Friday 22 April 2022 03:06 PM IST : By സ്വന്തം ലേഖകൻ

പഠിക്കാം, വളരാം അശോക വേൾഡ് സ്‌കൂളിനോപ്പം ; പഠനം ഒരു ഗെയിം പ്ലാൻ പോലെ...

ashoka-world-school-cover

ഓരോ കുട്ടിയെയും ഒരുപാടു പ്രതീക്ഷകളോടെയാണ് മാതാപിതാക്കൾ സ്കൂളിലേക്കയയ്ക്കുന്നത്. നാൽപതോളം വിദ്യാർഥികളുള്ള ക്ലാസിൽ നാൽപതോ, നാൽപ്പത്തഞ്ചോ മിനിറ്റുകളാകും ഒരു പീരിയഡ്. ടീച്ചർ ക്ലാസിലേക്കെത്തുന്നതും കുട്ടികൾ അടങ്ങിയിരിക്കുന്നതുമൊക്കെയായി അഞ്ചുമിനിറ്റോളം പോകും. തലേദിവസത്തെ റിവിഷനും പഠിപ്പിക്കാൻ പോകുന്ന പാഠഭാഗത്തിന്റെ ഇൻട്രൊഡക്ഷനുമായി പത്തോളം മിനിറ്റുകൾ വേണ്ടി വരും. പിന്നെ പതിനഞ്ചു മിനിറ്റ് ടീച്ചർക്കു പഠിപ്പിക്കാനുള്ളതാണ്. ബാക്കിയുള്ളത് ആകെ പതിനഞ്ചു മിനിറ്റ്. ഇതിൽ നാൽപ്പതു കുട്ടികളുടെ സംശയങ്ങൾ തീർക്കാനോ അവർക്കു മനസിലായി എന്നുറപ്പിക്കാനോ കഴിയില്ലെന്നതാണ് സത്യം. നിലവിലെ വിദ്യാഭ്യാസരീതിയിലെ ഇത്തരം വിടവുകൾ നികത്തി മെച്ചപ്പെട്ട പഠനവും വ്യക്തിവികാസവും കുട്ടികളിലേക്കെത്തിക്കാൻ പ്രതിജ്ഞാബദ്ധമായി 2019 മുതൽ കൊ ച്ചിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് അശോക വേൾഡ് സ്കൂൾ. ഇവിടെ ഒരു ടീച്ചർ ഇരുപതു കുട്ടികളെ ശ്രദ്ധിക്കണമെന്നതാണു രീതി. ഓരോ കുട്ടിക്കും വ്യക്തിഗത ശ്രദ്ധ കിട്ടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.

സ്കൂൾ ആരംഭിച്ച് അൽപകാലത്തിനുള്ളിൽത്തന്നെ കോവിഡ് പോലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടും വിദ്യാഭ്യാസരംഗത്തെ മുൻനിര ബ്രാൻഡുകൾക്കൊപ്പം അശോക വേൾഡ് സ്കൂൾ സ്ഥാനം പിടിച്ചതിനു പിന്നിലെ രഹസ്യം?

ashoka-world-school-classroom

തുടക്കം മുതലേ ഗൂഗിൾ ഇന്റഗ്രേറ്റഡ് സ്കൂളായിരുന്നു അശോക വേൾഡ് സ്കൂൾ. ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കുട്ടികളുടെ സമഗ്രമായ വികസനമാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യവും. വിർച്വൽ റിയാലിറ്റിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമൊക്കെ ഉപയോഗിച്ച് പഠിക്കുന്ന ഭാഗങ്ങൾ അനുഭവവേദ്യമാക്കും. ശിലായുഗത്തെക്കുറിച്ചുള്ള ക്ലാസാണെങ്കിൽ ശിലായുഗത്തിലേക്ക് പോയി എല്ലാം നേരിട്ടു കാണുന്ന അനുഭവം കുട്ടികൾക്കു നൽകാനാകും. മെറ്റാവേഴ്സ് പോലുള്ള ടെക്നോളജികളും ഏറ്റവും പ്രധാനപ്പെട്ട പാഠഭാഗങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്രയധികം പുരോഗമനപരമായ ആശയങ്ങൾ നടപ്പിലാക്കുന്നതുകൊണ്ടുതന്നെ കോവിഡ് സമയത്ത് ഓൺലൈൻ ക്ലാസുകളും ഏറ്റവും മികച്ചനിലവാരത്തിൽ നൽകാനായി.

കോവിഡ് സമയത്തുണ്ടായ മറ്റൊരു കാര്യം, മാതാപിതാക്കൾക്ക് വ്യത്യസ്ത സ്കൂളുകളിലെ പഠനാനുഭവങ്ങൾ അടുത്തറിയാൻ കഴിഞ്ഞതാണ്. ഒരു ഫ്ലാറ്റിലെ പല കുട്ടികളും പല സ്കൂളുകളിലാകും പഠിക്കുന്നത്. പഠനം ഓൺലൈനായതുകൊണ്ട് രക്ഷിതാക്കൾക്ക് ക്ലാസുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ അടുത്തറിയാനായി. അതോടെ അശോക വേൾഡ് സ്കൂളിന് നല്ല പിന്തുണ മാതാപിതാക്കളിൽ നിന്ന് ലഭിച്ചു.

