്ട് അഞ്ചിനാണ് സുഹൃത്തിന്റെ വീട്ടിൽ എത്തിയത്. പിന്നീട് തളർന്നു വീണു മരിച്ചു.