സാങ്കേതികവിദ്യകളിൽ അധികമായി ശ്രദ്ധയൂന്നുമ്പോൾ പ്രകൃതിയിൽ നിന്ന് കുട്ടികൾ അകലില്ലേ?

ashoka-world-school-teachers

വിനോദങ്ങളിലൂടെ കുട്ടികൾ പഠിക്കുന്നതാണ് എക്കാലവും ഓർമയിൽ ഉണ്ടാകുക. എല്ലാ ദിവസവും നിർബന്ധിത പ്ലേ ടൈം കുട്ടികൾക്കു കൊടുക്കുന്നുണ്ട്. ഏറ്റവും സുഖമായി കാലാവസ്ഥയോടിണങ്ങി ഉപയോഗിക്കാവുന്ന തരം യൂണിഫോമുകളുമാണ് അവർക്കുള്ളത്. ഷൂവും ടൈയുമൊക്കെയായി ഫോർമൽ വസ്ത്രധാരണവും അവർ അറിഞ്ഞിരിക്കണമെന്നതുകൊണ്ട് ബുധനാഴ്ചകളിൽ മാത്രം ഫോർമൽ യൂണിഫോം ഉപയോഗിക്കണം. ഏതെങ്കിലും രണ്ടു കായികയിനത്തിലും അവർക്കു പരിശീലനം കൊടുക്കും. ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന ആംഗ്യഭാഷയിലും അശോക വേൾഡ് സ്കൂളിലെ കുട്ടികൾക്കു പരിശീലനം ലഭിക്കുന്നുണ്ട്. എല്ലാ മേഖലകളിലും അടിയുറച്ച നല്ല വ്യക്തികളായി കുട്ടികളെ മാറ്റുകയെന്നതാണ് അശോക വേൾഡ് സ്കൂളിന്റെ ലക്ഷ്യം.

"കുട്ടികളുടെ IQ, EQ, മറ്റു കഴിവുകൾ എന്നിവയൊക്കെ കൃത്യമായി വിലയിരുത്തിയ ശേഷം ഓരോരുത്തർക്കും ഇണങ്ങുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിയാണ് പാഠഭാഗങ്ങൾ ആസൂത്രണം ചെയ്യുന്നത് " അശോക വേൾഡ് സ്കൂൾ ചൈൽഡ് സൈക്കോളജിസ്റ്റ് അധീന മറിയം പറയുന്നു.

അഡ്മിഷൻ നടപടിക്രമങ്ങളും മൂല്യനിർണയവും എങ്ങനെയാണ്?

ഓരോ കുട്ടിയെയും പുതുതായി ചേർക്കുമ്പോൾ IQ, EQ, ആപ്റ്റിറ്റ്യൂഡ്, ആ കുട്ടിയുടെ കഴിവുകൾ എന്നിവയൊക്കെ വിലയിരുത്തും. ഓരോ കുട്ടികൾക്കും വേണ്ടി പ്രത്യേകം ടീച്ചേഴ്സ് മീറ്റിങ്ങുകളും നടത്തും. ഇംഗ്ലീഷ് നന്നായി പഠിക്കുന്ന കുട്ടി കണക്കിൽ മോശമാണെന്നിരിക്കട്ടെ. ആ കുട്ടിക്ക് ഇംഗ്ലീഷ് പാഠങ്ങളിലൂടെ കണക്കും കൂടുതലായി പഠിപ്പിക്കുന്ന രീതിയിലേക്ക് പാഠ്യപദ്ധതി മാറ്റുകയാണ് അശോകവേൾഡ് സ്കൂൾ ചെയ്യുന്നത്. എല്ലാ മൂന്നുമാസങ്ങൾ കൂടുമ്പോഴും ഓപ്പൺ ഹൗസ് മീറ്റിങ്ങുകളും നടത്തും.

ഇത്രയേറെ ഫ്യൂച്ചറിസ്റ്റിക്കായ, മൂല്യവത്തായ ഐഡിയകൾക്കു പിന്നിലെ ടീം?

Asokaa

ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ ആറോളം പ്രഗൽഭരടങ്ങുന്ന മികച്ചൊരു ടീമാണ് അശോക വേൾഡ് സ്കൂളിന്റെ ബോർഡ് ഓഫ് അഡ്വൈസേഴ്സ്. വിവിധ മേഖലകളിൽ പ്രാവീണ്യം നേടുകയും മികവു തെളിയിച്ചു മുന്നേറുന്നതിൽ വിജയിക്കുകയും ചെയ്ത വ്യക്തിത്വങ്ങൾ സ്കൂളിനെ സംബന്ധിക്കുന്ന തീരുമാനങ്ങൾ കൃത്യതയോടെയെടുക്കാൻ വഴി കാട്ടുന്നു. പുരോഗമനപരമായ മാറ്റങ്ങളിലേക്കു ചുവടുവയ്ക്കുന്ന ലോകത്തിനൊപ്പം വളരാൻ കഴിയുന്നൊരു സ്കൂളെന്ന സ്വപ്നമാണ് ഈ പ്രഗൽഭരിലൂടെ യാഥാർഥ്യമാകുന്നത്. CEO ആദർശ് കാവുങ്കലിന്റെ സ്വപ്ന സാക്ഷാത്കാരവും ഭാവിവിദ്യാഭ്യാസരീതികളെക്കുറിച്ചുള്ള ദീർഘവീക്ഷണവുമാണ് അശോകവേൾഡ് സ്കൂളിന്റെ അടിത്തറ.

അഡ്വൈസേഴ്സ് ബോർഡ് അംഗമായ അബ്ദുൾ ഗഫൂർ ( CEO, Cosmere Tch and Cosmere Fin) യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ നിന്ന് ബിസിനസ് പഠനം പൂർത്തിയാക്കിയ ശേഷം ഏണസ്റ്റ് ആൻഡ് യങ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. IT, സാമ്പത്തികരംഗം, റീറ്റെയ്ൽ, ഹോസ്പിറ്റാലിറ്റി വിഭാഗങ്ങൾ എന്നിവയിൽ നൈപുണ്യമുള്ള വ്യവസായ പ്രമുഖനാണ് ഇന്നിദ്ദേഹം. അരുൺ രാജ് ( COO, Prevalent AI) രാജ്യാന്തരതലത്തിൽ പ്രാവീണ്യമുള്ള സാങ്കേതികവിദ്യാ ലീഡറാണ്. രണ്ടര പതിറ്റാണ്ടോളം കാലത്തെ വൈദഗ്ധ്യം ഇദ്ദേഹത്തിന് കൈമുതലായുണ്ട്. സെക്യൂരിറ്റി ഡാറ്റ സയൻസ് രംഗത്തെ പ്രമുഖ കമ്പനിയായ Prevalent AI യിൽ ഗ്ലോബൽ സൈബർ സെക്യൂരിറ്റി പ്ലാറ്റ്ഫോമായ ISTARI അടുത്തിടെ നിക്ഷേപം നടത്തിയിരുന്നു. സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ്, ഡിജിറ്റൽ എൻജിനീയറിങ് എന്നീ മേഖലകളിൽ അരുൺ രാജ് വിദഗ്ധനാണ്.

ഹീൽ ഫാർമ കമ്പനിയുടെ CEO രാഹുൽ എബ്രഹാം മാമ്മനാണ് ബോർഡ് ഓഫ് അഡ്വൈസേഴ്സിലെ മറ്റൊരു പ്രമുഖൻ. അൺബോട്ടിൽ എന്ന പ്രകൃതി സൗഹാർദ വാട്ടർ ബോട്ടിൽ കമ്പനിയും ഇദ്ദേഹത്തിന്റേതായുണ്ട്. ഡോ. പീറ്റർ മക്നെസ് ( Director of Teaching & Learning, University of Strathclyde, UK) ടീമിലെ വിദ്യാഭ്യാസ വിദഗ്ധനാണ്. ഐഡന്റിറ്റി സ്റ്റഡീസിനെക്കുറിച്ചുള്ള പല ഗവേഷണങ്ങളും ജേണലുകളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. എമിലി ക്വയ്നൻ ( Consultant, Unicef) ശിശുവികസനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഉന്നമനം ലക്ഷ്യമിട്ട് ഒരു ദശാബ്ദത്തോളമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. ഇവരുടെയെല്ലാം നേതൃത്വത്തിൽ ഏറ്റവും നന്നായി ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സ്റ്റാഫാണ് അശോക വേൾഡിന്റെ നെടുംതൂൺ.

കുട്ടികൾക്ക് ഏറ്റവും നന്നായി പഠിക്കാൻ കഴിയുന്ന തരത്തിൽ സ്കൂളിനുള്ളിലെ അന്തരീക്ഷവും താപനിലയും ക്രമപ്പെടുത്തിയിട്ടുണ്ട്. KG മുതൽ പ്ലസ് ടൂ വരെ കുട്ടികളുടെ അടിസ്ഥാന വികസനവും കഴിവുകളും ഏറ്റവും നന്നായും ശ്രദ്ധയോടെയും വികസിപ്പിക്കാൻ സാങ്കേതികവിദ്യകളും ഗെയിമുകളും മറ്റ് ആർട്സ് സ്പോർട്സ് മേഖലകളും സമന്വയിപ്പിക്കുന്ന വിദ്യാഭ്യാസ വിപ്ലവം തന്നെയാണ് അശോക വേൾഡ് സ്കൂളിന്റേത്.